Enter your Email Address to subscribe to our newsletters

Chennai, 02 ജനുവരി (H.S.)
പാകിസ്താന്‍ മോശം അയല്‍ക്കാരാണെന്ന് വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഭീകരവാദത്തിനെതിരെ സ്വന്തം ജനതയെ സംരക്ഷിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും നാം എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്ന് ആര്‍ക്കും നമ്മോട് പറയാന്‍ കഴിയില്ലെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
'നിങ്ങള്‍ക്കും മോശം അയല്‍ക്കാരെ ലഭിക്കാം. നിര്‍ഭാഗ്യവശാല്‍ നമുക്കും ഉണ്ട്. ഒരു രാജ്യം ബോധപൂര്‍വ്വം സ്ഥിരമായി പശ്ചാത്താപമില്ലാതെ ഭീകരവാദം തുടരാന്‍ തീരുമാനിക്കുകയാണെങ്കില്‍, ഭീകരവാദത്തിനെതിരെ നമ്മുടെ ആളുകളെ സംരക്ഷിക്കാന്‍ നമുക്ക് അവകാശമുണ്ട്. ഞങ്ങള്‍ ആ അവകാശം പ്രയോഗിക്കും,' ജയശങ്കര്‍ പറഞ്ഞു. 'നാം ആ അവകാശം എങ്ങനെ പ്രയോഗിക്കുമെന്നത് നമ്മെ ആശ്രയിച്ചിരിക്കും. നാം എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്ന് ആര്‍ക്കും നമ്മോട് പറയാന്‍ കഴിയില്ല. നമ്മെ സംരക്ഷിക്കാന്‍ നമുക്ക് വേണ്ടതെല്ലാം ചെയ്യും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കൊല്ലം, ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പാകിസ്താനെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഭീകരവാദത്തിനെതിരെ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യ പ്രയോഗിച്ചിരുന്നു.
1960-ലെ ഇന്ത്യാ-പാക് സിന്ധുജല ഉടമ്പടിയെക്കുറിച്ചും മന്ത്രി സംസാരിച്ചു, 'വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു ജല പങ്കുവെക്കല്‍ ക്രമീകരണത്തിനായി നാം സമ്മതിച്ചിരുന്നു, എന്നാല്‍ കാലങ്ങളോളം ഭീകരവാദം അനുഭവിക്കേണ്ടി വന്നാല്‍ നല്ല അയല്‍ബന്ധം ഉണ്ടാകില്ല. നല്ല അയല്‍ബന്ധം ഇല്ലെങ്കില്‍ നല്ല അയല്‍ബന്ധത്തിന്റെ പ്രയോജനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കില്ല. ദയവായി ഞങ്ങളുമായി വെള്ളം പങ്കിടുക, പക്ഷെ ഞങ്ങള്‍ നിങ്ങളോട് ഭീകരവാദം തുടരും എന്ന് പറയാന്‍ കഴിയില്ല', അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് വിഭിന്ന തരത്തിലുള്ള ധാരാളം അയല്‍ക്കാരെ ലഭിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. 'നിങ്ങള്‍ക്ക് നിങ്ങളോട് നല്ല രീതിയില്‍ പെരുമാറുന്ന അല്ലെങ്കില്‍ നിങ്ങളെ ദ്രോഹിക്കാത്ത അയല്‍ക്കാരന്‍ ഉണ്ടെങ്കില്‍, ദയ കാണിക്കുക, ആ അയല്‍ക്കാരനെ സഹായിക്കുക എന്നതാണ് സ്വാഭാവിക പ്രവണത, ഒരു രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ അതാണ് ചെയ്യുന്നത്', അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പ്രശ്‌നങ്ങളില്‍ പലതും പാക് സൈന്യത്തില്‍ നിന്നാണ് ഉദ്ഭവിക്കുന്നതെന്ന് പാക് സൈനിക മേധാവി അസിം മുനീറിനെ സൂചിപ്പിച്ചുകൊണ്ട് ജയശങ്കര്‍ ഡിസംബറില്‍ പറഞ്ഞിരുന്നു.
---------------
Hindusthan Samachar / Sreejith S