പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഈ പ്രതിഷേധം കണ്ടില്ലല്ലോ?: സന്തോഷ് പണ്ഡിറ്റ്
Thiruvananthapuram, 04 ജനുവരി (H.S.) വെനസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. വെനസ്വേലയില്‍ മഡ്യൂുറോയെ അറസ്റ്റ് ചെയ്തതില്‍ കേരളത്തില്‍ പ്രതിഷേധിച്ചവര്‍ പാകിസ്ഥാന്‍ ഇന്ത്യക്ക് എതിരെ ആക്രമണങ്ങള്‍
Santosh Pandit


Thiruvananthapuram, 04 ജനുവരി (H.S.)

വെനസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. വെനസ്വേലയില്‍ മഡ്യൂുറോയെ അറസ്റ്റ് ചെയ്തതില്‍ കേരളത്തില്‍ പ്രതിഷേധിച്ചവര്‍ പാകിസ്ഥാന്‍ ഇന്ത്യക്ക് എതിരെ ആക്രമണങ്ങള്‍ അഴിച്ചു വിട്ടപ്പോള്‍ എവിടെയായിരുന്നു എന്ന് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

ബംഗ്ലാദേശിലെ സംഭവവികാസങ്ങളില്‍ ഈ പാര്‍ട്ടിക്കാര്‍ ഒന്നും പ്രതികരിച്ച്‌ കണ്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഫേസ്ബുക് പോസ്റ്റിലായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

ഇന്ത്യ, പാകിസ്ഥാനെതിരേയോ ചൈനയ്‌ക്കെതിരെയോ യുദ്ധം ചെയ്താല്‍ ഇവര്‍ ആരുടെ പക്ഷത്തായിരിക്കും എന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. കേരളത്തിലും രാജ്യത്തെല്ലായിടത്തും ഇടത് പാര്‍ട്ടികളാണ് യുഎസ് ആക്രമണത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

പണ്ഡിറ്റിന്റെ international നിരീക്ഷണം അമേരിക്ക വെനിസ്വേല എന്ന രാജ്യത്തെ ആക്രമിക്കുകയും, പിടികൂടിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ ജിയേയും ഭാര്യയേയും ന്യൂയോര്‍ക്കിലെത്തിക്കുകയും ഇപ്പോള്‍ അവരെ പ്രൊസിക്യൂഷന്‍ ചെയ്യുവാന്‍ ശ്രമിക്കുകയും ആണല്ലോ. ആ രാജ്യത്ത് മയക്കു മരുന്ന് കടത്തു സര്‍ക്കാര്‍ വക sponsored ആണെന്നും, ഏകാധിപത്യ ശൈലി അങ്ങേര്‍ക്കു ഉണ്ടെന്നും അമേരിക്കയിലെ ട്രമ്ബ് ജി പറയുന്നു.നിലവില്‍ പ്രസിഡന്റിനെ അമേരിക്ക പൊക്കിയപ്പോള്‍ വലിയൊരു വിഭാഗം ജനങ്ങള്‍ ആ രാജ്യത്ത് ഹാപ്പി ആണെന്നത് സത്യമാണ്.

അമേരിക്ക ഇഷ്ടപെടുന്ന പുതിയ ഭരണകൂടം അവിടെ ഉടനെ വരും എന്ന് കരുതാം. (അമേരിക്ക അവിടുത്തെ എണ്ണ കണ്ടുള്ള game ആണ് കളിക്കുന്നത് എന്നും പറയുന്നു). ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നു.എന്നാല്‍ അമേരിക്ക വെനസ്വേലയെ ആക്രമിച്ച വിഷയത്തില്‍ കേരളത്തില്‍ ചില പാര്‍ട്ടിക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി.

മറ്റു രാജ്യത്തില്‍ കയറി ആക്രമിക്കുന്നത്, നിരപരാധികളെ കൊല്ലുന്നത് ശരിയല്ല എന്ന് പ്രസ്താവന ഇറക്കി.. നല്ല കാര്യം ആണേ..എന്നാല്‍ മുമ്ബ് പല തവണ പാക്കിസ്ഥാന്‍ ഇന്ത്യക്ക് എതിരെ ആക്രമണങ്ങള്‍ അഴിച്ചു വിട്ടപ്പോള്‍, എത്രയോ നിരപരാധികളെ കൊന്നപ്പോള്‍, ഓപ്പറേഷന്‍ സിന്ദൂര്‍ ഒക്കെ ഇവര്‍ എങ്ങനെ ആണ് കണ്ടത്.

