Enter your Email Address to subscribe to our newsletters

Wayanad, 04 ജനുവരി (H.S.)
തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടി അധികാരം ഉറപ്പിക്കാനുള്ള തന്ത്രപ്രധാനമായ ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. 2026 ല്‍ ഭരണമുറപ്പിക്കാന്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്ന ആലോചനയില്‍ കേരളത്തില്‍ പ്രധാനപ്പെട്ട നേതാക്കളൊക്കെയും വയനാട്ടില്‍ ഒത്തുകൂടിയ 'ലക്ഷ്യ കാമ്പ്' ആദ്യ ദിവസം അവസാനിക്കുമ്പോള്‍ അധികാരം ഉറപ്പാണെന്ന നിലയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 85 മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മേഖല തിരിച്ചുള്ള അവലോകന യോഗത്തില്‍ ആണ് ഈ വിലയിരുത്തല്‍.
5 ജില്ലകളില്‍ നിന്ന് മാത്രമായി 40 ലധികം സീറ്റില്‍ യു ഡി എഫിന് വിജയിക്കാന്‍ കഴിയുമെന്നാണ് ലക്ഷ്യ കാമ്പ് പ്രതീക്ഷിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നും 40 സീറ്റിലധികം നേടാനാകുമെന്നുമാണ് പ്രതീക്ഷ. മധ്യകേരളത്തില്‍ വന്‍ മുന്നേറ്റം ഉണ്ടാകുമെന്നാണ് ക്യാമ്പിലെ വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. 100 സീറ്റിലെ വിജയം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനുള്ള തന്ത്രങ്ങളാണ് ലക്ഷ്യ കാമ്പില്‍ ഉയരുന്നത്. അമിത ആത്മവിശ്വാസം വരാതെ പ്രവര്‍ത്തനം വേണം എന്ന നിര്‍ദ്ദേശവും ക്യാമ്പില്‍ ഉയര്‍ന്നിട്ടുണ്ട്.
അതേസമയം 'ലക്ഷ്യ ക്യാമ്പി'ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ണായക ചര്‍ച്ചകള്‍ നടത്തുമ്പോള്‍ തന്ത്രങ്ങള്‍ മെനയാന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവും എത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃയോഗത്തിലടക്കം സുനില്‍ കനഗോലുവും പങ്കെടുക്കുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനയാന്‍ കെ പി സി സി യോഗത്തിലടക്കം പങ്കെടുത്ത കനഗോലു, 100 സീറ്റ് നേടി അധികാരത്തില്‍ തിരിച്ചെത്താമെന്ന കോണ്‍ഗ്രസ് മോഹത്തില്‍ ബത്തേരി ക്യാമ്പിലും നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ജയസാധ്യത സംബന്ധിച്ച പഠനമടക്കം കനഗോലുവാണ് നടത്തുന്നത്.
---------------
Hindusthan Samachar / Sreejith S