മലയാളികള്‍ ഉള്‍പ്പെടെ അമേരിക്കയില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശനമായ മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി.
Newdelhi, 07 ജനുവരി (H.S.) മലയാളികള്‍ ഉള്‍പ്പെടെ അമേരിക്കയില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശനമായ മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി. പഴയതു പോലെ എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ച്‌ യുഎസില്‍ പഠിക്കാമെന്നു കരുതേണ്ട. വി
American Embassy


Newdelhi, 07 ജനുവരി (H.S.)

മലയാളികള്‍ ഉള്‍പ്പെടെ അമേരിക്കയില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശനമായ മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി.

പഴയതു പോലെ എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ച്‌ യുഎസില്‍ പഠിക്കാമെന്നു കരുതേണ്ട. വിദ്യാര്‍ത്ഥികളെ രാജ്യത്തേക്ക് ഉദാരമായി സ്വീകരിച്ചിരുന്ന സമീപനം ട്രംപ് ഭരണകൂടം വന്നതോടെ മാറിമറിഞ്ഞു.

വിദേശ വിദ്യാര്‍ത്ഥികള്‍ അറിയാതെ വരുത്തുന്ന തെറ്റുകള്‍ക്ക് പോലും ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വന്നേക്കാം. അമേരിക്കയിലേക്കു യാത്ര ചെയ്യുന്നതിന് ജീവിതകാലം മുഴുവന്‍ വിലക്കും നേരിടേണ്ടി വന്നേക്കാം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് എംബസിയുടെ മുന്നറിയിപ്പ്.

അമേരിക്കന്‍ വിസ എന്നത് അവകാശമല്ലെന്നും മറിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഒരു ആനുകൂല്യം മാത്രമാണെന്നും യുഎസ് എംബസി ആവര്‍ത്തിച്ച്‌ ഓര്‍മിപ്പിച്ചു. അമേരിക്കന്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മാത്രമേ ഈ ആനുകൂല്യം നിലനില്‍ക്കുകയുള്ളൂ.

വിദ്യാര്‍ത്ഥികള്‍ യുഎസിലെ പ്രാദേശിക നിയമങ്ങള്‍ ലംഘിക്കുകയോ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ സ്റ്റുഡന്റ്‌സ് വിസ തന്നെ റദ്ദാക്കപ്പെടുന്ന അവസ്ഥയുണ്ടാകും.

അമേരിക്കയില്‍ തങ്ങാന്‍ ഒരവസരം കൂടി അനുവദിക്കാതെ നാടുകടത്തുകയും ചെയ്യും. അതിനാല്‍ അമേരിക്കയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പെരുമാറ്റത്തിലും പ്രവൃത്തികളിലും വലിയ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യയിലെ യുഎസ് എംബസി മുന്നറിയിപ്പു നല്‍കി.

യുഎസില്‍ വെച്ച്‌ ഏതെങ്കിലും നിയമലംഘനങ്ങള്‍ക്ക് അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അത് വിസ സ്റ്റാറ്റസിനെ പ്രതികൂലമായി ബാധിക്കും. ഭാവിയില്‍ വിസ ലഭിക്കാനുള്ള സാധ്യതയും അടയും. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും പിന്തുടരുക.

താമസിക്കുന്ന സ്ഥലത്തെ നിയമങ്ങളും സര്‍വകലാശാലാ നിയമങ്ങളും കൃത്യമായി പാലിക്കുക.സ്റ്റുഡന്റ് വിസയില്‍ അനുവദനീയമായ ജോലി സമയവും നിബന്ധനകളും ലംഘിക്കരുത്.വിസയുമായി ബന്ധപ്പെട്ട രേഖകളും എന്റോള്‍മെന്റ് വിവരങ്ങളും എപ്പോഴും കൈവശം സൂക്ഷിക്കുക.പൊതുസ്ഥലങ്ങളിലെ പെരുമാറ്റത്തിലും നിയമപരമായ കാര്യങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തുക.

സര്‍വകലാശാലയെ അറിയിക്കാതെ കോഴ്‌സ് പാതിവഴിയില്‍ ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങളും വിസ റദ്ദാക്കാന്‍ കാരണമാകും.അമേരിക്കന്‍ നിയമങ്ങള്‍ പാലിച്ച്‌ സുരക്ഷിതമായി പഠനം പൂര്‍ത്തിയാക്കുക.അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തിലാണ് എംബസിയുടെ ഈ കര്‍ശനമായ ജാഗ്രതാ നിര്‍ദ്ദേശം വന്നിരിക്കുന്നത്.

ചെറിയ നിയമലംഘനങ്ങള്‍ പോലും വിദ്യാര്‍ത്ഥികളുടെ കരിയറിനെയും സ്വപ്നങ്ങളെയും തകര്‍ക്കാമെന്നാണ് എംബസി പറയുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News