കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം എല്ലാരും പിന്തുടരേണ്ട മാതൃക: ഡോ. ക്രിസ്റ്റഫർ കെ. കലില
Thiruvanathapuram, 07 ജനുവരി (H.S.) നിയമനിർമ്മാണ സഭകൾ വെറും നിയമനിർമ്മാണത്തിന് മാത്രമുള്ളതല്ലെന്നും സമൂഹത്തിന്റെ സുസ്ഥിര വികസനത്തിന് പ്രചോദനമേകേണ്ടവയാണെന്നും കോമൺവെൽത്ത് പാർളമെന്ററി അസോസിയേഷൻ (സി.പി.എ) ചെയർപേഴ്സൺ ഡോ. ക്രിസ്റ്റഫർ കെ. കലില. കേരള നിയ
Niyamasabha


Thiruvanathapuram, 07 ജനുവരി (H.S.)

നിയമനിർമ്മാണ സഭകൾ വെറും നിയമനിർമ്മാണത്തിന് മാത്രമുള്ളതല്ലെന്നും സമൂഹത്തിന്റെ സുസ്ഥിര വികസനത്തിന് പ്രചോദനമേകേണ്ടവയാണെന്നും കോമൺവെൽത്ത് പാർളമെന്ററി അസോസിയേഷൻ (സി.പി.എ) ചെയർപേഴ്സൺ ഡോ. ക്രിസ്റ്റഫർ കെ. കലില. കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ‘കെ.എൽ.ഐ.ബി.എഫ് ടോക്കിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നിയമസഭയുടെ ഈ ഉദ്യമം മികച്ച മാതൃകയാണെന്നും ലോകത്ത് എല്ലായിടത്തും അനുകരിക്കപ്പെടേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ കേരളത്തിൽ നിന്നുള്ള അധ്യാപകർ ചെലുത്തിയ സ്വാധീനം അദ്ദേഹം പങ്കുവച്ചു. സാംബിയയിൽ താൻ പഠിക്കുന്ന കാലത്ത് കണക്കും സയൻസും പഠിപ്പിച്ചത് കേരളത്തിൽ നിന്നുള്ള അധ്യാപകരായിരുന്നു. അന്ന് കേരളം എവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെങ്കിലും ഇന്ന് ഈ മണ്ണിൽ നേരിട്ടെത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമനിർമ്മാണത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന നിയമസഭകൾ കാലത്തിനനുസരിച്ച് മാറേണ്ടതുണ്ടെന്ന് ഡോ. കലില പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യക്ഷാമം തുടങ്ങിയ ആഗോള വെല്ലുവിളികൾ നേരിടുന്ന കാലത്ത്, അറിവിനെ പരിപോഷിപ്പിക്കാനും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും സഭകൾ തയ്യാറാകണം. അറിവിന്റെ കലവറയായ പുസ്തകോത്സവങ്ങൾ ഇതിന് മികച്ച വഴിയാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ കോമൺവെൽത്ത് രാജ്യങ്ങൾക്കിടയിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. സാംബിയ പോലുള്ള വികസ്വര രാജ്യങ്ങളുടെ മനുഷ്യവിഭവശേഷി വികസനത്തിൽ ഇന്ത്യയും പ്രത്യേകിച്ച് കേരളവും നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും ഡോ. കലില കൂട്ടിച്ചേർത്തു.

300 ൽ അധികം സ്റ്റോളുകളും പുസ്തക പ്രകാശനങ്ങളും... 180 പ്രസാധകർ...75 ൽ അധികം പുസ്തക ചർച്ചകൾ ...ആറ് വേദികളിലായി സമയത്തെ പിന്നിലാക്കി മുന്നേ ഓടുന്ന വാക്കുകൾ.. ചിന്തകൾക്കും ചർച്ചകൾക്കും ഗൗരവമേറുമ്പോൾ സായന്തനങ്ങളിൽ എത്തുന്ന മെഗാഷോകൾ ദൃശ്യ ശ്രവ്യാനുഭൂതി പകരും.. സമാപന ദിവസമായ 13 ന് പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ ശരതിൻ്റെ നേതൃത്വത്തിൽ ന്യൂസ് മലയാളം ഒരുക്കുന്ന മെഗാഷോയും അരങ്ങിലെത്തും..

ഉദ്ഘാടന ചടങ്ങിൽ നിയമസഭാ പുരസ്കാരം സാഹിത്യകാരൻ എൻ എസ് മാധവന് മുഖ്യമന്ത്രി സമ്മാനിക്കും.. ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താക് മുഖ്യാതിഥിയാകും.. മൗറീഷ്യസിൻ്റെ ആദ്യ വനിത പ്രസിഡൻറ് അമീന ഗുരിബ് ഫക്കീം, ശ്രീലങ്കൻ സാഹിത്യകാരൻ ചുളാനന്ദ സമരനായകെ ,ത സ്ലിമ നസ്രിൻ, റാണ അയൂബ്, ശശി തരൂർ, പി. സായിനാഥ് തുടങ്ങി നിരവധി പ്രമുഖർ ഒരാഴ്ചക്കാലം പുസ്തകോത്സവത്തിന്റെ ഭാഗമാകും...

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News