Enter your Email Address to subscribe to our newsletters

Palakkad, 06 ജനുവരി (H.S.)
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ താന്‍ നല്‍കിയ പരാതിയില്‍ നടപടി ഒന്നും ഉണ്ടായില്ലെന്ന് അതിജീവിതയുടെ ഭര്‍ത്താവ്. കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കിയിട്ടും ഇതുവരെ മറുപടി ലഭിക്കാത്തതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.തന്റെ കുടുംബജീവിതം തകര്‍ത്ത എംഎല്‍എയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, നീതിക്കായി താന്‍ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്ന് ഭര്‍ത്താവ് ആരോപിക്കുന്നു. തന്റെ അസാന്നിധ്യം മുതലെടുത്ത് എംഎല്‍എ ഭാര്യയെ വശീകരിച്ചുവെന്നും ഇതിലൂടെ തന്റെ ദാമ്പത്യം തകര്‍ന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 84 പ്രകാരം രാഹുലിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
ഒരു എംഎല്‍എ എന്ന നിലയില്‍ പാലിക്കേണ്ട മര്യാദകള്‍ കാട്ടാതെയാണ് രാഹുല്‍ പെരുമാറിയതെന്നും, ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്ത വ്യക്തി ഇപ്പോഴും പൊതുസമൂഹത്തില്‍ വിലസി നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താനും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് താന്‍ ഇടപെട്ടതെന്ന രാഹുലിന്റെ കോടതിയിലെ വാദത്തെ ഭര്‍ത്താവ് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ''പ്രശ്‌നം പരിഹരിക്കാനാണ് വന്നതെങ്കില്‍ എന്തുകൊണ്ട് ഭര്‍ത്താവായ എന്നെക്കൂടി വിളിച്ച് സംസാരിച്ചില്ല? ഒളിച്ചും പാത്തുമാണോ ഒരു എംഎല്‍എ കുടുംബപ്രശ്‌നങ്ങള്‍ തീര്‍ക്കുന്നത്?'' അദ്ദേഹം ചോദിച്ചു.
രാഹുല്‍ തന്റെ കുടുംബജീവിതം തകര്‍ത്തുവെന്നും താന്‍ ഇല്ലാത്ത സമയം നോക്കി ഭാര്യയെ വശീകരിച്ചുവെന്നും ആരോപിച്ചാണ് പരാതിക്കാരിയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. രാതിക്കാരി വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ വഴിവിട്ട ബന്ധം സ്ഥാപിക്കുകയും കുടുംബജീവിതം തകര്‍ക്കുകയും ചെയ്തു. തന്റെ ജോലി സംബന്ധമായ അസാന്നിധ്യം മുതലെടുത്താണ് രാഹുല്‍ ഭാര്യയെ വശീകരിച്ചതെന്ന് ഭര്‍ത്താവ് പരാതിയില്‍ പറയുന്നു. ഇത് തനിക്ക് വലിയ തോതിലുള്ള മാനനഷ്ടമുണ്ടാക്കി. രാഹുലിനെതിരെ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷന്‍ 84 പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
തന്റെ ഭാര്യ രാഹുലിനെതിരെ പരാതി നല്‍കിയ വിവരം പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള അധിക്ഷേപങ്ങളാണ് കുടുംബം നേരിടുന്നത്. തന്റെ വയസ്സായ മാതാപിതാക്കള്‍ പോലും ഈ ആക്രമണത്തിന് ഇരയാകുന്നു. തന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴക്കരുത് എന്ന് അദ്ദേഹം സിഎന്‍എന്‍ ന്യൂസ് 18ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നീതി ലഭിക്കാനായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ ഗൗരവകരമായ ആരോപണങ്ങളാണ് രാഹുലിനെതിരെ നേരത്തെ ഉയര്‍ന്നത്. ഇതിനോടകം തന്നെ രണ്ട് എഫ് ഐ ആറുകള്‍ രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S