Enter your Email Address to subscribe to our newsletters

Haryana, 07 ജനുവരി (H.S.)
2026 കലണ്ടര്‍ വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷേമ പെന്‍ഷന്‍കാര്‍ക്കും ശമ്ബളം, അലവന്‍സുകള്‍, പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ എന്നിവ വിതരണം ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ച് ഹരിയാന സര്‍ക്കാര്‍.
ഇത് പ്രകാരം നാല് മാസത്തെ ശമ്ബളവും പെന്‍ഷനും മുന്‍കൂട്ടി എടുത്ത് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.ധനകാര്യ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കുന്ന ചീഫ് സെക്രട്ടറി അനുരാഗ് റസ്‌തോഗിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ആദ്യ ദിവസം അവധി ദിവസമാകുന്ന മാസങ്ങളില്‍ ശമ്ബളവും പെന്‍ഷനും മുന്‍കൂട്ടി എടുത്ത് വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
ജനുവരി, ഫെബ്രുവരി, ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലെ ശമ്ബളമാണ് ഇത്തരത്തില്‍ നേരത്തെ വിതരണം ചെയ്യുക.ജനുവരിയിലെ ശമ്ബളവും പെന്‍ഷനും ജനുവരി 30 ന് വിതരണം ചെയ്യും. ഫെബ്രുവരിയിലെ ശമ്ബളവും പെന്‍ഷനും ഫെബ്രുവരി 27 ന് നടത്തും. അതുപോലെ, ജൂലൈയിലെ ശമ്ബളവും പെന്‍ഷനും ജൂലൈ 30 ന് പുറത്തിറക്കും, ഒക്ടോബറിലെ ശമ്ബളവും പെന്‍ഷനും ഒക്ടോബര്‍ 30 ന് വിതരണം ചെയ്യും.
നേരത്തെ അഞ്ചാം ശമ്ബള കമ്മീഷന്‍ അനുസരിച്ച് ശമ്ബളം വാങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡിയര്‍നെസ് അലവന്‍സ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.പുതുക്കിയ ഡിഎ നിരക്ക് 466 ശതമാനത്തില്‍ നിന്ന് അടിസ്ഥാന ശമ്ബളത്തിന്റെ 474 ശതമാനമായാണ് വര്‍ധിപ്പിച്ചു, 2025 ജൂലൈ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.
2025 മാസത്തെ ശമ്ബളത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇത് വിതരണം ചെയ്തത്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, സിക്കിം, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കഴിഞ്ഞ വര്‍ഷം ഡിഎ വര്‍ധിപ്പിച്ചിരുന്നു.കേന്ദ്ര സര്‍ക്കാര്‍ ഡിഎ വര്‍ധിപ്പിച്ചതിന് പിന്നാലെയായിരുന്നു ഈ സംസ്ഥാനങ്ങളും ഡിഎ വര്‍ധിപ്പിച്ചത്. ഇന്ത്യയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്ബള ഘടനയിലെ ഒരു നിര്‍ണായക ഘടകമാണ് ഡിഎ. ഇത് പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് ലക്ഷ്യമിടുന്നു.
അടിസ്ഥാന ശമ്ബളത്തിന്റെ ഒരു ശതമാനമായാണ് ഇത് നല്‍കുന്നത്, ഉപഭോക്തൃ വില സൂചിക (സിപിഐ) സൂചിപ്പിക്കുന്നത് പോലെ ജീവിതച്ചെലവിലെ മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിനായി ഇടയ്ക്കിടെ ഇത് പരിഷ്‌കരിക്കുന്നു.വിലക്കയറ്റമുണ്ടായിട്ടും ജീവനക്കാരുടെ വാങ്ങല്‍ ശേഷി നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാണ് ഈ അലവന്‍സ് ഉദ്ദേശിക്കുന്നത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അതത് ജീവനക്കാര്‍ക്ക് ഡിഎ വിതരണം ചെയ്യുന്നു. സാധാരണയായി വര്‍ഷത്തില്‍ രണ്ടുതവണ പരിഷ്‌കരണങ്ങള്‍ പ്രഖ്യാപിക്കും. ജനുവരി, ജൂലൈ മാസങ്ങളില്‍ ആയിരിക്കും ഇത്. പെന്‍ഷന്‍കാരുടെ കാര്യത്തില്‍, ഈ ഘടകം ഡിഎ റിലീഫ് (ഡിആര്‍) എന്നറിയപ്പെടുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR