നിങ്ങള്‍ ദൈവത്തെ പോലും വെറുതെവിട്ടില്ല; ശബരിമല സ്വര്‍ണക്കൊള്ളയില്‍ സുപ്രീം കോടതി പരാമര്‍ശം അതീവ ഗുരുതരം
New delhi, 05 ജനുവരി (H.S.) ശബരിമല സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ് ഇന്ന് സുപ്രീം കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശം. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെപി ശങ്കരദാസ് നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ശബരിമലയില്‍ നടന്നതു വലിയ ക്രമക്കേട
Supreme Court


New delhi, 05 ജനുവരി (H.S.)

ശബരിമല സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ് ഇന്ന് സുപ്രീം കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശം. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെപി ശങ്കരദാസ് നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ശബരിമലയില്‍ നടന്നതു വലിയ ക്രമക്കേടാണെന്ന് നിരീക്ഷിച്ചും. നിങ്ങള്‍ ദൈവത്തെ പോലും വെറുതെവിടില്ലേയെന്ന അതീവ ഗുരുതരക പരാമര്‍ശവും സുപ്രീം കോടതിയില്‍ നിന്നുണ്ടായി,

ഹൈക്കോടതി ഉത്തരവില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശങ്കരദാസ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ പരമോന്നത കോടതി ഇത് പൂര്‍ണമായും തള്ളി. പ്രായത്തിന്റെ കാര്യത്തില്‍ മാത്രമേ നിങ്ങളോട് അനുഭാവമുള്ളൂ. അതുകൂടാതെ മെറിറ്റും പരിഗണിക്കും. അല്ലാതെ മറ്റൊന്നും പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോതി വ്യക്തമാക്കി. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വയക്തമാക്കി.

സ്വര്‍ണക്കൊള്ള നടന്ന കാലത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാത്രം അറസ്റ്റ് ചെയ്തതില്‍ കേരള ഹൈക്കോടതി വലിയ വമര്‍ശനം നടത്തിയിരുന്നു. ബോര്‍ഡ് അംഗങ്ങളായ വിജയകുമാര്‍, ശങ്കരദാസഎന്നിവരെ അറസ്റ്റ് ചെയ്യാത്തതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. ഇതിനു പിന്നാലെ വിജയകുമാര്‍ എസ്‌ഐടിക്ക് മുന്നില്‍ കീഴടങ്ങിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിനു കൂടുതല്‍ സമയം ഹൈക്കോടതി അനുവദിച്ചു. ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്. വിഷയം ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അന്ന് എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ടീമില്‍ ഉള്‍പ്പെടുത്താനും എസ്പിക്ക് അനുവാദം നല്‍കി.

ഡിസംബര്‍ മൂന്നിനു കേസ് പരിഗണിച്ച കോടതി സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിനു ശേഷമുള്ള മെല്ലെപ്പോക്കിനെ വിമര്‍ശിച്ചിരുന്നു. വന്‍ തോക്കുകളിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണസംഘം സ്വീകരിച്ച നടപടികള്‍ ഇന്നത്തെ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചെന്നൈ വ്യാപാരി ഡി. മണിയെ ചോദ്യം ചെയ്ത് ലഭിച്ച വിവരങ്ങളും കോടതിക്ക് കൈമാറി. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. പ്രശാന്തിനെയും ചോദ്യം ചെയ്ത വിവരങ്ങളും കോടതിക്ക് കൈമാറി.

---------------

Hindusthan Samachar / Sreejith S


Latest News