Enter your Email Address to subscribe to our newsletters

Alappuzha, 02 ജനുവരി (H.S.)
മുസ്ലിം ലീഗിനെതിരേ രൂക്ഷ വിമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അടുത്ത ഭരണം കിട്ടിയാല്‍ ഇനിയൊരു മാറാട് കലാപം നടത്തണമെന്ന ദുഷ്ടലാക്കാണ് ലീഗിനെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഷയത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് ഭരണത്തിലിരുന്നപ്പോള്‍ സാമൂഹ്യ നീതി നടപ്പിലാക്കിയോ എന്ന് പഠിക്കാനും സര്‍വെ എടുക്കാനും ഒരു കമ്മിഷനെ വെച്ച് ആത്മ പരിശോധന നടത്തണം. അതിന് വെല്ലുവിളിക്കുകയാണ്. കുറവ് മനസിലാക്കി അത് പരിഹരിക്കപ്പെടേണ്ടതാണ് എന്ന് പറയേണ്ടതിന് പകരം തന്നെ ഒരു മതവിദ്വേഷിയാക്കുകയാണ്. മുസ്ലിം സമുദായം മൊത്തമായി ഈഴവര്‍ക്കെതിരേ തിരിച്ചുവിട്ട് മതവിദ്വേഷം സ്ഥാപിച്ച് മത സൗഹാര്‍ദ്ദം ഇല്ലാതാക്കി മത കലഹമുണ്ടാക്കാനുള്ള കുത്സിത ശ്രമമാണ് ലീഗ് നടത്തിക്കൊണ്ടിരിക്കുന്നത്. മുസ്ലിം സമുദായത്തെ അല്ല പറഞ്ഞത്, ലീഗിനെയാണ്. അടുത്ത ഭരണം കിട്ടിയാല്‍ ഇനിയൊരു മാറാട് കലാപം നടത്തണമെന്ന ദുഷ്ടലാക്കോടെ ലീഗും ലീഗിന്റെ നേതാക്കളും ശ്രമിക്കുന്നു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് വീണ്ടും ക്ഷോഭിച്ചു കൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ വാര്‍ത്താ സമ്മേളനം. മേശയിലടിച്ചു മൈക്കിലടിച്ചും വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയര്‍ത്തു.സിപിഐയ്‌ക്കെതിരേ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനകത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യം പുറത്ത് പറഞ്ഞ് മുന്നണിക്കുള്ളില്‍ അനൈക്യമുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. ത്രിതല പഞ്ചായത്തിലെ പരാജയത്തിന്റെ പ്രധാന കാര്യങ്ങളില്‍ ഒന്ന് ഇതാണ്. സിപിഐ സീറ്റുകളുടെ എണ്ണം പരിശോധിച്ചാല്‍ അവര്‍ക്ക് മനസ്സിലാക്കാം. പിന്നോക്കകാരുടേയും പട്ടികജാതിക്കാരുടേയും പിന്‍ബലമാണ് ഇടതുപക്ഷത്തിന്റെ നിലനില്‍പ്. അത് മനസ്സിലാക്കാതെ എന്നെ തള്ളാന്‍ ഇതിനുമാത്രം എന്താണ് കാര്യം. എന്റെടുത്ത് വന്ന് കാശ് വാങ്ങി കൈ തന്ന് പറഞ്ഞ കാര്യങ്ങളൊന്നും ഇപ്പോള്‍ താന്‍ പറയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്നെ വേട്ടയാടാന്‍ ഞാന്‍ വല്ലതും പറഞ്ഞിട്ടുണ്ടോ? ഇപ്പോഴല്ലേ എന്തെങ്കിലും പറയുന്നത്. എന്നെ ഇങ്ങനെ ആക്ഷേപിക്കാന്‍ എന്തുകാര്യം. ഞാന്‍ ചില സത്യങ്ങള്‍ പറഞ്ഞാല്‍ അത് ട്വിസ്റ്റ് ചെയ്ത് മതവിദ്വേഷമുണ്ടാക്കാനുള്ള പ്രവൃത്തി, ആരില്‍ നിന്നൊക്കെയോ അച്ചാരം വാങ്ങിച്ച് ടിക്കറ്റും വാങ്ങിച്ച് ദുബായിലൊക്കെ പലരും പോകുന്നുണ്ട്. ഞാന്‍ എന്താ തെറ്റ് ചെയ്തത്. മലപ്പുറത്ത് സ്‌കൂളും കോളേജും ഇല്ല എന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് ഇത്ര വിഷമം. ഞാന്‍ കണക്ക് വെച്ചു പറഞ്ഞപ്പോള്‍ കാന്തപുരം പറഞ്ഞു, എനിക്ക് ഉണ്ട് (വിദ്യാഭ്യാസ സ്ഥാപനം) എന്ന്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. ഒരു അണ്‍ എയ്ഡഡ് കോളേജാണ് ഉള്ളത്. ഈ അണ്‍ എയ്ഡഡ് കോളേജ് ഞങ്ങള്‍ക്കുള്ളപ്പോള്‍ ലീഗുകാര്‍ക്ക് 48 ആണ്‍ എയ്ഡഡ് കോളേജ് മലപ്പുറത്തുണ്ട്.
---------------
Hindusthan Samachar / Sreejith S