ജമാ അത്തെ ഇസ്ലാമിക്കെതിരായ വിവാദപരാമര്‍ശത്തിൽ എ കെ ബാലന് വക്കീല്‍ നോട്ടീസ്, പ്രസ്‌താവന പിൻവലിച്ച്‌ മാപ്പ് പറയണമെന്ന് ആവശ്യം
Kochi, 07 ജനുവരി (H.S.) യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാ അത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുക എന്ന വിവാദ പരാമർശത്തെ തുടർന്ന് സിപിഎം നേതാവ് എ കെ ബാലന് വക്കീല്‍ നോട്ടീസ് അയച്ച്‌ ജമാഅത്തെ ഇസ്‌ലാമി. പ്രസ്താവനയ്‌ക്കെതിരെ കലാപത്തിന് ശ്രമിച്ചു എന്ന് ച
A K Balan


Kochi, 07 ജനുവരി (H.S.)

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാ അത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുക എന്ന വിവാദ പരാമർശത്തെ തുടർന്ന് സിപിഎം നേതാവ് എ കെ ബാലന് വക്കീല്‍ നോട്ടീസ് അയച്ച്‌ ജമാഅത്തെ ഇസ്‌ലാമി.

പ്രസ്താവനയ്‌ക്കെതിരെ കലാപത്തിന് ശ്രമിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് ജമാഅത്തെ ഇസ്‌ലാമി എ കെ ബാലന് വക്കീല്‍ നോട്ടീസ് അയച്ചത്. ഒരു കോടി രൂപയാണ് നഷ്ട പരിഹാരം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രസ്താവന പിന്‍വലിച്ച്‌ എ കെ ബാലന്‍ മാപ്പ് പറയണമെന്ന് ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കുമെന്ന് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന എ കെ ബാലന്‍റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. എ.കെ ബാലൻ ചൊവ്വാഴ്ച നടത്തിയ പ്രസ്താവന ഇന്ത്യയില്‍ സംഘപരിവാർ നടത്തുന്ന പ്രചാരണത്തിനു സമാനമാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാഅത്ത് ഇസ്‍ലാമി ആയിരിക്കും എന്ന എ.കെ ബാലന്റെ പ്രസ്താവന സംഘ്പരിവാർ അജൻഡയാണെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകും എന്ന പ്രചാരണമാണ് സംഘപരിവാർ നടത്തിയത്. മുസ്‌ലിം വിരുദ്ധ വികാരം ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് ഇടയില്‍ ഉണ്ടാക്കി രണ്ട് സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതിനു വേണ്ടിയുള്ള അതേ സംഘപരിവാർ തന്ത്രമാണ് എ.കെ ബാലനും ഇപ്പോള്‍ നടത്തിയത്. മനഃപൂർവമായി വർഗീയത ഉണ്ടാക്കുന്നതിനു വേണ്ടി സംഘപരിവാറിന്റെ അതേ ശൈലിയില്‍ സി.പി.എം ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

എ കെ ബാലന്‍റെ പ്രസ്താവനക്കെതിരെ ജമാഅത്തെ ഇസ്ലാമി അമീറും രംഗത്തെത്തി. ബാലൻ അഭിനവ ഗീബല്‍സ് ആകരുതെന്നാണ് ജമാഅത്തെ ഇസ്ലാമി അമീറിന്‍റെ പ്രതികരണം. ബാലൻ കേരളത്തോട് മാപ്പു പറയണമെന്ന് ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ പി അബ്ദുല്‍ റഹ്മാൻ ആവശ്യപ്പെട്ടു.

പാലക്കാട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേയായിരുന്നു എ കെ ബാലന്റെ വിവാദ പരാമർശം

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ‘അമീർ-ഹസൻ-കുഞ്ഞാലിക്കുട്ടി’ എന്ന പേരില്‍ സി.പി.എം ഉയർത്തിയ വർഗീയ പ്രചരണത്തിന്റെ രണ്ടാം പതിപ്പാണിതെന്നും, മുസ്ലിം വിരുദ്ധതയും ഇസ്ലാമോഫോബിയയും പടർത്തി വോട്ട് നേടാനാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News