Enter your Email Address to subscribe to our newsletters

Kerala, 19 ജനുവരി (H.S.)
ൻ
ചെറിയമുണ്ടം പഞ്ചായത്തിൽ നിർമാണ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്ന തിരുരിനെയും ചെറിയമുണ്ടത്തെയും ബന്ധിപ്പിക്കുന്ന കോട്ടിലത്തറ പാലം മന്ത്രി വി. അബ്ദുറഹ്മാൻ സന്ദർശിച്ച് നിർമാണ പ്രവൃത്തികൾ വിലയിരുത്തി.
തിരൂർ നഗരത്തിലെ തിരക്ക് കുറക്കുക എന്നതാണ് ഈ പാലത്തിന്റെ പ്രധാന ലക്ഷ്യം. മീശപ്പടി കോട്ടിലത്തറ ഭാഗത്തേ റോഡ് നിർമാണത്തിന് 10 കോടിയും പാലത്തിന് 15 കോടി രൂപയും ചേർത്ത് 25 കോടി രൂപയുടെ പ്രൊജക്ട ആണിത്.കൂടാതെ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ ഉൾപ്പെടുത്തി നാല് കോടി രൂപ കൂടി പ്രവർത്തികൾക്കായി അനുവദിച്ചു.
ഹൈവേയിലേക്ക് യാത്ര സുഗമമാക്കുക എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. 34 കോടി രൂപ ചിലവിൽ വിഷു പാടത്ത് നിർമിച്ച ഓവർ ബ്രിഡ്ജ്ന്റെ അപ്രോച്ച് റോഡ് പൂർത്തീകരിക്കുന്നത് വഴി ഈ പ്രോജെക്ടിന്റെ പൂർണ്ണമായ ഉപയോഗം ജനങ്ങൾക്ക് ലഭിക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S