Enter your Email Address to subscribe to our newsletters

Kerala, 19 ജനുവരി (H.S.)
തിരുവനന്തപുരം: സന്നദ്ധ പ്രവർത്തന രംഗത്ത് നിരന്തരമായി നൂതനവും മാതൃകാപരവുമായ തനത് പ്രവർത്തന ങ്ങളിലൂടെ കഴിഞ്ഞ 38 വർഷങ്ങളായി സ്തുത്യർഹമായ സാമൂഹിക പ്രവർത്തനങ്ങൾ നടത്തിവരുന്ന ശാന്തിഗ്രാമിന് ഭാരത് വികാസ് പരിഷത്തിൻ്റെ സ്നേഹാദരവ്.
നാടൻ പശുക്കളുടെ സംരക്ഷണവും അവയുടെ പ്രാധാന്യവും പരിസ്ഥിതി സൗഹൃദ കൃഷിരീതികളും സമാന്തര - ബദൽ - സമഗ്ര ചികിത്സാ രീതികളും, ചക്കയും ഇലക്കറികളും പഴവർഗ്ഗങ്ങളും ചെറുധാന്യങ്ങളും ഭക്ഷണമാക്കി മാറ്റേണ്ടതിൻ്റെ ആവശ്യകതകളും സമൂഹത്തിൽ എത്തിക്കാൻ നടത്തുന്ന അന്നമാണ് ഔഷധം, ഭക്ഷ്യ ആരോഗ്യ സ്വരാജ് യജ്ഞം, മില്ലറ്റ്സ് & വെൽനസ് കാമ്പയിൻ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ശാന്തിഗ്രാമിൻ്റെ ഡയറക്ടർ എൽ. പങ്കജാക്ഷൻ
ഭാരത് വികാസ് പരിഷത്തിൻ്റെ (ബി.വി.പി) സ്നേഹാദരവ് ഏറ്റുവാങ്ങി.
തിരുവനന്തപുരം കിങ്സ് വേ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബി.വി.പി. രക്ഷാധികാരിയും പ്രമുഖ മന:ശാസ്ത്ര വിദഗ്ധനുമായ ഡോ. രവീന്ദ്രൻ നായർ, കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് കെ. പ്രതാപചന്ദ്രൻ
എന്നിവർ പൊന്നാടയും ഫലകവും 10001 രൂപയുടെ ക്യാഷ് അവാർഡും അടങ്ങുന്ന സ്നേഹോപഹാരം
സമർപ്പിച്ചു.
ബി.വി.പി പ്രസിഡൻ്റ് ഡോ. ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാധാദേവി, ട്രഷറർ സീതാരാമൻ വൈൽഡ് ലൈഫ് ഫോട്ടോ ജേർണലിസ്റ്റ്
ബിജു കാരക്കോണം
എന്നിവർ ആശംസാ പ്രസംഗം നടത്തി.
രോഗമില്ലാത്ത ജീവിതത്തിന് ചെറുധാന്യങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ശാന്തിഗ്രാം ഡയറക്ടർ പങ്കജാക്ഷൻ പ്രഭാഷണം നടത്തി.
---------------
Hindusthan Samachar / Sreejith S