തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കൊല്ലത്തെ സിപിഎമ്മില്‍ പൊട്ടിത്തെറി; വി.കെ അനിരുദ്ധന്‍ ഇറങ്ങിപ്പോയി
Kollam, 06 ജനുവരി (H.S.) സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ നാടകീയ രംഗങ്ങള്‍. മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന വി.കെ. അനിരുദ്ധന്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയറായി ഉയര്‍ത്തിക്കാട്ടിയത് തിരിച്ചടിയായെന്ന റിപ്പോര്‍ട
CPM


Kollam, 06 ജനുവരി (H.S.)

സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ നാടകീയ രംഗങ്ങള്‍. മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന വി.കെ. അനിരുദ്ധന്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയറായി ഉയര്‍ത്തിക്കാട്ടിയത് തിരിച്ചടിയായെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് അനിരുദ്ധന്‍ വികാരാധീനനായി ഇറങ്ങിപ്പോയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് സംഭവം.

ജനകീയ മുഖമുള്ള ആള്‍ക്കാരെ മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാത്തത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എം.വി. ഗോവിന്ദന്‍ യോഗത്തില്‍ വെച്ചതോടെയാണ് അനിരുദ്ധന്‍ വികാരാധീനനായത്.

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നേതാവാണ്. 38 വര്‍ഷം മുമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി മത്സരിച്ചിരുന്നു. പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. 38 വര്‍ഷത്തിനുശേഷം അദ്ദേഹത്തെ മേയര്‍ സ്ഥാനാര്‍ഥി എന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടി മത്സരിപ്പിച്ചപ്പോള്‍ പരാജയം നേരിടേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇത്തരത്തില്‍ ഒരു വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ തനിക്ക് സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് വികാരാധീനനായി യോഗത്തില്‍നിന്ന് അനിരുദ്ധന്‍ ഇറങ്ങിപ്പോയത്. നാടകങ്ങള്‍ കണ്ടും സാംബശിവന്റെ കഥാപ്രസംഗങ്ങള്‍ കേട്ടുംതന്നെയാണ് താന്‍ പാര്‍ട്ടിയിലേക്ക് വന്നത്. പാര്‍ട്ടിയാണ് തനിക്ക് എല്ലാം. പാര്‍ട്ടി ജീവനാണ്. പാര്‍ട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. പാര്‍ട്ടിക്കെതിരായി പ്രവര്‍ത്തിച്ച പാരമ്പര്യം തനിക്കില്ലെന്നും അനിരുദ്ധന്‍ പറഞ്ഞു.

25 വര്‍ഷമായി ഇടതുപക്ഷം ഭരിച്ചിരുന്ന കോര്‍പ്പറേഷന്‍ ഇത്തവണ ഇടതുപക്ഷത്തിന് നഷ്ടമായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News