ശബരിമല ഓണ്‍ലൈനായി വഴിപാട് ബുക്ക് ചെയ്യുന്നവര്‍ക്ക് നേര്‍ച്ച വഴിപാട് നേരിട്ട് കണ്ട് നടത്താനാകാതെ മലയിറങ്ങേണ്ടി വരുന്നതായി പരാതി
Pathanamthitta, 04 ജനുവരി (H.S.) ഏറെ നേരം ക്യൂവി ല്‍ നില്‍ക്കേണ്ടി വരുന്നതിനാല്‍ ഓണ്‍ലൈനായി വഴിപാട് ബുക്ക് ചെയ്യുന്നവർക്ക് വഴിപാടില്‍പങ്കെടുക്കാനാകുന്നില്ല. പുലർച്ചെ നടക്കുന്ന ഗണപതി ഹോമം വഴിപാട് ബുക്ക് ചെയ്തവർക്ക് തലേ ദിവസം രാത്രി നടയടക്കുന്ന സമയ
Sabarimala


Pathanamthitta, 04 ജനുവരി (H.S.)

ഏറെ നേരം ക്യൂവി ല്‍ നില്‍ക്കേണ്ടി വരുന്നതിനാല്‍ ഓണ്‍ലൈനായി വഴിപാട് ബുക്ക് ചെയ്യുന്നവർക്ക് വഴിപാടില്‍പങ്കെടുക്കാനാകുന്നില്ല.

പുലർച്ചെ നടക്കുന്ന ഗണപതി ഹോമം വഴിപാട് ബുക്ക് ചെയ്തവർക്ക് തലേ ദിവസം രാത്രി നടയടക്കുന്ന സമയത്തെങ്കിലും എത്തേണ്ടിവരും. നേരിട്ട് വഴി പാടിന് തുകയടയ് ക്കുന്നവരും രാത്രി 11 ന് നടയടയ്ക്കും മുൻപ് സന്നിധാനത്ത് എത്തി രസീത് വാങ്ങിയാല്‍ മാത്രമെ വഴിപാട് നട ത്താനാകു.

ഗണപതി ഹോമം കൂടുതലായി ഓണ്‍ലൈ ൻ ബുക്കിംഗ് വഴിയാണ് ഭക്തർ പണം അടയ്ക്കുക. രാവിലെ 11ന് മുൻപ് സന്നിധാനത്ത് എത്തിയാലെ അഷ്ടാഭിഷേകം, ഉഷപൂജ എന്നിവയില്‍ പങ്ക് കൊള്ളാൻ സാധിക്കൂ. എന്നാല്‍ മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന് പലരും പൂജകള്‍ കഴിഞ്ഞാണ് സന്നിധാനത്ത് എത്തുന്നത്.

പൂജകള്‍ കഴിഞ്ഞ് എത്തുന്ന പൂജ ടിക്കറ്റുകാർ ഓണ്‍ലൈൻ വഴിപാട് രസീത് കൊണ്ടുവന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ കാണിക്കാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥർ നിസ്സഹായകരാണ്. ഉച്ചയ്ക്ക് മുൻപ് സന്നിധാനത്ത് എത്തിയെങ്കില്‍ മാത്രമേ സോപാനത്ത് നിന്ന് വഴിപാടുകാർക്ക് ഉച്ചപൂജ തൊഴാനാകൂ.

കൂടാതെ 11.30 ന് ആരംഭി ക്കുന്ന കളഭകലശ പൂജയിലും കലശം എഴുന്നള്ളത്തിലും തുടർന്ന് നടക്കുന്ന കളഭാഭിഷേകത്തിലും വഴിപാട് ബുക്ക് ചെയ്തവർക്ക് പങ്കെടുക്കാൻ കഴിയാതിരുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇത് പണം നഷ്ടപ്പെടുന്നു എന്നതിന് പുറമെ നേർച്ച വഴിപാട് നേരിട്ട് കണ്ട് നടത്താനാകാതെ വിഷമിച്ച്‌ മലയിറങ്ങേണ്ടി വരുന്നുണ്ട്.

തിരക്ക് മൂലം പമ്ബ മുതല്‍ സന്നി ധാനം വരെ എത്തണമെങ്കില്‍ അഞ്ചു മണിക്കൂറിലധികം സമയം ക്യൂ നില്‍ക്കേണ്ടതായി വരുന്നുണ്ട്. അതിനാല്‍ വഴിപാട് കാരെ അധിക സമയം ക്യൂവില്‍ നിർത്താതെ പമ്ബയിലും മരക്കൂട്ടത്തും ഇവരുടെ കൈവശമുള്ള ഓണ്‍ലൈൻ വഴിപാട് ടിക്കറ്റ് പരിശോധിച്ച്‌ പമ്ബയില്‍ നിന്നും വേഗം കടത്തിവിട്ട് സന്നിധാത്ത് എത്താനുള്ള സൗകര്യം ഒരുക്കണമെന്നാണ് ഭക്തരുടെ ആവശ്യം.

വൈകിട്ട് ഓണ്‍ലൈൻ പുഷ്പാഭിഷേകം ബുക്ക് ചെയ്തവർക്ക് ക്യൂവില്‍ നിന്ന് വൈകിയെത്തുന്നതിനാല്‍ പുഷ്പാഭി ഷേകത്തില്‍ പങ്കെടുക്കാൻ കഴിയുന്നില്ല. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം 6.30മുതല്‍ 9 വരെയാണ് പുഷ് പാഭിഷേകം. ഒരു തവണ വഴിപാട് നേരിട്ട് കണ്ട് തൊഴാനായില്ലെങ്കില്‍ ആ ഭക്തർ പിന്നീട് മുറിയെടുത്ത് അടുത്ത ദിവസം വൈകുന്നേരം വരെ കാത്തിരി ക്കേണ്ടിവരും.

മുൻകൂട്ടി മടക്ക ട്രയിൻ, വിമാന ടിക്കറ്റുമെടുത്ത് വരുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഉള്ള ഭക്തർക്ക് ഇത് അസാധ്യമാ ണ്.ഒരിക്കല്‍ വഴിപാട് നേരിട്ട് കണ്ട് നടത്താൻ കഴി ഞ്ഞില്ലെങ്കില്‍ അവർ പിന്നീട് വഴിപാടുകള്‍ നടത്താൻ മുതിരാത്ത സാഹചര്യവും ഉണ്ടാകും.ഇത് ബോർഡിന് സാമ്ബത്തീക നഷ്ടം ഉണ്ടാക്കുകയും ചെയ്യും.ഉച്ചയ്ക്ക് മുൻപ് എത്തിയെ ങ്കിലെ കുട്ടികള്‍ക്ക് ചോറൂണും നടത്താൻ കഴിയൂ.എന്നാല്‍ അഞ്ചും ആറും മണിക്കൂർ ക്യൂവില്‍ നില്ക്കേണ്ടി വന്നാല്‍ തീർത്ഥാടക രുടെ യാത്രക്രമീകര ണങ്ങള്‍ ആകെ താളം തെറ്റും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News