Enter your Email Address to subscribe to our newsletters

Palakkad, 07 ജനുവരി (H.S.)
പാലക്കാട് ഡിവിഷനില്‍ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിൻ സർവീസുകളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു.
ചില ട്രെയിനുകളുടെ യാത്രയില്‍ നിയന്ത്രണമേർപ്പെടുത്തുകയും മറ്റ് ചില ഭാഗങ്ങളില്‍ സർവീസ് ഭാഗികമായി റദ്ദാക്കുകയും ചെയ്തു.
ജനുവരി 7 മുതല്‍ ഫെബ്രുവരി ആദ്യവാരം വരെ കേരളത്തിലൂടെ സർവീസ് നടത്തുന്ന നിരവധി ട്രെയിനുകളുടെ സർവീസിലാണ് മാറ്റമുണ്ടാകുന്നത് എന്ന് റെയില്‍വേ ഡിവിഷൻ അറിയിച്ചു.
ഭാഗികമായി റദ്ദാക്കിയ തീവണ്ടികള്‍
ജനുവരി 7, 14, 21, 28 ഫെബ്രുവരി 4 തിയതികളില്‍ ആലപ്പുഴയില്‍ നിന്നും പുറപ്പെടുന്ന ആലപ്പുഴ കണ്ണൂർ എക്സ്പ്രസ് (16307) കോഴിക്കോടുവരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. കോഴിക്കോട് നിന്ന് കണ്ണൂർ വരെയുള്ള ട്രെയിൻ സർവീസ് ഈ ദിവസങ്ങളില്‍ ഭാഗികമായി റദ്ദാക്കും.
ഈ ദിവസങ്ങളില്‍ തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രല്‍-കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12082) കോഴിക്കോട്ട് സര്‍വീസ് അവസാനിപ്പിക്കും. കോഴിക്കോട്-കണ്ണൂർ ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കും.
ജനുവരി 21ന് കോയമ്ബത്തൂർ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന കോയമ്ബത്തൂർ ജങ്‌ഷൻ-ഷൊർണൂർ ജങ്‌ഷൻ പാസഞ്ചർ (56603) ട്രെയിനും ഭാഗികമായി സർവീസ് റദ്ദാക്കും. കോയമ്ബത്തൂർ ജങ്‌ഷനില്‍നിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ പാലക്കാട് ജങ്‌ഷനില്‍ സർവീസ് അവസാനിപ്പിക്കും.
റൂട്ട് മാറ്റം വരുത്തിയ ട്രെയിനുകള്‍
ജനുവരി 11, 18, 26, 27 തിയതികളില്‍ പാലക്കാട് ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന പാലക്കാട് ജംഗ്ഷൻ നിലമ്ബൂർ റോഡ് പാസഞ്ചർ(56607)അതേ ദിവസം രാവിലെ 06.32 ന് ലക്കിടിയില്‍ നിന്ന് യാത്ര ആരംഭിക്കും.ഈ ട്രെയിൻ സർവീസ് പാലക്കാട് ജംഗ്ഷനും ലക്കിടിക്കും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
ജനുവരി 26 ന് പാലക്കാട് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പാലക്കാട് ജംഗ്ഷൻ എറണാകുളം ജംഗ്ഷൻ മെമു(66609) അതേ ദിവസം രാവിലെ 07.57 ന് ഒറ്റപ്പാലത്ത് നിന്ന് യാത്ര ആരംഭിക്കും.പാലക്കാട് ജംഗ്ഷനും ഒറ്റപ്പാലത്തിനും ഇടയില്‍ യാത്ര അവസാനിപ്പിക്കും.
നിയന്ത്രണമുള്ള ട്രെയിൻ സര്‍വീസുകള്‍
- ജനുവരി 11, 18 തീയതികളില്‍ കൊല്ലത്ത് നിന്ന് പുറപ്പെടുന്ന കൊല്ലം ജംഗ്ഷൻ മച്ചിലിപട്ടണം ഫെസ്റ്റിവല്‍ സ്പെഷ്യല്‍ (സ്പെഷ്യല്‍ ഫെയർ) എക്സ്പ്രസ്(07104) യാത്രയില്‍ 50 മിനിറ്റ് നിയന്ത്രിക്കും.
- ജനുവരി 20 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന കൊല്ലം ജംഗ്ഷൻ നരസാപൂർ ഫെസ്റ്റിവല്‍ സ്പെഷ്യല്‍ (സ്പെഷ്യല്‍ ഫെയർ) (07106) 50 മിനിറ്റ് നിയന്ത്രിക്കും.
- ജനുവരി 14, 21 നും ഫെബ്രുവരി 04 നും പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രല്‍ ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ വീക്ക്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22633) യാത്രയില്‍ 1 മണിക്കൂർ നിയന്ത്രിക്കും.
- ജനുവരി 14, 21 തിയതികളില്‍ ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ എറണാകുളം ജംഗ്ഷൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12618) വഴിയില്‍ 45 മിനിറ്റ് നിയന്ത്രിക്കും.
- ജനുവരി 15, 22 തിയതികളില്‍ മംഗളൂരു സെൻട്രലില്‍ നിന്ന് പുറപ്പെടുന്ന മംഗളൂരു സെൻട്രല്‍ ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്(22638) വഴിയില്‍ 40 മിനിറ്റ് നിയന്ത്രിക്കും.
- ജനുവരി 27 ന് രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന രാമേശ്വരം തിരുവനന്തപുരം സെൻട്രല്‍ അമൃത എക്സ്പ്രസ് (16344) വഴിയില്‍ 40 മിനിറ്റ് നിയന്ത്രിക്കും.
- ജനുവരി 29 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന കൊല്ലം ജംഗ്ഷൻ ചർളപ്പള്ളി ഫെസ്റ്റിവല്‍ വീക്ക്‌ലി സ്‌പെഷ്യല്‍ എക്‌സ്പ്രസ്(07114) വഴിയില്‍ 40 മിനിറ്റ് നിയന്ത്രിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR