Enter your Email Address to subscribe to our newsletters

Kochi, 06 ജനുവരി (H.S.)
മുന്‍മന്ത്രിയും മുസ്‌ലിംലീഗ് മുതിര്‍ന്ന നേതാവുമായ വി.കെ.ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ അര്‍ബുദത്തെതുടര്‍ന്ന് ചികില്‍സയിലായിരുന്നു. നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായി. മധ്യകേരളത്തിലെ ലീഗിന്റെ ജനകീയമുഖമായിരുന്നു.
വ്യവസായ വകുപ്പ്, പൊതുമരാമത്ത് വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2001ല്‍ മട്ടാഞ്ചേരിയില്‍ നിന്ന് ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചു. 2006ല്‍ മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശ്ശേരിയില്‍ നിന്നും വിജയിച്ചു.2001 - 2006ലെ യുഡിഎഫ് മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോഴാണ് ആദ്യമായി മന്ത്രി ആയത്. 2011 മുതല്‍ 2016 വരെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി.
മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായഎം.എസ്.എഫിലൂടെയാണ് ഇബ്രാഹിംകുഞ്ഞിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ആരംഭം. പിന്നീട്യൂത്ത് ലീഗ്, ജില്ലാ മുസ്ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.മന്ത്രിയായിട്ടുള്ള പ്രവര്‍ത്തന മികവിന് ഇന്ത്യയിലെ പ്രമുഖ പത്രമായഡെക്കാന്‍ ക്രോണിക്കിളിന്റെ 2012 മികച്ച മന്ത്രിക്കുള്ള അംഗീകാരം ലഭിച്ചു.സര്‍വ്വേ അടിസ്ഥാനമാക്കിയാണ് പത്രം മികച്ച മന്ത്രിയെ തെരഞ്ഞെടുക്കുന്നത്. 2012 കേരള രത്‌ന പുരസ്‌കാരവും, ബെസ്റ്റ് മിനിസ്റ്റര്‍ ഓഫ് 2013 കേളീ കേരള പുരസ്‌കാരവും,യു.എസ്.എ ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
കൊച്ചിന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെഡയറക്ടര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്റിക്കേറ്റ് മെമ്പര്‍, ഗോശ്രീ ഐലന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ഏക അനൗദ്ദ്യോഗിക അംഗം, ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ തുടങ്ങിയ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു.കേരള നിയമസഭയുടെ അഷൂറന്‍സ് കമ്മറ്റിചെയര്‍മാന്‍, ചന്ദ്രിക പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, കൊച്ചി എഡിഷന്‍ ഗവേണിംഗ് ബോഡി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളിലുണ്ടായിരുന്നു.
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്തു. പാലാരിവട്ടം കേസാണ് ഇബ്രാഹിം കുഞ്ഞിന്റെ രാഷ്ട്രീയ ജീവിതത്തെ തകര്‍ത്തത്.
2014-ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ പാലത്തിന്റെ നിര്‍മ്മാണത്തിന് അനുമതി നല്‍കുകയായിരുന്നു. എന്നാല്‍, പാലം തുറന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ അതില്‍ വിള്ളലുകള്‍ കണ്ടെത്തുകയും, 2019-ല്‍ അടച്ചുപൂട്ടുകയും ചെയ്തു. പാലം നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന് പരാതി ലഭിച്ചതോടെ 2021-ല്‍ വിജിലന്‍സ്, ഇബ്രാഹിംകുഞ്ഞ് അടക്കമുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി, എന്നാല്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇതിന്റെ ഫലമായി, അന്തിമ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. പാലാരിവട്ടം കേസിന്റെ പേരില്‍ 2021ല്‍ ലീഗ് സീറ്റ് നിഷേധിച്ചിരുന്നു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള 13 പേരാണ് പ്രതികള്‍. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇഡി അന്വേഷണം ഇബ്രാഹിം കുഞ്ഞിന് എതിരെ നടക്കുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S