Enter your Email Address to subscribe to our newsletters

KOCHI, 02 ജനുവരി (H.S.)
ഒരു സംഘം യുവാക്കളുടെ ഒത്തുചേരലും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുടേയും നർമ്മ സമ്പന്നമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു സിനിമയുടെ ഏതാനും ദൃശ്യഭാഗങ്ങൾ പുറത്തുവന്നിരിക്കുന്നു.
വിജേഷ് പാണത്തൂർ കഥയെഴുതി
സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസറിൻ്റേതാണ് ഈ ദൃശ്യഭാഗങ്ങൾ.
റിലീസ്സുമായി ബന്ധപ്പെട്ടാണ് ഈ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്
ചെറുപ്പക്കാർ ഒത്തുകൂടുമ്പോഴുണ്ടാകുന്ന എല്ലാ നെഗളിപ്പും ഈ ടീസറിൽ വ്യക്തമാകുന്നുണ്ട്.
പുതിയ തലമുറയിലെ ജനപ്രിയരായ താരങ്ങളുടെ സാന്നിദ്ധ്യം ഈ ടീസറിൽ നിറഞ്ഞുനിൽക്കുന്നു.
വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്ന്,വ്യത്യസ്ഥ കാഴ്പ്പാടുകളുമായി ഒരുകാംബ സ്സിൽഎത്തപ്പെടുന്നവരുടെ ഹോസ്റ്റൽ ജീവിതമാണ് പ്രകമ്പനത്തിലൂടെ തികച്ചും രസാകരമായി അവതരിപ്പിക്കുന്നത്.
നവരസ ഫിലിംസ്, &സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്. കാർത്തികേയൻ എസ്. ,സുധീഷ് എൻ. എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വിവേക് വിശ്വൻ ഐ.എം. പി. മോൻസി ,ദിലോർ, റിജോഷ് , ബ്ലസ്സി, എന്നിവരാണ് കോ - പ്രൊഡ്യൂസേർസ് -
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അഭിജ് സുരേഷ്.
ഗണപതി, സാഗർ സൂര്യ, സോഷ്യൽ മീഡിയാ താരം അമീൻ, ശീതൾ ജോസഫ്, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, ലാൽ ജോസ്, Iപി.പി. കുഞ്ഞികൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ നവാസ്,അനീഷ് ഗോപാൽ. ഗായത്രി സുരേഷ് , മല്ലികാസുകുമാരൻ, സനേഷ് പല്ലി, കുടശ്ശനാട് കനകം, അഭിജിത്ത്. എസ്. നായർ, ഷിൻഷാൻ , ഷൈലജ അനു, സുബിൻ ടർസൻ,മാസ്റ്റർ ദേവാനദ്.
എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്.
തിരക്കഥ, സംഭാഷണം - ശ്രീഹരി വടക്കൻ .
ഗാനങ്ങൾ - വിനായക് ശശികുമാർ. മനു മഞ്ജിത്.
സംഗീതം - ബിബിൻ അശോക്.
ബി.ജി.എം ശങ്കർ ശർമ്മ
ഛായാഗ്രഹണം - ആൽബി ആൻ്റെണി .
എഡിറ്റിംഗ് - സൂരജ് ..ഈ എസ്.
കലാസംവിധാനം - സുഭാഷ് കരുൺ..
മേക്കപ്പ് ജയൻ പൂങ്കുളം.
കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അംബ്രോ വർഗീസ്.
സ്റ്റിൽസ് ഷാഫി ഷക്കീർ, ഷിബി ശിവദാസ്,,
ഡിസൈൻ- യെല്ലോ ടൂത്ത്.,
പ്രൊജക്റ്റ് ഇനാ ബ്ളർ - സൈനുദ്ദീൻ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് -ശശി പൊതുവാൾ, കമലാക്ഷൻ പയ്യന്നൂർ.
പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ.
നിർമ്മാണ
ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.
---------------
Hindusthan Samachar / Sreejith S