Enter your Email Address to subscribe to our newsletters

Malappuram , 02 ജനുവരി (H.S.)
മലപ്പുറം: അടുത്ത കാലത്തുണ്ടായ വിവാദങ്ങളിൽ വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത് . വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്നും . മുഖത്ത് കരി ഓയിൽ ഒഴിക്കുന്നവർക്ക് പണവും പുരസ്‌കാരവും നൽകുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ല പ്രസിഡണ്ട് ഹാരിസ് മുതൂർ ആണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു. നിരന്തരം വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളി നടേനെതിരെ കേസെടുക്കണമെന്ന് ആവശ്യം.യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് ഡിജിപിക്ക് പരാതി നൽകി.
വർഗീയ ചേരിതിരിവിലൂടെ കലാപത്തിനാണ് വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്യുന്നത്. കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അതേസമയം വെള്ളാപ്പള്ളിയുടെ വിവാദ പരാമർശത്തിൽ വ്യക്തികൾക്ക് എതിരായി അഭിപ്രായം പറയില്ലെന്ന് കേരള മുസ്ലിം ജമാ അത് ജനറൽ സെക്രട്ടറി സയിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. കേരള മുസ്ലിം ജമാ അത്. രാഷ്ട്രീയമായ ആരോപണത്തിന് രാഷ്ട്രീയ പാർട്ടികൾ മറുപടി പറയും. മാധ്യമപ്രവർത്തകരെ ഭീകരരായി മുദ്രകുത്തുന്നത് ശരിയല്ലെന്നും ഖലീൽ അൽ ബുഖാരി വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച എസ്. എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത മാടമ്പി ആണെന്ന് ആവര്‍ത്തിച്ചു തെളിയിക്കുകയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. കഴിഞ്ഞ ദിവസം ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് തട്ടി മാറ്റി പോടോ എന്ന് കയര്‍ത്ത വെള്ളാപ്പള്ളിയുടെ മാടമ്പി മനോഭാവവും ഫാഷിസ്റ്റ് നിലപാടും ജനാധിപത്യ സമൂഹം ഒരു നിലയ്ക്കും അംഗീകരിക്കാന്‍ പാടില്ലാത്തതാണെന്ന് പത്രപ്രവത്തക യൂണിയൻ കൂട്ടിച്ചേർത്തു.
പ്രസ് ക്ലബ് അംഗവും റിപ്പോര്‍ട്ടര്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകനുമായ റഹീസ് റഷീദിനെ തീവ്രവാദി എന്ന് വിളിച്ച് ആക്ഷേപിച്ച വെള്ളാപ്പള്ളി നടേശന്‍ കേരളത്തോട് മാപ്പ് പറയണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബും ആവശ്യപ്പെട്ടു. SNDP യോഗം പോലൊരു മഹാപ്രസ്ഥാനത്തിന്റെ അമരത്തിരുന്ന് വെള്ളാപ്പള്ളി നടേശന്‍ മതേതര കേരളത്തേയും മാധ്യമ സ്വാതന്ത്ര്യത്തെയും വെല്ലുവിളിക്കുകയാണ്.
വാര്‍ത്താശേഖരണത്തിന്റെ ഭാഗമായി ചോദ്യമുന്നയിച്ച റഹീസിന്റെ മൈക്ക് തട്ടിമാറ്റി പോടോ എന്ന് വിളിച്ച് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി അത്യന്തം ഹീനമായ നിലപാട് സ്വീകരിച്ചിരുന്നു. കേരളത്തിലെ മതേതരത്വത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റേയും കടയ്ക്കല്‍ കത്തി വയ്ക്കുന്ന വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷും സെക്രട്ടറി പി ആര്‍ പ്രവീണും ആവശ്യപ്പെട്ടു
---------------
Hindusthan Samachar / Roshith K