സവിശേഷ - ഭിന്നശേഷി തൊഴില്‍ മേള നാളേ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും
Kerala, 19 ജനുവരി (H.S.) സാമൂഹ്യ നീതി വകുപ്പും കേരള നോളെജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഭിന്നശേഷി വിഭാഗത്തില്‍പെട്ട തൊഴിലന്വേഷകര്‍ക്കായുള്ള തൊഴില്‍ മേള ഇന്ന് (ജനുവരി20) മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ -
ഈധഏഫഘ


Kerala, 19 ജനുവരി (H.S.)

സാമൂഹ്യ നീതി വകുപ്പും കേരള നോളെജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഭിന്നശേഷി വിഭാഗത്തില്‍പെട്ട തൊഴിലന്വേഷകര്‍ക്കായുള്ള തൊഴില്‍ മേള ഇന്ന് (ജനുവരി20) മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു അധ്യക്ഷയാകും.

വഴുതക്കാട് ഗവണ്‍മെന്റ് വനിതാ കോളേജില്‍ നടക്കുന്ന ജോബ് ഫെസ്റ്റിലേക്കുള്ള രജിസ്ട്രേഷന്‍ രാവിലെ എട്ടിന് ആരംഭിക്കും. പരിപാടിയില്‍ നോളെജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല,സാമൂഹ്യ നീതിവകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്,വഴുതക്കാട് ഗവ. വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ഉമ ജ്യോതി എന്നിവര്‍ പങ്കെടുക്കും.

ഭിന്നശേഷി വിഭാഗത്തിന്റെ ശാക്തീകരണം ലക്ഷ്യമിട്ട് സാമൂഹ്യ നീതി വകുപ്പ് നടത്തുന്ന ഭിന്നശേഷി പ്രതിഭകളുടെ സര്‍ഗോത്സവം - സവിശേഷയുടെ ഭാഗമായാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്.

തൊഴില്‍ മേളയില്‍85ലധികം തസ്തികകളിലേക്ക് അഭിമുഖങ്ങള്‍ നടക്കും. നിലവില്‍400ലധികം ഒഴിവുകളാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് റിപ്പോട്ട് ചെയ്തിട്ടുള്ളത്.40ഓളം തൊഴില്‍ ദാതാക്കള്‍ ഓണ്‍ലൈനായും ഓഫ്ലൈനായും പങ്കെടുക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ അന്വേഷകര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും.

---------------

Hindusthan Samachar / Sreejith S


Latest News