Enter your Email Address to subscribe to our newsletters

THIRUVANATHAPURAM, 05 ജനുവരി (H.S.)
നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ (NFDB) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കും.NFDB സ്ഥാപിക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ ‘ലാലൻ’ സിംഗ് അറിയിച്ചു. ഹൈദരാബാദിൽ നടന്ന NFDB യോഗത്തിനിടെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
കേന്ദ്രം സ്ഥാപിക്കാനുള്ള എല്ലാ പ്രാഥമിക നടപടി ക്രമങ്ങളും പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തിന് മുമ്പ് ഉണ്ടാകും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ നിർദ്ദേശ പ്രകാരമാണു ഈ തീരുമാനം.
വികസിത തിരുവനന്തപുരം എന്ന ലക്ഷ്യത്തോടെയാണ് ബിജെപി തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ടത്. അവരുടെ പ്രകടനപത്രികയിൽ ഒളിമ്പിക്സ് വേദി തിരുവനന്തപുരതത് എത്തിക്കുമെന്ന് ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ ആണ് ഉണ്ടായിരുന്നത്.. ഘട്ടം ഘട്ടമായി ഇലക്ഷൻ സാധ്യമാക്കുമെന്ന് ബി ജെ പി നേരത്തെ വ്യക്തമാക്കിയിരുന്നു.. അതിന്റെ ആദ്യപടിയായിട്ടാണ് നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്..
തിരുവനന്തപുരത്തെ മത്സ്യബന്ധന മേഖലയെ കൂടുതൽ ദുരിതപ്പെടുത്തുന്നതാവും ബോർഡിന്റെ പ്രവർത്തനം.. വിഴിഞ്ഞം തുറമുഖവും ഫിഷറീസ് ഹാർബറും പൂർണ്ണമായി സജ്ജമാകുമ്പോൾ അതിന്റെ ഗുണം മത്സ്യത്തൊഴിലാളികൾക്കും ലഭിക്കുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു..
മത്സ്യ തൊഴിലാളികൾ നിരന്തരം ആവശ്യപ്പെടുന്ന മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഹാർബർ നിർമ്മാണം വേഗത്തിൽ ആക്കുന്നതിനും ബോർഡിന്റെ പ്രവർത്തനം നിർണായകമാകും എന്നാണ് വിലയിരുത്തൽ..
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി മേയർ വി വി രാജേഷിനും ഡെപ്യൂട്ടി മേയർ ആശാനാഥിനും ആശംസകൾ അറിയിച്ച കത്ത് അയച്ചിരുന്നു.. കത്തിൽ ഇനി വികസിത തിരുവനന്തപുരം സാധ്യമാകുമെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയിരുന്നു.. പുതുവർഷ സമ്മാനമായാണ് ഇക്കാര്യം വി വി രാജേഷ് തൻറെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ജനങ്ങളെ അറിയിച്ചത്..
കൂടാതെ തിരുവനന്തപുരം നഗര ത്തിൻ്റെ വികസനത്തിന് എല്ലാ പിന്തുണയും നരേന്ദ്രമോദി വാഗ്ദാനം ചെയ്തതായി വി. വി രാജേഷ് '' വ്യക്തമാക്കിയിരുന്നു.. കേന്ദ്രസർക്കാറിന്റെ വികസന പദ്ധതികൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ആണ് ഭരണസമിതി ശ്രമിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിന്റെ വികസന പദ്ധതികൾ ചൂണ്ടിക്കാണിച്ചാകും ബിജെപിയുടെ പ്രചാരണം.. അതിനാൽ കൂടുതൽ പദ്ധതികൾ തിരഞ്ഞെടുപ്പിനു മുൻപ് നഗരത്തിൽ എത്താനാണ് സാധ്യത.. ഈ മാസം 11ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നുണ്ട്.. അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും തലസ്ഥാനത്ത് എത്തും.. അപ്പോൾ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ
---------------
Hindusthan Samachar / CHANDHU CHANDRASEKHAR