Enter your Email Address to subscribe to our newsletters

THIRUVANATHAPURAM, 19 ജനുവരി (H.S.)
കേരളത്തെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഭിന്നശേഷി സമൂഹത്തെ ശാക്തീകരിക്കുകയും അവരെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇൻക്ലൂസിവ് ആയ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനായി സമൂഹത്തിന്റെ ബോധനിലവാരത്തിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ഭിന്നശേഷി സർഗ്ഗോത്സവം 'സവിശേഷ' കാർണിവൽ ഓഫ് ദി ഡിഫറന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും സ്‌കിൽ എൻഹാൻസ്‌മെന്റിനും ആവശ്യമായ നിരവധി പദ്ധതികൾ വകുപ്പ് ന…
[8:58 pm, 19/01/2026] +91 94003 31933: ആശുപത്രികളിൽ കൃത്യമായ നിരക്ക് വിവരങ്ങളും പരാതി പരിഹാര സംവിധാനവും നിർബന്ധം
19/01/2026
കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്.
ഒരു അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുത്. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം. ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ ചികിത്സാ രേഖകളും പരിശോധ…
[9:01 pm, 19/01/2026] +91 94003 31933: ഗതാഗതം തടസപ്പെടാൻ സാധ്യത
19/01/2026
ശ്രീകാര്യം – പാങ്ങപ്പാറ എൻ.എച്ച് പി.ഡബ്ല്യു.ഡി റോഡിൽ പൈപ്പ് ഇടൽ പ്രവൃത്തികൾ ജനുവരി 22 മുതൽ ആരംഭിക്കുന്നതിനാൽ അമാദി നഗർ മുട്ടമ്പുരം മെയിൻ റോഡിലുള്ള മനശാന്തി ബിൽഡിങ്ങിലെ യൂണിയൻ ബാങ്കിന് മുൻവശം മുതൽ പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്ററിന് മുൻവരം വരെ ഗതാഗതം തടസപ്പെടാൻ സാധ്യതയുണ്ട്. റോഡ് ഉപയോഗിക്കുന്ന യാത്രക്കാരും പൊതുജനങ്ങളും ഈ മേഖലയിൽ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
[9:05 pm, 19/01/2026] +91 94003 31933: പ്രസിദ്ധീകരണത്തിന്
19. 01. 2026
ഭാരത് വികാസ് പരിഷത്തിൻ്റെ സ്നേഹാദരവ് ശാന്തിഗ്രാം ഡയറക്ടർ പങ്കജാക്ഷന്
തിരുവനന്തപുരം: സന്നദ്ധ പ്രവർത്തന രംഗത്ത് നിരന്തരമായി നൂതനവും മാതൃകാപരവുമായ തനത് പ്രവർത്തന ങ്ങളിലൂടെ കഴിഞ്ഞ 38 വർഷങ്ങളായി സ്തുത്യർഹമായ സാമൂഹിക പ്രവർത്തനങ്ങൾ നടത്തിവരുന്ന ശാന്തിഗ്രാമിന് ഭാരത് വികാസ് പരിഷത്തിൻ്റെ സ്നേഹാദരവ്.
നാടൻ പശുക്കളുടെ സംരക്ഷണവും അവയുടെ പ്രാധാന്യവും പരിസ്ഥിതി സൗഹൃദ കൃഷിരീതികളും സമാന്തര - ബദൽ - സമഗ്ര ചികിത്സാ രീതികളും, ചക്കയും ഇലക്കറികളും പഴവർഗ്ഗങ്ങളും ചെറുധാന്യങ്ങളും ഭക്ഷണമാക്കി മാറ്റേണ്ടതിൻ്റെ ആവശ്യകതകളും സമൂഹത്തിൽ എത്തിക്കാൻ നടത്തുന്ന അന്നമാണ് ഔഷധം, ഭക്ഷ്യ ആരോഗ്യ സ്വരാജ് യജ്ഞം, മില്ലറ്റ്സ് & വെൽനസ് കാമ്പയിൻ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ശാന്തിഗ്രാമിൻ്റെ ഡയറക്ടർ എൽ. പങ്കജാക്ഷൻ
ഭാരത് വികാസ് പരിഷത്തിൻ്റെ (ബി.വി.പി) സ്നേഹാദരവ് ഏറ്റുവാങ്ങി.
തിരുവനന്തപുരം കിങ്സ് വേ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബി.വി.പി. രക്ഷാധികാരിയും പ്രമുഖ മന:ശാസ്ത്ര വിദഗ്ധനുമായ ഡോ. രവീന്ദ്രൻ നായർ, കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് കെ. പ്രതാപചന്ദ്രൻ
എന്നിവർ പൊന്നാടയും ഫലകവും 10001 രൂപയുടെ ക്യാഷ് അവാർഡും അടങ്ങുന്ന സ്നേഹോപഹാരം
സമർപ്പിച്ചു.
ബി.വി.പി പ്രസിഡൻ്റ് ഡോ. ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാധാദേവി, ട്രഷറർ സീതാരാമൻ വൈൽഡ് ലൈഫ് ഫോട്ടോ ജേർണലിസ്റ്റ്
ബിജു കാരക്കോണം
എന്നിവർ ആശംസാ പ്രസംഗം നടത്തി.
രോഗമില്ലാത്ത ജീവിതത്തിന് ചെറുധാന്യങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ശാന്തിഗ്രാം ഡയറക്ടർ പങ്കജാക്ഷൻ പ്രഭാഷണം നടത്തി.
കെ. പ്രതാപചന്ദ്രൻ
കൺവീനർ, പ്രോഗ്രാം കമ്മിറ്റി
+91 94954 82889
---------------
Hindusthan Samachar / Sreejith S