Enter your Email Address to subscribe to our newsletters

Kozhikode, 07 ജനുവരി (H.S.)
കൊച്ചിയിലേയും ബെംഗളൂരുവിലേയും ലുലു മാളുകള്‍ക്ക് പിന്നാലെ കോഴിക്കോട് ലുലു മാളിലും ഓഫര്‍ പെരുമഴ. സാധനങ്ങള്‍ക്ക് വിലയില്‍ 50 ശതമാനം വരെ ഓഫര്‍ ആണ് ലുലു വാഗ്ദാനം ചെയ്തിരിക്കുന്നത്.
ജനുവരി എട്ടിന് ആരംഭിക്കുന്ന ലുലു ഓണ്‍ സെയില്‍ ഓഫര്‍ വില്‍പന ജനുവരി 11 വരെ നീണ്ടുനില്‍ക്കും. 100 ലധികം ആഗോളം ബ്രാന്‍ഡുകള്‍ ആണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്‌ട് എന്നീ ലുലു സ്റ്റോറുകളും അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലുലുമാളിലെ വിവിധ ഷോപ്പുകളും ലുലു ഓണ്‍ സെയിലിന്റെ ഭാഗമാകുന്നുണ്ട്.
ഫാഷന്‍, ഫുഡ് കോര്‍ട്ട്, ഫൂട്ട് വെയര്‍ ആന്റ് ബാഗ്‌സ്, ട്രാവല്‍ ആന്റ് ലഗേജ്, ഹോം ആന്റ് ലൈഫ് സ്റ്റൈല്‍, ജ്വല്ലറി, ഐവെയര്‍, ബ്യൂട്ടി ആന്റ് വെല്‍നസ് എന്നീ വിഭാഗങ്ങളിലെല്ലാം ഓഫര്‍ ഉണ്ട്.ഈ വിഭാഗങ്ങളിലെ ലോകോത്തര ബ്രാന്‍ഡുകളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് പകുതി വില കൊടുത്താല്‍ മതി. എന്‍ഡ് ഓഫ് സീസണിന്റെ ഭാഗാമായാണ് ലുലു മാള്‍ വമ്ബന്‍ ഓഫറുമായി മുന്നോട്ട് വന്നിരിക്കുന്നത്. അലന്‍സോളിയുടെ ട്രെന്‍ഡി വസ്ത്രങ്ങള്‍ മൂന്നെണ്ണം വാങ്ങിയാല്‍ മൂന്നെണ്ണം ലഭിക്കും. ബേസിക്‌സ് രണ്ടെണ്ണം വാങ്ങിയാല്‍ രണ്ടെണ്ണം സൗജന്യമായി ലഭിക്കും.
ലൂയിസ് ഫിലിപ്പ് രണ്ടെണ്ണം വാങ്ങിയാല്‍ ഒന്ന് ഫ്രീ, മൂന്നെണ്ണം വാങ്ങിയാല്‍ രണ്ടെണ്ണം ഫ്രീ തുടങ്ങി നിരവധി ഓഫറുകള്‍ മുന്നോട്ട് വെക്കുന്നുണ്ട്.ഭക്ഷണത്തിലും വമ്ബന്‍ ഓഫറാണ് ഫുഡ് കോര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്. സ്റ്റാര്‍ബക്‌സില്‍ 650 രൂപയുടെ ബില്ലില്‍ 20 ശതമാനം കിഴിവുണ്ടായിരിക്കും. പിസ ഹട്ടില്‍ ഒരു പിസ വാങ്ങിയാല്‍ 3 സൈഡ് ലഭിക്കും.
ദി പള്‍പ്പില്‍ ഏതെങ്കിലും രണ്ട് സ്‌പെഷ്യല്‍ ഫലൂദ വാങ്ങിയാല്‍ ഒരു മിനി ഫലൂദ ഫ്രീയായി ലഭിക്കും. ഹോം ആന്റ് ലൈഫ് സ്റ്റൈലില്‍ മുമുസോയിലെ തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ വിലയില്‍ കിഴിവ് ഉണ്ടായിരിക്കും.ജ്വല്ലറി വിഭാഗത്തിലും വലിയ ഓഫറുകളാണ് ഉള്ളത്. നക്ഷത്ര ഗോള്‍ഡ് ആന്റ് ഡയ്മണ്ട്‌സില്‍ നിന്ന് കല്യാണ പര്‍ച്ചേസ് നടത്തിയാല്‍ പണിക്കൂലി 1.5 ശതമാനം കൊടുത്താല്‍ മതി.
18 കാരറ്റ് ഡയമണ്ട് പര്‍ച്ചേസില്‍ പണിക്കൂലിയില്‍ 60 ശതമാനം വരെ ഓഫറുണ്ട്. പ്യോറയില്‍ ഫാഷന്‍ ജ്വല്ലറിക്ക് 50 ശതമാനം വരെ ഓഫറുണ്ട്. ജനുവരി എട്ടിനാണ് ഓഫര്‍ ഡേ തുടങ്ങുന്നതെങ്കിലും യേര്‍ലി ആക്‌സസ് വഴി ലുലു ലോയലിറ്റി ഹാപ്പിനസ് അംഗങ്ങള്‍ക്ക് ജനുവരി 7 മുതല്‍ ഷോപ്പിംഗ് നടത്താം.ലുലു ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകിയും ഈ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും.
സമാനമായ ഓഫര്‍ തന്നെയാണ് കൊച്ചിയിലേയും ബെംഗളൂരുവിലേയും ലുലു മാളും വാഗ്ദാനം ചെയ്തിരിക്കുന്നത്. കൊച്ചിയിലെ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഈ ദിവസങ്ങളില്‍ മെട്രോ സര്‍വീസ് രാത്രി 11:40 വരെ പ്രവര്‍ത്തിക്കും എന്ന് അറിയിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR