ഇന്‍ഡോറിലെ ജനങ്ങള്‍ക്ക് നല്‍കിയത് ജലമല്ല, വിഷം; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
New delhi, 02 ജനുവരി (H.S.) ഇന്‍ഡോറിലെ മലിനജല ദുരന്തത്തില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മലിനജല വിതരണത്തെ തുടര്‍ന്ന് 10 പേര്‍ മരിച്ച സംഭവത്തില്‍ രൂക്ഷപ്രതികരണമാണ് ി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയത് വെള്ളത്തിനു പകരം വിഷമാണ് വിതരണം
Rahul-Gandhi-targets-BJP-in-Germany


New delhi, 02 ജനുവരി (H.S.)

ഇന്‍ഡോറിലെ മലിനജല ദുരന്തത്തില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മലിനജല വിതരണത്തെ തുടര്‍ന്ന് 10 പേര്‍ മരിച്ച സംഭവത്തില്‍ രൂക്ഷപ്രതികരണമാണ് ി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയത് വെള്ളത്തിനു പകരം വിഷമാണ് വിതരണം ചെയ്തതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ചെളിയും ദുര്‍ഗന്ധവുമുള്ള വെള്ളത്തെക്കുറിച്ച് നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിട്ടും ഭരണകൂടം നടപടി എടുത്തില്ലെന്നും രാഹുല്‍ പറഞ്ഞു.

'ഇന്‍ഡോറിലെ പൈപ്പുകളില്‍ കുടിവെള്ളമല്ല ഒഴുകിയത്. കുഭകര്‍ണനെപ്പോലെ ഭരണകൂടം ഉറങ്ങിക്കിടക്കുമ്പോള്‍ വിഷമാണ് വിതരണം ചെയ്തത്. പാവപ്പെട്ടവര്‍ നിസ്സഹായരാണ്. അവര്‍ക്ക് സാന്ത്വനമായിരുന്നു വേണ്ടത്. എന്നാല്‍, ബിജെപി നേതാക്കള്‍ അഹങ്കാരം നിറഞ്ഞ പ്രസ്താവനകളാണ് പകരം നല്‍കിയത്. സര്‍ക്കാരിന്റേത് ധാര്‍ഷ്ട്യം മാത്രമാണ്.' രാഹുല്‍ എക്സില്‍ കുറിച്ചു.

അഴുക്കുവെള്ളം കുടിവെള്ളത്തില്‍ കലരാന്‍ എങ്ങനെ അനുവദിച്ചുവെന്നും എന്തുകൊണ്ട് യഥാസമയം വിതരണം നിര്‍ത്തിവെച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. 'ശുദ്ധജലം ലഭിക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശമാണ്. ഈ അവകാശം നിഷേധിച്ചവര്‍, ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍, ഈ അവസ്ഥയ്ക്ക് പൂര്‍ണ്ണമായും ഉത്തരവാദികളാണ്.' രാഹുല്‍ പറഞ്ഞു.

ഇന്‍ഡോര്‍ സംഭവത്തെ മധ്യപ്രദേശിലെ മറ്റ് കേസുകളുമായി രാഹുല്‍ ബന്ധപ്പെടുത്തിയും 'എക്സി'ല്‍ കുറിപ്പിട്ടു. സംസ്ഥാനത്തെ ദുര്‍ഭരണത്തിന്റെ കേന്ദ്രമായി വിശേഷിപ്പിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുമായി ബന്ധപ്പെട്ട മരണങ്ങളും എലികള്‍ കുട്ടികളെ കൊല്ലുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും അദ്ദേഹം ഉദ്ധരിച്ചു. 'പാവപ്പെട്ടവര്‍ മരിക്കുമ്പോഴെല്ലാം മോദി, പതിവുപോലെ, നിശബ്ദനായിരിക്കുന്നു.'

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇന്‍ഡോറില്‍ ഭഗീരഥ്പുര മേഖലയിലെ മലിനമായ കുടിവെള്ളവുമായി ബന്ധപ്പെട്ട വയറിളക്കരോഗ വ്യാപനത്തെ തുടര്‍ന്ന് 10 പേര്‍ മരിക്കുകയും 1400 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മാലിന്യം നറഞ്ഞ സ്ഥലത്ത് പൈപ്പ് പൊട്ടി അതിലൂടെ മലിനജലം കുടിവെള്ളവുമായി കലരുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഭഗീരഥ്പുരയില്‍ ഒരു പോലീസ് ഔട്ട്പോസ്റ്റിനടുത്തുള്ള പ്രധാന കുടിവെള്ള വിതരണ പൈപ്പ് ലൈനില്‍ ടോയ്‌ലറ്റ് നിര്‍മ്മിച്ച സ്ഥലത്ത് ചോര്‍ച്ച കണ്ടെത്തിയതായി അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News