ശബരിമല സ്വര്‍ണക്കൊള്ള മുഴുവന്‍ പത്മകുമാറിന്റെ അറിവോടെ; എസ്‌ഐടി റിപ്പോര്‍ട്ടില്‍ നിര്‍ണായക പരാമര്‍ശങ്ങള്‍
Kochi, 06 ജനുവരി (H.S.) ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെതിരെ എസ്‌ഐടി. പാളികള്‍ കൊടുത്തുവിടാനുള്ള മിനുട്‌സില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തിയത് മനഃപൂര്‍വ്വമാണെന്ന് ഹൈക്കോടതിയെ അറിയിച്ചു. കട്ടിളപാളികള്‍ അറ
A.Padmakumar former Travancore Devaswom president


Kochi, 06 ജനുവരി (H.S.)

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെതിരെ എസ്‌ഐടി. പാളികള്‍ കൊടുത്തുവിടാനുള്ള മിനുട്‌സില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തിയത് മനഃപൂര്‍വ്വമാണെന്ന് ഹൈക്കോടതിയെ അറിയിച്ചു. കട്ടിളപാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രി ആവശ്യപ്പെട്ടെന്ന പദ്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്‌ഐടി. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകള്‍ അട്ടിമറിക്കാന്‍ ഗോവര്‍ധനും പോറ്റിയുമടക്കമുള്ള പ്രതികള്‍ ബംഗളൂരുവില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നും എസ്‌ഐടി വെളിപ്പെടുത്തുന്നു.

സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ വെട്ടിലാക്കുന്നതാണ് എസ്‌ഐടി കണ്ടെത്തല്‍. പാളികള്‍ പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തി. പിച്ചള പാളികള്‍ എന്നതിന് പകരം ചെമ്പ് എന്ന് എഴുതി. കൂടാതെ അനുവദിക്കുന്നു എന്ന വാക്കും സ്വന്തമായി എഴുതി ചേര്‍ത്തു. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള തീരുമാനം ഉണ്ടായത്. കട്ടിളപാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രിയാണ് ആവശ്യപ്പെട്ടതെന്ന പത്മകുമാറിന്റെ വാദവും എസ്‌ഐടി തള്ളുന്നു. അത്തരം ആവശ്യത്തിന് രേഖയില്ല. തന്ത്രിയുടെ അഭിപ്രായവും തേടിയില്ല. മഹസറില്‍ തന്ത്രി ഒപ്പുമിട്ടില്ല, അനുമതിയും നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ കൊണ്ടുപോകുമ്പോഴോ തിരിച്ച് കൊണ്ടുവന്നപ്പോഴോ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രേഖകള്‍ പരിശോധിച്ചില്ലെന്നും പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസ് 11ാം പ്രതിയാണെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. ശബരിമല കേസ് ഹൈക്കോടതി പരിഗണനയിലിരിക്കെ കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ ബംഗലുരുവില്‍ ഒത്തുകൂടിയെന്ന് എസ്.ഐടി പറയുന്നു.

ശബരിമല ശ്രീകോവിലിലെ മുഴുവന്‍ സ്വര്‍ണവും കടത്തുക എന്നതായിരുന്നു പ്രതികളുടം പദ്ധതിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന പരാമര്‍ശമുള്ളത്. ശ്രീകോവിലില്‍ സ്വര്‍ണം പൊതിഞ്ഞ ഭാഗങ്ങള്‍ എല്ലാം ഘട്ടംഘട്ടമായി കടത്താനായിരുന്നു പദ്ധതി. സ്മാര്‍ട് ക്രിയേഷന്‍സില്‍ എത്തിച്ച് സ്വര്‍ണം വേര്‍തിരിച്ച് എടുത്ത വില്‍ക്കാനായിരുന്നു ശ്രമം.

ദ്വാരപാലക ശില്പങ്ങളും ഏഴ് ഭാഗങ്ങളടങ്ങുന്ന കട്ടിളപ്പാളികളും കടത്താന്‍ സംഘത്തിന് കഴിഞ്ഞു. ഇനി ശ്രീകോവിലിലെ മറ്റ് സ്വര്‍ണം പൊതിഞ്ഞ ഭാഗങ്ങള്‍ കടത്താനുളഅള ശ്രമിത്തിനിടെയാണ് വിവരം പുറത്തറിഞ്ഞത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവര്‍ദ്ധനുമാണ് ഈ കൊള്ളയ്ക്കായുള്ള ഗൂഢാലോചന മുഴുവന്‍ നടത്തിയത് എന്നാണ് എസ്ഐടി റിപ്പോര്‍ട്ട്.

ഹൈക്കോടതി മുമ്പാകെ സ്വര്‍ണപ്പാളി വിഷയം വന്നതോടെ സംഗത്തിന്റെ പദ്ധതി പൊളിഞ്ഞു. പിന്നാലെ രക്ഷപ്പെടാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ മൂന്നുപേരും ബെംഗളൂരുവില്‍ രഹസ്യ യോഗം ചേര്‍ന്നു. കേസില്‍ ഉള്‍പ്പെട്ടാല്‍ എന്തു ചെയ്യണമെന്നതടക്കം പ്രതികള്‍ ചര്‍ച്ച ചെയ്തു. 2025 ഒക്ടോബര്‍ മാസത്തിലായിരുന്നു പ്രതികളുടെ രഹസ്യ യോഗം നടന്നത്. ്മൂന്നുപേരുടേയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വെച്ചിട്ടാണ് എസ്ഐടിയുടെ കണ്ടെത്തല്‍

ഹൈക്കോടതിയുടെ മുന്നില്‍ ഈ വിഷയം എത്താതിരുന്നു എങ്കില്‍ പ്രതികള്‍ മുഴുവന്‍ സ്വര്‍ണവും കടത്തുമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കട്ടിളപ്പാളിയില്‍നിന്ന് 409 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. ഇത് ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന കൈമാറുകയും ചെയ്തു. ഗോവര്‍ദ്ധന്റെ ജാമ്യഹര്‍ജി എതിര്‍ത്ത് എസ്ഐടി നല്‍കിയ റിപ്പോര്‍ട്ടിലാണ് ആസൂത്രണത്തെ കുറിച്ച് പറയുന്നത്. കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്നും ഇതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബെംഗളൂരുവില്‍ എത്തിച്ച് പരിശോധന നടത്തണം എന്ന ആവശ്യവും എസ്ഐടി മുന്നോട്ടുവച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News