Enter your Email Address to subscribe to our newsletters

New delhi, 02 ജനുവരി (H.S.)
ഡല്‍ഹിയിലെ രൂക്ഷമായി മൂടല്‍മഞ്ഞ്. വായു മലിനീകരണമാണ് മഞ്ഞ് രൂപപ്പെടുന്നതിന് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഡല്‍ഹിയിലെ വായു ഗുണനിലവാരം വളരെ മോശം രീതിയിലാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ ശരാശരി എക്യൂഐ (എയര്‍ ക്വാളിറ്റി ഇന്‍ഡെക്സ്) 400 ന് മുകളിലാണെന്നും ചിലയിടങ്ങളില്‍ 450 ന് മുകളിലാണെന്നും കാലാവസ്ഥാ വകുപ്പ് അവകാശപ്പെടുന്നു.
കനത്ത മൂടല്‍ മഞ്ഞ് തീവണ്ടി, വ്യോമ ഗതാഗതങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിവിധ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി വിവിധ വൃത്തങ്ങള്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ പതിനൊന്ന് ഡിഗ്രി താപനില രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുതുവര്‍ഷപ്പുലരിയില്‍ പത്ത് ഡിഗ്രി സെല്‍ഷ്യസായിരുന്നു ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില.
പ്രതികൂല കാലാവസ്ഥയിലും റിപ്പബ്ലിക് ദിന പരേഡ് പരിശീലിക്കുകയാണ് രാജ്യത്തെ സൈനിക വിഭാഗങ്ങള്‍. രാജ്യത്തിന്റെ സൈനിക കരുത്തും പാരമ്പര്യവും വിളിച്ചോതുന്നതാണ് റിപ്പബ്ലിക് ദിന പരേഡ്. 77-ാമത് റിപ്പബ്ലിക് ദിന പരേഡിന്റെ പരിശീലനമാണ് ഇന്ത്യാ ഗേറ്റ് പരിസരങ്ങളില്‍ നടക്കുന്നത്.
എന്നാല്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് പ്രതിസന്ധി സൃഷ്ടിക്കുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നതിനാല്‍ വിവിധ തീവണ്ടികള്‍ വൈകിയോടുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഹൈദരാബാദിലും കനത്ത മൂടല്‍മഞ്ഞ് രേഖപ്പെടുത്തി. ഷംഷാബാദ്-ബെംഗളൂരു ദേശീയ പാത, ഹൈദരാബാദ്-വിജയവാഡ ദേശീയ പാത എന്നിവടങ്ങളില്‍ ഗതാഗതം ഭാഗികമായി സ്തംഭിച്ചു. സമീപത്തുള്ളവരെ പോലും കാണാന്‍ കഴിയാത്ത വിധം കനത്ത മൂടല്‍മഞ്ഞാണ് കാണപ്പെട്ടത്. വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍, ചെറുകിട വ്യവസായികള്‍ തുടങ്ങിയവര്‍ മൂടല്‍മഞ്ഞ് കാരണം ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി നാട്ടുകാര്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S