Enter your Email Address to subscribe to our newsletters

Ernakulam, 04 ജനുവരി (H.S.)
നടി ആക്രമിക്കപ്പെട്ട കേസില്‍ സർക്കാർ ഉടൻ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അഭിഭാഷക ടിബി മിനി. താൻ പല കാര്യങ്ങളും തുറന്നുപറയും.
എന്നാല്‍ ഇൻ അപ്പീല്‍ പോകുന്ന സാഹചര്യത്തില്‍ ഇപ്പോഴത് പറയാൻ സാധിക്കില്ല. ദിലീപ് കേസില്‍ നീതിയുക്തമായിട്ടാണോ കോടതി സമീപിച്ചത് എന്നതാണ് അപ്പീലില്‍ തങ്ങള്‍ പ്രധാനമായും ഉന്നയിക്കുകയെന്നും ടിബി മിനി പറഞ്ഞു.
അവരുടെ വാക്കുകളിലേക്ക് ദിലീപിൻ്റെ കുടുംബം പറഞ്ഞിട്ടാണ് ഞാൻ ഇത് പറയുന്നത്, 'അന്നും ഇന്നും ദിലീപിനെതിരെ ധാരാളം തെളിവുകള്‍ ഉണ്ട് എന്ന് പറയുന്ന ഒരാളാണ് ഞാൻ . എന്റെ അയല്‍പക്കത്തെ ഒരാള് അന്ന് വിധി പറഞ്ഞതിനുശേഷം വീട്ടില്‍ എത്തിയപ്പോള്‍ എന്നോട് ചോദിച്ചു എടോ കൊട്ടയില്‍ തെളിവുണ്ടെന്ന് പറഞ്ഞിട്ട് ഇപ്പോ എന്താണ് തെളിവില്ലാതായേ എന്ന്.
പ്രതിയെ വെറുതെ വിടുന്ന ഒരു അവസ്ഥ ഉണ്ടാക്കിയേ എന്ന്. അന്നുമുതല്‍ ഇന്നുവരെയും എയറില്‍ നിന്ന് താഴേക്ക് വരാത്ത ഒരാളാണ് ഞാൻ .ദിലീപും ദിലീപിന്റെ ആള്‍ക്കാരും സംഘടിതമായ രീതിയില്‍ ഏതാണ്ട് 250 ഓളം ചാനലുകള്‍ വെച്ച് ഞാൻ പറഞ്ഞതോ പറയാത്തതോ അല്ലെങ്കില്‍ പറഞ്ഞ സെന്റൻസുകളുടെ ഇടയിലുള്ള വാചകങ്ങള ഒക്കെ എടുത്ത് പ്രചരിപ്പിക്കുകയാണ്.
മഞ്ജു വാര്യർ മദ്യപാനിയാണെന്ന് ഞാൻ പറഞ്ഞുവെന്നാണ് പറയുന്നത്,പച്ചക്കള്ളമാണ്. യുട്യൂബ് ചാനലുകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. ഈ പ്രചരങ്ങളിലൊന്നും എനിക്ക് യാതൊരു തരത്തിലുള്ള പ്രശ്നവുമില്ല. കാരണം ഞാൻ ഒരു കോസിന് വേണ്ടി നിന്നയാളാണ്. കേവലമായ ഒരു വക്കീലായി നില്‍ക്കാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഞാൻ കേവലം ഒരു വക്കീല്‍ ആവാൻ വേണ്ടി ആയിരുന്നില്ല നിയമ ബിരുദം നടത്തിയത്.
എന്റെ രാഷ്ട്രീയ പ്രവർത്തനത്തിനേയും സാമൂഹ്യ പ്രവർത്തനത്തിനേയും ഗുണകരമാക്കുന്ന രീതിയില്‍ എൻറെ തൊഴിലിനും കൂടിവേണ്ടിയാണ് ഞാൻ വക്കീല്‍ പണി സ്വീകരിച്ചത്.
ഒരു കാലഘട്ടത്തിലും ഞാൻ കേവലം ഒരു വക്കീൽ ആയിട്ട് ഇരുന്നിട്ടില്ല. ഇത്തരം കേസുകളില്‍ ഞാൻ ഇരകളോട് ഒപ്പമാണ്.സ്വർണ വില പവന് ഒറ്റയടിക്ക് 50000 ആകുമോ? ഇനി കുറയുക ഇത്ര..സാമ്ബത്തിക വിദഗ്ധ മേരി ജോർജ് പറയുന്നത്ആളുകള്‍ ചോദിക്കുന്ന ചോദ്യം സാധാരണ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടുപോവുക എന്നത് സ്വാഭാവികമാണ്.
അങ്ങനെയൊക്കെ ഒരുപാട് കേസുകള്‍ സംഭവിച്ചിട്ടുണ്ട്. അപ്പോഴെല്ലാം സർക്കാരിനും പ്രോസിക്യൂഷനും ഇൻവെസ്റ്റിഗേഷൻ ടീമും ശരിയായ രീതിയില്‍ തെളിവുകള്‍ കൊണ്ട് കൊടുക്കാത്തതുകൊണ്ടാണ് അത് വിട്ടുപോയത് എന്നാണ് എല്ലാവരും പറയുക. പക്ഷേ, ഈ കേസില്‍ മാത്രം എന്തുകൊണ്ടാണ് എല്ലാവരും ജുഡീഷ്യറിക്ക് എതിരായിട്ടുള്ള സംസാരം പല സ്ഥലങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത് എന്നാണ്.
ആ പെണ്‍കുട്ടിക്ക് വേണ്ടി ഹാജരായ ഒരാള്‍ എന്ന നിലയില്‍, ഇതിന്റെ ഇൻ ക്യാമറ പ്രൊസീഡിങ്സില്‍ നടന്ന കാര്യങ്ങള്‍ ഞാൻ പറയും. പക്ഷേ ഇപ്പോള്‍ പറയുന്ന സമയം ആയിട്ടില്ല. കാരണം നമ്മള്‍ ഒരു അപ്പീല്‍ ഫയല്‍ ചെയ്തതിന് ശേഷമാണ് നമുക്ക് ഈ കാര്യങ്ങള്‍ പറയാനായിട്ടുള്ള നിയമപരമായിട്ടുള്ള അവകാശം ഉണ്ടാകുക.വിധിയില്‍ എന്തുകൊണ്ട് ഇങ്ങനെ സംശയിക്കുന്നു എന്ന് വെച്ചാല്‍ 2017 മുതല്‍ ഈ കേസുമായി ബന്ധപ്പെട്ടുകൊണ്ട് ജുഡീഷ്യറിക്ക് വീഴ്ച പറ്റി എന്നതുകൊണ്ടാണ് ഈ സംശയം ജനങ്ങള്‍ പ്രകടിപ്പിക്കുന്നത്. ഈ കേസില്‍ ഞങ്ങള്‍ അപ്പീല്‍ കൊടുക്കുമ്ബോഴും, ഞങ്ങളുടെ പ്രധാനപ്പെട്ട വാദം എന്ന് പറയുന്നത് അതുതന്നെയാണ്.
അതായത് നീതിയുക്തമായിട്ടാണോ അല്ലെങ്കില്‍ ഫെയർ ആയിട്ടാണോ എവിഡൻസുകളെ കോടതി പരിശോധിച്ചത് എന്ന വിഷയം തന്നെയായിരിക്കും ഞങ്ങള്‍ അപ്പീലില്‍ ഉയർത്തുക', ടിബി മിനി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR