തെരുവ് നായ്ക്കളെ പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തല്‍ വലിയ വെല്ലുവിളി; സുപ്രീം കോടതിയെ അറിയിച്ച് കേരളം
New delhi, 06 ജനുവരി (H.S.) തെരുവ് നായ്ക്കളെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടറുകള്‍ ആരംഭിക്കുന്നതിലെ വെല്ലുവിളികള്‍ സുപ്രീം കോടതിയെ അറിയിച്ച് കേരളം. ഷെല്‍ട്ടര്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്താനാണ് ബുദ്ധിമുട്ടുള്ളത്. ജനകീയ പ്രതിഷേധം വ്യാപകമാണെന്നും
SC to Issue Directions on Feeding of Stray Dogs in Institutions on Nov 7


New delhi, 06 ജനുവരി (H.S.)

തെരുവ് നായ്ക്കളെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടറുകള്‍ ആരംഭിക്കുന്നതിലെ വെല്ലുവിളികള്‍ സുപ്രീം കോടതിയെ അറിയിച്ച് കേരളം. ഷെല്‍ട്ടര്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്താനാണ് ബുദ്ധിമുട്ടുള്ളത്. ജനകീയ പ്രതിഷേധം വ്യാപകമാണെന്നും കേരള സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു. എബിസി കേന്ദ്രങ്ങള്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത് അവസ്ഥയിലാണ്. തലശ്ശേരിയില്‍ ആരംഭിച്ച ഇത്തരമൊരു കേന്ദ്രം ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടയ്‌ക്കേണ്ടി വന്നതായും സംസ്ഥാനം അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ ജനസാന്ദ്രത കൂടുതലാണ്. അതിനാല്‍ ഉപയോഗശൂന്യമായ ഭൂമി കണ്ടെത്തുക എന്നത് ബുദ്ധിമുട്ടാണ്. നഗര, ഗ്രാമ വ്യത്യാസം ഇല്ലാതെ ഇതുതന്നെയാണ് സ്ഥിതി എന്നും സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ. ശശി വഴി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. തെരുവ് നായ പ്രശ്‌നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചാണ് ചീഫ് സെക്രട്ടറി ഡോ. ജയതിലക് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. സംസ്ഥാനത്ത് തെരുവ് നായക്കളെ പാര്‍പ്പിക്കുന്ന ഷെല്‍ട്ടര്‍ ഹോമുകളായ രണ്ട് ഡോഗ് പൗണ്ടുകളാണ്‌നിലവിലുള്ളത്. തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് 22 ഫീഡിങ് കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇവയുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും കേരളം അറിയിച്ചു.

നിലവില്‍ രണ്ട് ഡോഗ് പൗണ്ടുകളാണ് കേരളത്തിലുള്ളത്. കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് സംസ്ഥാന റവന്യു വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു. നിലവില്‍ തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് 22 ഫീഡിങ് കേന്ദ്രങ്ങള്‍ കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട് എന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. കേരളത്തിലെ തെരുവ് നായ പ്രശ്‌നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചാണ് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ജയതിലക് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ഈ സത്യവാങ്മൂലത്തില്‍ ആണ് തെരുവ് നായകളെ പാര്‍പ്പിക്കുന്നതിനുള്ള ഡോഗ് പൗണ്ടുകള്‍ സ്ഥാപിക്കുന്നതിനുള്ള വെല്ലുവിളി വിശദീകരിച്ചിരിക്കുന്നത്.

കൂട്ട വന്ധ്യംകരണം നടത്തുന്നതിനുള്ള ABC കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് എതിരെയും വലിയ പ്രതിഷേധം ആണ് കേരളത്തില്‍ ഉള്ളത്. തലശേരിയില്‍ ആരംഭിച്ച കേന്ദ്രത്തില്‍ 77 തെരുവ് നായകളെ വന്ധ്യം കരണം ചെയ്തു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഈ കേന്ദ്രം അടച്ചു. പിന്നീട് തുറക്കാനായില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. തെരുവുനായകളുടെ ശല്യം അധികമായ കേരളത്തിലെ ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News