നിലവില്‍ ബംഗ്ലാദേശില്‍ മതം നോക്കി എത്രയോ ആളുകളെ കൊല്ലുന്നു. ഇപ്പോഴും തുടരുന്നു. അതിനെതിരെ ആരെങ്കിലും പ്രതിഷേധിച്ചോ? ബംഗ്ലാദേശിനു എതിരെ കേരളത്തില്‍ വല്ല പ്രതിഷേധവും ഉണ്ടായോ? ഇപ്പോള്‍ അമേരിക്ക ചെയ്ത ഇതേ കാര്യം തന്നെയല്ലേ റഷ്യ ഉക്രൈനിനെ ആക്രമിച്ചു ആയിര കണക്കിന് കുട്ടികള്‍ അടക്കം ആളുകളെ കൊന്നപ്പോള്‍ കേരളത്തില്‍ ആരെങ്കിലും ഉക്രൈനിലെ കുട്ടികള്‍ക്ക് വേണ്ടിയോ പാവപ്പെട്ട നിരപരാധികളായ അവിടുത്തെ ജനതയ്ക്ക് വേണ്ടിയോ സംസാരിച്ചോ?

അഫ്ഘാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ 4 class വരെ പഠിച്ചാല്‍ മതി എന്ന് താലിബാന്‍ നിയമം വന്നപ്പോള്‍ കേരളത്തില്‍ ആ കുട്ടികള്‍ക്ക് വേണ്ടി ആരും പ്രതിഷേധിച്ചില്ല. ഉയിഗുര്‍ ജനതക്കു എതിരെ ചൈന ശക്തമായി നിലപാട് എടുത്തപ്പോള്‍ ചൈനക്ക് എതിരെ കേരളത്തില്‍ പ്രതിഷേധം ഇല്ല. ഇറാനില്‍ സ്ത്രീ സ്വാതന്ത്ര്യ വിഷയത്തില്‍ നടക്കുന്ന ആക്രമണങ്ങള്‍, അവിടുത്തെ നിയമങ്ങള്‍ സ്ത്രീ സ്വാതന്ത്ര്യം, തുല്യനീതി, സമത്വം തിന് എതിരെ ആണ് എന്നും പറഞ്ഞു കേരളത്തില്‍ ആരെങ്കിലും പ്രതിഷേധിച്ചോ?പണ്ട് സദാം ഹുസൈന്‍ എന്ന ഏകാധിപതി, തീവ്രവാദിക്കു വേണ്ടി കേരളത്തില്‍ സമരം നടത്തി.. എന്തിനു?

ബിന്‍ ലാദനു വരെ കേരളത്തില്‍ ഫാന്‍സ്? പണ്ട് ചൈന ഇന്ത്യയെ ആക്രമിച്ച സമയത്ത് കേരളത്തില്‍ ആ സംഭവം എങ്ങനെ ആണ് കണ്ടത്, ഏതൊക്കെ നേതാക്കള്‍ അന്ന് എന്തൊക്കെ ചെയ്ത് എന്ന് സമയം ഉള്ളവര്‍ പഴയ രേഖകള്‍ നോക്കി മനസ്സിലാക്കുക..പലസ്തീനിലെ ഹമാസ് ആദ്യം ഇസ്രായേല്‍ നെ ആക്രമിച്ചു 1400 പേരെ കൊന്നപ്പോള്‍ കേരളത്തില്‍ ഒരു പ്രതിഷേധവും ഉണ്ടായില്ല.

തിരിച്ചു അവര്‍ ആക്രമിച്ചപ്പോള്‍ പാലസ്തീനിലെ കുട്ടികള്‍ക്കായി കരച്ചിലായി. അതെ സമയം നൈജീരിയ, സിറിയ എന്നിവിടങ്ങളില്‍ ആയിരം കണക്കിന് കുട്ടികളെ അടക്കം ആഭ്യന്തര കലാപത്തില്‍ കൊല്ലുന്നു. അതിനെതിരെ കേരളത്തില്‍ ചോദിക്കുവാനും പറയാനും ആരുമില്ല. എന്തിനു പാകിസ്ഥാന്‍ ഇയ്യിടെ തീവ്രവാദകള്‍ക്കെതിരെ അവരുടെ നാട്ടില്‍ ചില നടപടി എടുത്തിരുന്നു.(അമേരിക്കയുടെ ഫണ്ട് കിട്ടുവാനുള്ള തന്ത്രം ആകാം) പക്ഷെ അന്ന് സ്വന്തം നാട്ടില്‍ ബോംബിട്ടു 30 ഓളം കുട്ടികള്‍ ആണ് കൊല്ലപ്പെട്ടത്..

ആ കുട്ടികള്‍ക്ക് വേണ്ടി കരയുവാന്‍ കേരളത്തില്‍ ആരുമില്ല..(വാല്‍ കഷ്ണം..... ഇന്ത്യ by chance, പാകിസ്ഥാന്‍ ആയോ, ചൈനയുമായോ യുദ്ധം ഉണ്ടാകേണ്ടി വന്നാല്‍ (അങ്ങനെ സംഭവിക്കാതിരിക്കട്ടെ ), കേരളത്തിലെ ചില പാര്‍ട്ടിക്കാര്‍ ആരുടെ ഭാഗത്താകും നില്‍ക്കുക എന്നതില്‍ നിങ്ങളുടെ നിരീക്ഷണം എഴുതുക )

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News