Enter your Email Address to subscribe to our newsletters

Kochi, 06 ജനുവരി (H.S.)
ശബരിമല ശ്രീകോവിലിലെ മുഴുവന്‍ സ്വര്‍ണവും കടത്തുക എന്നതായിരുന്നു പ്രതികളുടം പദ്ധതിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന പരാമര്‍ശമുള്ളത്. ശ്രീകോവിലില്‍ സ്വര്‍ണം പൊതിഞ്ഞ ഭാഗങ്ങള്‍ എല്ലാം ഘട്ടംഘട്ടമായി കടത്താനായിരുന്നു പദ്ധതി. സ്മാര്‍ട് ക്രിയേഷന്‍സില്‍ എത്തിച്ച് സ്വര്‍ണം വേര്‍തിരിച്ച് എടുത്ത വില്‍ക്കാനായിരുന്നു ശ്രമം.
ദ്വാരപാലക ശില്പങ്ങളും ഏഴ് ഭാഗങ്ങളടങ്ങുന്ന കട്ടിളപ്പാളികളും കടത്താന്‍ സംഘത്തിന് കഴിഞ്ഞു. ഇനി ശ്രീകോവിലിലെ മറ്റ് സ്വര്‍ണം പൊതിഞ്ഞ ഭാഗങ്ങള്‍ കടത്താനുളഅള ശ്രമിത്തിനിടെയാണ് വിവരം പുറത്തറിഞ്ഞത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവര്‍ദ്ധനുമാണ് ഈ കൊള്ളയ്ക്കായുള്ള ഗൂഢാലോചന മുഴുവന്‍ നടത്തിയത് എന്നാണ് എസ്‌ഐടി റിപ്പോര്‍ട്ട്.
ഹൈക്കോടതി മുമ്പാകെ സ്വര്‍ണപ്പാളി വിഷയം വന്നതോടെ സംഗത്തിന്റെ പദ്ധതി പൊളിഞ്ഞു. പിന്നാലെ രക്ഷപ്പെടാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ മൂന്നുപേരും ബെംഗളൂരുവില്‍ രഹസ്യ യോഗം ചേര്‍ന്നു. കേസില്‍ ഉള്‍പ്പെട്ടാല്‍ എന്തു ചെയ്യണമെന്നതടക്കം പ്രതികള്‍ ചര്‍ച്ച ചെയ്തു. 2025 ഒക്ടോബര്‍ മാസത്തിലായിരുന്നു പ്രതികളുടെ രഹസ്യ യോഗം നടന്നത്. ്മൂന്നുപേരുടേയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വെച്ചിട്ടാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍
ഹൈക്കോടതിയുടെ മുന്നില്‍ ഈ വിഷയം എത്താതിരുന്നു എങ്കില്‍ പ്രതികള്‍ മുഴുവന്‍ സ്വര്‍ണവും കടത്തുമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കട്ടിളപ്പാളിയില്‍നിന്ന് 409 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. ഇത് ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന കൈമാറുകയും ചെയ്തു. ഗോവര്‍ദ്ധന്റെ ജാമ്യഹര്‍ജി എതിര്‍ത്ത് എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടിലാണ് ആസൂത്രണത്തെ കുറിച്ച് പറയുന്നത്. കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്നും ഇതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബെംഗളൂരുവില്‍ എത്തിച്ച് പരിശോധന നടത്തണം എന്ന ആവശ്യവും എസ്‌ഐടി മുന്നോട്ടുവച്ചിട്ടുണ്ട്.
ശബരിമലയിലെ വഴിപാടുകളുമായി ബന്ധപ്പെട്ട് നിരവധി പണം അക്കൗണ്ടുകളിലേക്ക് വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ദുരൂഹമായ അക്കൗണ്ടുകളുണ്ട്. ഈ പണം കുറ്റകൃത്യം മറച്ചുവെക്കാനുള്ള ശ്രമമാണ്. നടന്നത് വന്‍ കൊള്ളയാണ്. വന്‍ ആസൂത്രണം നടത്തിയെന്നും പിടിക്കപ്പെടാതിരിക്കാന്‍ ബെംഗളൂരുവില്‍ ആസൂത്രണം നടത്തിയെന്നും എസ്‌ഐടി പറയുന്നു. കൊള്ളയുടെ വ്യാപ്തി അറിയാന്‍ ശാസ്ത്രീയ പരിശോധനാഫലം വരണമെന്നും അതുവരെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നുമാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ വാദിച്ചത്.
കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചിരുന്നു. ആറാഴ്ചത്തെ സമയമാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യപ്രകാരം ദേവസ്വം ബെഞ്ച് അനുവദിച്ചത്. ഈ മാസം 19ന് എസ്‌ഐടി ഹൈക്കോടതിയില്‍ അടുത്ത ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണ സംഘത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്താന്‍ അവധിക്കാല ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇവര്‍ക്ക് പകരം പുതിയ രണ്ട് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുമെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. ഇതിന് ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെവി ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ച് അനുമതി നല്‍കി.
---------------
Hindusthan Samachar / Sreejith S