Enter your Email Address to subscribe to our newsletters

New delhi, 06 ജനുവരി (H.S.)
സോണിയ ഗാന്ധിയെ ആശുപത്രിയില്‍. ശ്വാസതടസത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടാണ് സോണിയ ഗാന്ധി ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്. സര്‍ ഗംഗാ റാം ആശുപത്രിയിലാണ് ചികി. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഡല്‍ഹിയിലെ തണുത്ത കാലാവസ്ഥയും നിലവിലുള്ള വായുമലിനീകരണവുമാണ് ശ്വാസതടസത്തിനു കാരണമെന്നാണ് ആശുപത്രിയില്‍ അധികൃതര്‍ പറയുന്നത്. ഒന്നോ രണ്ടോ ദിവസത്തിനകം സോണിയ ആശുപത്രി വിടുമെന്നും അധികൃതര്‍ പറഞ്ഞു. നേരത്തെ സോണിയാ ഗാന്ധി ഈ സമയങ്ങളില്‍ ഹിമാചലിലേക്ക് താമസം മആറുക പതിവുണ്ടായിരുന്നു.
'പതിവായുള്ള പരിശോധനക്ക് വേണ്ടിയാണ് സോണിയ ഗാന്ധി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് പെട്ടന്ന് ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയായിരുന്നു. പരിശോധനയില്‍ തണുത്ത കാലവസ്ഥയും വായുമലീനികരണവും കരണമാണ് സ്ഥിതി വഷളായതെന്ന് കണ്ടെത്തി. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ് ', ആശുപത്രി ചെയര്‍മാന്‍ അജയ് സ്വരൂപ് പറഞ്ഞു.
ആന്റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. സോണിയ ഗാന്ധിക്ക് മുന്‍പും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ പരിശോധനകള്‍ക്കായി ഇടക്കിടെ ആശുപത്രി സന്ധര്‍ശിക്കാറുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
2025 ജൂണില്‍ ഹിമാചല്‍ പ്രദേശ് സന്ദര്‍ശനത്തിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം കഴിഞ്ഞ ആഴ്ചകളില്‍ ഗാന്ധി സംഘടനാ, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നുവെന്നും ഡല്‍ഹിയില്‍ നടന്ന പ്രധാന കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുത്തിരുന്നുവെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S