വെള്ളാപ്പള്ളിയുമായി ഒരു തര്‍ക്കത്തിനില്ല; തിരഞ്ഞെടുപ്പ് ഫണ്ട് മാത്രമേ വാങ്ങിയിട്ടുളളൂ; ബിനോയ് വിശ്വം
Thiruvanathapuram, 02 ജനുവരി (H.S.) എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുളള വാക്ക് പോര് തുടരുന്നു.. വെള്ളാപ്പള്ളി തൊടുത്തുവിട്ട വിമര്‍ശനങ്ങള്‍ക്ക് ബഹുമാനപ്പെട്ട വെള്ളാപ്പള്ളിയുമാ
Binoy Vishwam


Thiruvanathapuram, 02 ജനുവരി (H.S.)

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുളള വാക്ക് പോര് തുടരുന്നു.. വെള്ളാപ്പള്ളി തൊടുത്തുവിട്ട വിമര്‍ശനങ്ങള്‍ക്ക് ബഹുമാനപ്പെട്ട വെള്ളാപ്പള്ളിയുമായി ഒരു തര്‍ക്കത്തിന് താനില്ല എന്നായിരുന്നു

വെള്ളാപ്പള്ളിയുടെ കൈയില്‍ നിന്ന് സിപിഐക്കാര്‍ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശന്‍ ഒരു വ്യവസായിയാണ്. അതിനാല്‍ തിരഞ്ഞെടുപ്പിന്റെയും മറ്റും ഭാഗമായി അദ്ദേഹത്തില്‍ നിന്ന് സിപിഐക്കാര്‍ പണ്ട് പിരിച്ചു കാണും. അതല്ലാതെ ചീത്ത വഴിക്ക് കൈക്കൂലിയായിട്ടോ അവിഹിതമായിട്ടോ ഒരു പൈസ പോലും പിരിക്കുന്ന പതിവ് സിപിഐക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബഹുമാനപ്പെട്ട വെള്ളാപ്പള്ളിയുമായി ഒരു തര്‍ക്കത്തിന് താനില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

ഒരുപാട് മഹാന്‍മാര്‍ ഇരുന്ന കസേരയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടേതെന്നും അത് വെള്ളാപ്പള്ളി ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് എല്ലാ കാര്യവും അറിയാം. അവര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും അറിയാം വെള്ളാപ്പള്ളിയേയും അറിയാം. എല്‍ഡിഎഫിനോ ഏതെങ്കിലും പാര്‍ട്ടിക്കോ മാര്‍ക്കിടാനോ തെറ്റും ശരിയും പറയാനോ ആരും വെള്ളാപ്പള്ളിയെ ഏല്‍പ്പിച്ചിട്ടില്ല. വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലൊന്നും വെള്ളാപ്പള്ളിയുടെ ഒരു ഉപദേശവും കാത്തിരിക്കുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മറുപടി ഇങ്ങനെ; '' ബിനോയ് വിശ്വമല്ല പിണറായി വിജയന്‍. വളരെ ശരിയാണത്. എന്റെ കാര്യവും നിലപാടും ഞാന്‍ പറയും. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നിലപാടും അദ്ദേഹവും പറയും. ഇതിലെ ശരി ജനങ്ങള്‍ തീരുമാനിച്ചോട്ടെ. പിണറായി വിജയനും ബിനോയ് വിശ്വവും രണ്ടും രണ്ടു പേരാണ്. രണ്ട് കാഴ്ചപ്പാടാണ്. രണ്ട് നിലപാടാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ വാദങ്ങളെ ഞാന്‍ നിരാകരിക്കുന്നില്ല.'ബിനോയ് വിശ്വം പറഞ്ഞു.

തന്റെ കയ്യില്‍ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോള്‍ സി പി ഐ നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയുണ്ടെന്നും അത് ഇവിടെ പറയുന്നില്ലെന്നുമുള്ള പരിഹാസവും വെള്ളാപ്പള്ളി ഉന്നയിച്ചിരുന്നു. ഇതിനാണ് ബിനോയ് വിശ്വത്തിന്റെ മറുപടി വന്നിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News