Enter your Email Address to subscribe to our newsletters

Kerala, 19 ജനുവരി (H.S.)
ശബരിമല തീര്‍ഥാടനത്തിന് സമാപനം കുറിച്ച് ക്ഷേത്രനട നാളെ അടയ്ക്കും. പന്തളം കൊട്ടാരം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിന് ശേഷം രാവിലെ 6:30 ന് നട അടയ്ക്കും. രാവിലെ അഞ്ചിന് നട തുറക്കും. തുടര്‍ന്ന് കിഴക്കേമണ്ഡപത്തില്‍ ഗണപതിഹോമം. ഗണപതി ഹോമത്തിന് ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടരാത്തിലേക്ക് യാത്ര തിരിക്കും. പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് വന്ന പാതയിലൂടെ തിരുവാഭരണ പേടകുമായി മടങ്ങുന്നത്. ജനുവരി 23 ന് വൈകിട്ട് സംഘം പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും.
മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി വിളക്കണച്ച് ശ്രീകോവിലിന് പുറത്തിറങ്ങി നടയടയ്ക്കും. താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറും.
പതിനെട്ടാം പടിയിറങ്ങി ദേവസ്വം പ്രതിനിധികളുടെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ രാജപ്രതിനിധി താക്കോല്‍ക്കൂട്ടം ശബരിമല അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ക്ക് നല്‍കും. മാസപൂജ ചെലവുകള്‍ക്കുള്ള പണക്കിഴിയും സമ്മാനിച്ച് രാജപ്രതിനിധി പന്തളം കൊട്ടാരത്തിലേക്ക് യാത്രയാകുന്നതോടെ ഈ തീര്‍ഥാടന കാലത്തിന് സമാപനമാകും.
---------------
Hindusthan Samachar / Sreejith S