Enter your Email Address to subscribe to our newsletters

New delhi, 05 ജനുവരി (H.S.)
ഉറുദു ഭാഷാ പ്രോത്സാഹനത്തിനുള്ള ദേശീയ കൗണ്‍സില്‍ (ചഇജഡഘ) പ്രസിദ്ധീകരിച്ച 'ഖുത്ബത്-ഇ-മോദി' എന്ന പുസ്തകം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ തിങ്കളാഴ്ച പുറത്തിറക്കി. 2014 നും 2025 നും ഇടയില്‍ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത സ്വാതന്ത്ര്യദിന പ്രസംഗങ്ങളുടെ ഉറുദു സമാഹാരമാണിത്.
ആറ് കോടി ഉറുദു സംസാരിക്കുന്ന സഹോദരീസഹോദരന്മാര്‍ക്കായി പ്രസിദ്ധീകരിച്ച ഈ പുസ്തകം സമര്‍പ്പിക്കുന്നതായി പ്രധാന്‍ പറഞ്ഞു. ശുചിത്വ ഇന്ത്യ മുതല്‍ വികസിത ഇന്ത്യ വരെയുള്ള പ്രധാനമന്ത്രിയുടെ ചിന്തകളെയും പ്രമേയങ്ങളെയും ദര്‍ശനത്തെയും പുസ്തകത്തില്‍ ഏകീകരിക്കുന്നുണ്ട്. രാജ്യത്തിന്റെ പ്രതീക്ഷകളുമായും അഭിലാഷങ്ങളുമായും പ്രധാനമന്ത്രിയുടെ ദര്‍ശനവുമായും ഈ പുസ്തകം പൗരന്മാരെ ബന്ധിപ്പിക്കും. അന്ത്യോദയ, ഗരീബ് കല്യാണ്‍, സ്വച്ഛ് ഭാരത്, ഉജ്ജ്വല യോജന എന്നിവയുള്‍പ്പെടെ പ്രധാന പദ്ധതികളില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളും മുഴുവന്‍ ഇന്ത്യക്കാരുടെ സ്വപ്നങ്ങളും ഈ പുസ്തകത്തിലൂടെ വായനക്കാരിലേക്ക് എത്തിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ലക്ഷ്യങ്ങളുമായും അഭിലാഷങ്ങളുമായും പ്രധാനമന്ത്രിയുടെ ദര്‍ശനവുമായും പൗരന്മാരെ ബന്ധിപ്പിക്കുന്നതിനുള്ള ശക്തമായ മാധ്യമമായി ഇത്തരം പുസ്തകങ്ങള്‍ മാറും എന്നും പ്രധാന്‍ പറഞ്ഞു.
'വികസിത ഇന്ത്യ' എന്ന ലക്ഷ്യത്തെക്കുറിച്ച് സമൂഹത്തില്‍ വ്യാപകമായ ചര്‍ച്ച നടക്കുന്നതിന് ഈ പുസ്തകം രാജ്യത്തെ എല്ലാ ലൈബ്രറികളിലും എത്തണം. ഇന്ത്യയുടെ സമ്പന്നമായ പൈതൃകം, സംസ്‌കാരം, വിജ്ഞാന പാരമ്പര്യം എന്നിവയുമായി ബന്ധപ്പെട്ട ഉറുദു ഭാഷയില്‍ കഴിയുന്നത്ര പ്രസിദ്ധീകരണങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ ദേശീയ ഉറുദു ഭാഷാ വികസന കൗണ്‍സിലിന് നിര്‍ദേശം നല്‍കി. പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയവും ആശയങ്ങളും പൊതുജനങ്ങള്‍, ബുദ്ധിജീവികള്‍, യുവാക്കള്‍ എന്നിവര്‍ക്കിടയില്‍ ഫലപ്രദമായി എത്തിക്കുന്നതിന് ഈ പുസ്തകം സഹായകമാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
---------------
Hindusthan Samachar / Sreejith S