അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി ഒരു മാസത്തേക്ക് മേഖലയില്‍ ഗതാഗത നിയന്ത്രണം.
Kochi, 04 ജനുവരി (H.S.) അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി ഒരു മാസത്തേക്ക് മേഖലയില്‍ ഗതാഗത നിയന്ത്രണം. ജനുവരി രണ്ടാം തീയതി വൈകീട്ട് മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങിയത്. യാത്രക്കാർ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന അരൂർ
Aroor-Thuravoor Elevated Highway


Kochi, 04 ജനുവരി (H.S.)

അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി ഒരു മാസത്തേക്ക് മേഖലയില്‍ ഗതാഗത നിയന്ത്രണം. ജനുവരി രണ്ടാം തീയതി വൈകീട്ട് മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങിയത്.

യാത്രക്കാർ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോഴാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.സംസ്ഥാന പാതയായ തോപ്പുംപടി-അരൂർ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ അരൂർ ബൈപാസ് കവലയില്‍ നിന്ന് ദേശീയപാതയിലേക്കു കയറാതിരിക്കാൻ ബാരിക്കേഡ് സ്ഥാപിച്ച്‌ അടച്ചിരിക്കുകയാണ്.

ഇവിടെ നിന്നെത്തുന്ന വാഹനങ്ങള്‍ ഇടത്തോട്ട് തിരിഞ്ഞ് അരൂർ കുമ്ബളം പാലം ഇറങ്ങി യുടേണ്‍ എടുത്ത് ആലപ്പുഴ ഭാഗത്തേക്ക് പോവുകയാണ് വേണ്ടത്.അതുപോലെ തന്നെ വൈറ്റിലയില്‍ നിന്ന് ഇടക്കൊച്ചിയിലേക്കു പോകുന്ന വാഹനങ്ങള്‍ ബൈപാസ് കവലയുടെ തെക്ക് ഭാഗത്തുള്ള യുടേണ്‍ തിരിഞ്ഞു പോകണം. വൈറ്റിലയില്‍ നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള ദീർഘദൂര വാഹനങ്ങള്‍ കുണ്ടന്നൂർ ജംഗ്‌ഷനില്‍ നിന്നു വലത്തേക്കു തിരിഞ്ഞ് തീരദേശ റോഡ് വഴി വിടാനും ആലോചനയുണ്ട്, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

നിലവില്‍ അരൂർ ക്ഷേത്രം കവല മുതല്‍ വടക്കോട്ടുള്ള തൂണുകള്‍ക്ക് മുകളില്‍ കോണ്‍ക്രീറ്റ് ഗർഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഒരു മാസത്തെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. പില്ലർ നമ്ബർ 1 മുതല്‍ 5 വരെയുള്ള ഭാഗത്ത് ഇനി 35 ഗർഡറുകളാണ് സ്ഥാപിക്കാനുള്ളത്. ഇവിടെ കോണ്‍ക്രീറ്റ് ഗാർഡറുകള്‍ സ്ഥാപിക്കുന്നതോടെ വലിയൊരു ജോലി തന്നെ ആണ് തീരുന്നത്.

എൻഎച്ച്‌ 66ല്‍ നിന്ന് സംസ്ഥാന പാതയിലേക്കു പോകുന്ന റാമ്ബും ഉയരപ്പാതയും ചേരുന്ന ഭാഗമായതിനാല്‍ ഈ ഭാഗത്ത് ലോഞ്ചിങ് ഗാൻട്രി സ്ഥാപിക്കാൻ സാധിക്കില്ല, നേരത്തെ അങ്ങനെയായിരുന്നു ചെയ്‌തിരുന്നത്‌. അതിനാല്‍ 2 ക്രെയിനുകള്‍ ഉപയോഗിച്ചാണ് 80 ടണ്‍ ഭാരമുള്ള ഗർഡറുകള്‍ ഇപ്പോള്‍ സ്ഥാപിക്കുന്നത്. തുടർന്ന് സുരക്ഷയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.

നിലവില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നേരിടുന്നത് ദേശീയപാതയിലെ യാത്ര ദുസഹമാക്കിയിട്ടുണ്ട്. മുൻപ് പാതയുടെ നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തില്‍പിക്കപ്പ് ഡ്രൈവർ മരണപ്പെട്ടത് ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ കണക്കിലെടുത്താണ് ഇക്കുറി മുൻകരുതലായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.എലവേറ്റഡ് ഹൈവേയുടെ നിർമ്മാണം പുരോഗമിക്കുന്ന അരൂർ ബൈപാസ് കവലയില്‍ അരൂർ, കുത്തിയതോട് പോലീസിന്റെയും ഹൈവേ പൊലീസിന്റെയും മേല്‍നോട്ടത്തിലാണ് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്.

ഇതിന്റെ ഭാഗമായി രാവിലെ 8 മുതല്‍ രാത്രി 8 വരെ രണ്ടുഷിഫ്റ്റുകളിലായി 12 ഹോംഗാർഡുകളെയും ഉയരപ്പാത നിർമാണ കമ്ബനി വിവിധയിടങ്ങളിലായി 15 മാർഷല്‍മാരെയും നിയമിച്ചിട്ടുണ്ട്.ഒപ്പം സൈക്കിള്‍ ട്രാക്കുംകൂടാതെ ഗർഡറുകള്‍ സ്ഥാപിക്കുന്ന സമയങ്ങളില്‍ ഹൈവേ പോലീസിന്റെയും അരൂർ പോലീസിന്റെയും സാന്നിധ്യത്തിലാണ് സുരക്ഷാസംവിധാനം ഒരുക്കുന്നത്.

എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ മേഖലയിലെ ഗതാഗത കുരുക്ക് അഴിയാനിടയില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ ഉദ്‌ഘാടനം ചെയ്‌തു തുറന്ന് കൊടുത്താല്‍ അത് യാത്രക്കാർക്ക് വലിയ രീതിയില്‍ ഗുണകരമാവും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News