വെള്ളാപ്പള്ളി വര്‍ഗീയവാദിയല്ല; മലപ്പുറം പരാമര്‍ശം അംഗീകരിക്കുന്നില്ല; അനുകൂലിച്ചും പ്രതികൂലിച്ചും എംവി ഗോവിന്ദന്‍
Thiruvanathapuram, 02 ജനുവരി (H.S.) എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയവാദിയാണെന്ന അഭിപ്രായം സിപിഎമ്മിന് ഇല്ലെന്ന് എംവി ഗോവിന്ദന്‍. അദ്ദേഹത്തെ വര്‍ഗീയവാദിയാക്കാന്‍ ശ്രമനം നടക്കുന്നുണ്ട്. അത് ശരിയായ കാര്യമല്ലെന്നും ഗോവ
M.V.Govindan


Thiruvanathapuram, 02 ജനുവരി (H.S.)

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയവാദിയാണെന്ന അഭിപ്രായം സിപിഎമ്മിന് ഇല്ലെന്ന് എംവി ഗോവിന്ദന്‍. അദ്ദേഹത്തെ വര്‍ഗീയവാദിയാക്കാന്‍ ശ്രമനം നടക്കുന്നുണ്ട്. അത് ശരിയായ കാര്യമല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ മലപ്പുറത്തെ കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞതില്‍ യോജിക്കുന്നില്ല. . വെള്ളാപ്പള്ളി ഒരു ബാധ്യതയായി തോന്നുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

മലപ്പുറം ജില്ലാ രൂപവത്കരണത്തിന് നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ട തന്നെ മലപ്പുറത്തിനെതിരായി ആര് പറഞ്ഞാലും അംഗീകരിക്കില്ലന്ന. സിപിഎമ്മിന് മുസ്ലിം വിരുദ്ധ നിലപാടില്ല. എന്നാല്‍ വര്‍ഗീയതയ്ക്കെതിരേ ഉറച്ച നിലപാടാണ്. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും പാര്‍ട്ടി അതിശക്തമായി എതിര്‍ക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

മലപ്പുറത്ത് സ്‌കൂള്‍ തുടങ്ങുന്നതില്‍ എസ്എന്‍ഡിപിക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടതാണ്. വെള്ളാപ്പള്ളിയും സര്‍ക്കാരും ചേര്‍ന്ന് കൈകാര്യം ചെയ്യേണ്ടതാണെന്നും ഗോവിന്ദന്‍ പറഞ്ഞു. വെള്ളാപ്പള്ളി ഒരു ബാധ്യതയായി തോന്നുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും വെള്ളപപ്പളിയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. ആഗോള അയ്യപ്പ സംഗമത്തിലെ ചടങ്ങിലേക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്റെ ഒപ്പം കാറില്‍ സഞ്ചരിച്ചതില്‍ ഒരു തെറ്റുമില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളി തന്റെ ഒപ്പം സഞ്ചരിച്ചത് ശരിയായ നടപടിയാണ്. അത് ആദ്യം തന്നെ പറഞ്ഞതാണ്. ഇപ്പോഴും അതില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളാപ്പളിയെ താനാണെങ്കില്‍ കാറില്‍ കയറ്റില്ലായിരുന്നു എന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ബിനോയ് വിശ്വമല്ല പിണറായി വിജയന്‍. തന്റെ നിലപാട് ഇതാണ്. അതു ശരിയായ നിലപാട് തന്നെയാണ് എന്നാണ് ഇപ്പോഴും കരുതുന്നത്. ബിനോയ് വിശ്വം കാറില്‍ കയറ്റില്ലായിരിക്കാം. അത് അദ്ദേഹത്തിന്റെ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വിഷയത്തില്‍ വെള്ളാപ്പള്ളിയെ പിന്തുണച്ചെങ്കിലും സിപിഐ ചതിയന്‍ ചന്തുവാണെന്ന പരാമര്‍ശം മഖ്യമന്ത്രി തള്ളി. സിപിഐ മുന്നണിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ്. ഊഷ്മളമായ ബന്ധമാണ് സിപിഐയുമായി ഉള്ളത്. അവര്‍ ഒരു ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയാണ്. അവര്‍ എന്തെങ്കിലും ചതിയും വഞ്ചനയും കാണിക്കുന്നു എന്ന അഭിപ്രായം ഇല്ലെന്നും മഖ്യമന്ത്രി വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News