Enter your Email Address to subscribe to our newsletters

PALAKKAD 05 ജനുവരി (H.S.)
പാലക്കാട് ജില്ലയില്‍ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്ന പെണ്‍കുട്ടിക്ക് വനിത ശിശുവികസന വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതി പ്രകാരം പരിരക്ഷ ഉറപ്പാക്കാന്‍ ഉത്തരവിറക്കിയതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കുട്ടിക്ക് നിലവില്‍ കൃത്രിമ കൈ വയ്‌ക്കേണ്ടതുണ്ടെന്നും അതിന് ഭീമമായ തുക ആവശ്യമുണ്ടെന്നും കണ്ടെത്തിയിരുന്നു. കൂടാതെ കുട്ടിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതായും കണ്ടെത്തിയിരുന്നു. കുട്ടിയ്ക്ക് അടിയന്തിരമായി ധനസഹായം നല്‍കേണ്ടതിന്റെ ആവശ്യകത പരിഗണിച്ചാണ് മിഷന്‍ വാത്സല്യ മാര്‍ഗരേഖ പ്രകാരമുള്ള സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കി ഉത്തരവായത്. കൃത്രിമ കൈ വയ്ക്കാന്‍ ബാല നിധിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കും.
സംഭവത്തെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയും കുട്ടിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇത് കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2 ലക്ഷം രൂപ അനുവദിച്ചിരുന്നു. കെ. ബാബു എംഎല്‍എയും ഇതുസംബന്ധിച്ച് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
കുട്ടിക്ക് പൂർണ്ണ ചികിത്സ ഉറപ്പാക്കാം എന്ന് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് സതീശൻ രക്ഷിതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു. അതിനു പിന്നാലെയാണ് സർക്കാർ തീരുമാനം. കൃത്രിമ കൈ വച്ചു പിടിപ്പിക്കാൻ ആവശ്യമായ ചിലവ് വി ഡി സതീശൻ വഹിക്കാമെന്നാണ് രക്ഷിതാക്കളെ അറിയിച്ചത്.. ചലിപ്പിക്കാൻ കഴിയുന്ന കൈകൾക്ക് 7 ലക്ഷം രൂപയോളം ചിലവ് വരും എന്നാണ് കണക്കുകൂട്ടൽ.. ഈ തുക പൂർണമായി വഹിക്കാം എന്നാണ് പ്രതിപക്ഷനേതാ ഉറപ്പ് നൽകിയത്.. കേരളത്തിലെ കൃത്രിമക്കായി വച്ചുപിടിപ്പിക്കാൻ സംവിധാനമുള്ള ആശുപത്രികളിലോ കൃത്രി നൽകുന്ന ഏജൻസികളുമായോ ബന്ധപ്പെട്ട് ചികിത്സ നൽകാനായിരുന്നു തീരുമാനം.. കളിക്കുന്നതിനിടെ പരിക്കേറ്റ കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടർമാരെയാണ് സസ്പെൻഡ് ചെയ്തത്..ആശുപത്രിയിലെ ജൂനിയർ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയർ കൺസൾട്ടന്റ് ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.. ചികിത്സയുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തി എന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി.. 2025 സെപ്റ്റംബർ 24 ആണ് കളിക്കുന്നതിനിടെ കുട്ടിക്ക് വീണു പരിക്കേറ്റത്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR