സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല; സ്വര്‍ണ കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം
Thrissur, 18 ജനുവരി (H.S.) അറുപത്തിനാലാമത് സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല വീഴുന്നു. സമാപന ചടങ്ങ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാല്‍ ആണ് മുഖ്യാതിഥി. വിജയികള്‍ക്കുള്ള സ്വർണകപ്പിനായി അവസാന ദിനം ഇഞ്ചോടി
State school Youth festival


Thrissur, 18 ജനുവരി (H.S.)

അറുപത്തിനാലാമത് സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല വീഴുന്നു. സമാപന ചടങ്ങ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാല്‍ ആണ് മുഖ്യാതിഥി. വിജയികള്‍ക്കുള്ള സ്വർണകപ്പിനായി അവസാന ദിനം ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ശനിയാഴ്ച വൈകീട്ട് വരെയുള്ള പോയിൻ്റ് നിലപ്രകാരം 990 പോയിൻ്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്തും. 983 പോയിൻ്റുകളുമായി തൃശൂർ രണ്ടാമതുമുണ്ട്. ഇരു ജില്ലകള്‍ക്കും കടുത്ത വെല്ലുവിളിയുയർത്തി 982 പോയിൻ്റുമായി പാലക്കാട് തൊട്ടുപിന്നലുണ്ട്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് ആയിരുന്ന കോഴിക്കോട് നാലാം സ്ഥാനത്ത് വീണു.

കഴിഞ്ഞ വർഷത്തിന് വിപരീതമായി സ്വർണക്കപ്പിനായി വീറും വാശിയുമേറിയ പോരാട്ടമാണ് ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം സാക്ഷ്യം വഹിക്കുന്നത്. നേരത്തെ നാലാം സ്ഥാനത്തായിരുന്ന ആതിഥേയരായ തൃശൂർ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച്‌ എത്തുകയായിരുന്നു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് നാലാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. 981 പോയിൻ്റുമായി കോഴിക്കോട് 950 പോയിൻ്റുമായി മലപ്പുറവും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. കൊല്ലം (948), എറണാകുളം (955), തിരുവനന്തപുരം (942), കാസർകോട് (912), കോട്ടയം (909), വയനാട് (904), ആലപ്പുഴ (890), പത്തനംതിട്ട (855), ഇടുക്കി (818) ജില്ലകളാണ് പോയിൻ്റ് ടേബിളിലെ മറ്റ് ജില്ലകളുടെ സ്ഥാനം.

ഇന്ന് രാവിലെ നടക്കുന്ന മത്സരങ്ങള്‍ ജേതാക്കളെ തീരുമാനിക്കുന്നതില്‍ അതിനിർണായകമാണ്. ഉച്ചയോടെ സ്വർണക്കപ്പ് ആർക്കാകും എന്ന് ഏറെക്കുറെ ഉറപ്പിക്കാൻ സാധിക്കുമെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനാല്‍ സസ്പെൻസ് നീളാനുള്ള സാധ്യതയുമുണ്ട്. ഇന്ന് അവധി ദിനം ആയതിനാല്‍ ഒന്നാം വേദിയായ തേക്കിൻകാടിലേക്ക് ആളുകള്‍ ഒഴുകിയെത്തും.ഒന്നാം വേദിയിലെ നാടോടി നൃത്തമാണ് അവസാന ദിവസത്തെ പ്രധാന മത്സരം.

കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തില്‍ പ്രിയതാരം മോഹൻലാല്‍ മുഖ്യാതിഥയായി എത്തുകയാണ്. അതിനാല്‍ ഒരു ചെറുപൂരത്തിനുള്ള ആളുകള്‍ തേക്കിൻകാടിലേക്ക് എത്തും. വിജയികള്‍ക്കുള്ള സ്വർണകപ്പ് സമ്മാനിക്കുന്നതും അദേഹമാണ്. അഞ്ച് ദിവസം 25 വേദികളിലായി നടന്ന കലാമാമാങ്കത്തില്‍ 15,000 പ്രതിഭകളാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൂര നഗരിയായ തൃശൂരില്‍ എത്തിയത്.

തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെ എക്‌സിബിഷന്‍ ഗ്രൗണ്ടിലാണ് സമാപന ചടങ്ങുകള്‍. ഒന്നാം വേദിയിലെ നാടോടി നൃത്തമാണ് അവസാനദിവസത്തെ പ്രധാന മത്സരം. ഇന്ന് അവധിയായതിനാല്‍ തേക്കിന്‍കാട് മൈതാനത്ത് വന്‍ജനത്തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. ആദ്യദിനം മുതല്‍ തേക്കിന്‍കാട് മൈതാനത്തെ മൂന്ന് വേദികളിലും വലിയ തിരക്കാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News