Enter your Email Address to subscribe to our newsletters

Kolkata, 02 ജനുവരി (H.S.)
ന്യൂഡൽഹി: ഐപിഎൽ 2026 സീസണിലേക്ക് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ടീമിലെടുത്ത നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ ചീഫ് ഇമാം ഉമർ അഹമ്മദ് ഇല്യാസി. കെകെആർ ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാൻ രാജ്യത്തോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ രാജ്യം ഒന്നടങ്കം രോഷം പ്രകടിപ്പിക്കുമ്പോൾ, ഒരു ബംഗ്ലാദേശ് താരത്തെ ടീമിലെടുത്തത് നിർഭാഗ്യകരമാണെന്ന് ഇമാം പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദു വേട്ടയെ ഷാരൂഖ് ഖാൻ അപലപിക്കണമെന്നും മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഉടൻ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ക്രൂരതകളെക്കുറിച്ച് ഷാരൂഖ് ഖാന് അറിവില്ലേ? എല്ലാം അറിഞ്ഞുകൊണ്ട് തന്നെ ഒരു ബംഗ്ലാദേശ് താരത്തെ ടീമിലേക്ക് തിരഞ്ഞെടുത്തത് ഖേദകരമാണ്. ഇതിന് അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണം, ഇമാം ഉമർ അഹമ്മദ് ഇല്യാസി വ്യക്തമാക്കി.
മുസ്തഫിസുർ റഹ്മാനെ 9.20 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ലേലത്തിൽ സ്വന്തമാക്കിയത്. ലേലത്തിന് പിന്നാലെ ബംഗ്ലാദേശിലെ വംശീയ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി താരത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. നേരത്തെ ശിവസേന നേതാക്കളായ സഞ്ജയ് നിരുപം, ആനന്ദ് ദുബെ എന്നിവരും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.
ബംഗ്ലാദേശ് താരങ്ങളെ ഇന്ത്യൻ മണ്ണിൽ കളിക്കാൻ അനുവദിക്കരുതെന്ന വികാരം ശക്തമാകുന്നതിനിടെയാണ് ഷാരൂഖ് ഖാന് നേരെ വിമർശനം ഉയരുന്നത്. രാജ്യത്തിന്റെ വികാരം മാനിക്കാൻ ഷാരൂഖ് തയ്യാറാകണമെന്നും മുസ്തഫിസുറിനെ ഒഴിവാക്കി രാജ്യത്തോടുള്ള കൂറ് തെളിയിക്കണമെന്നും വിമർശകർ ആവശ്യപ്പെടുന്നു. വിഷയത്തിൽ കെകെആർ മാനേജ്‌മെന്റോ ഷാരൂഖ് ഖാനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മുസ്തഫിസുർ റഹ്മാനെ 9.20 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ലേലത്തിൽ സ്വന്തമാക്കിയത്. ലേലത്തിന് പിന്നാലെ ബംഗ്ലാദേശിലെ വംശീയ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി താരത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. ബിജെപി നേതാവ് സംഗീത് സോം ഷാരൂഖ് ഖാനെ രാജ്യദ്രോഹി എന്ന് വിളിക്കുകയും മുസ്തഫിസുർ റഹ്മാനെ ഇന്ത്യയിലെ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ശിവസേന നേതാക്കളായ സഞ്ജയ് നിരുപം, ആനന്ദ് ദുബെ എന്നിവരും സമാനമായ ആവശ്യം ഉന്നയിച്ചു.
ബംഗ്ലാദേശ് താരങ്ങളെ ഇന്ത്യൻ മണ്ണിൽ കളിക്കാൻ അനുവദിക്കരുതെന്ന വികാരം ശക്തമാകുന്നതിനിടെയാണ് ഷാരൂഖ് ഖാന് നേരെ വിമർശനം ഉയരുന്നത്. രാജ്യത്തിന്റെ വികാരം മാനിക്കാൻ ഷാരൂഖ് തയ്യാറാകണമെന്നും മുസ്തഫിസുറിനെ ഒഴിവാക്കി രാജ്യത്തോടുള്ള കൂറ് തെളിയിക്കണമെന്നും വിമർശകർ ആവശ്യപ്പെടുന്നു. എന്നാൽ, കോൺഗ്രസ് ഇതിനെ എതിർത്തു രംഗത്തെത്തി. ഷാരൂഖ് ഖാനെ രാജ്യദ്രോഹി എന്ന് വിളിക്കുന്നത് ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് നേരെയുള്ള ആക്രമണമാണെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ പ്രതികരിച്ചു. നിലവിൽ ബംഗ്ലാദേശ് താരങ്ങൾക്ക് ഐപിഎല്ലിൽ വിലക്കില്ലെന്നും മുസ്തഫിസുർ കളിക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു.
---------------
Hindusthan Samachar / Roshith K