ഡല്‍ഹിയിലെ വായുമലിനീകരണം : കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി
New delhi, 07 ജനുവരി (H.S.) വായുമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റിനെ (സിഎക്യുഎം) രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സിഎക്യുഎം ചുമതല നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്നു സുപ്രീം കോടതി വിമര്‍ശിച്ചു. സ
Supreme Court HD


New delhi, 07 ജനുവരി (H.S.)

വായുമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റിനെ (സിഎക്യുഎം) രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സിഎക്യുഎം ചുമതല നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്നു സുപ്രീം കോടതി വിമര്‍ശിച്ചു. സംസ്ഥാന അതിര്‍ത്തികളിലെ ടോള്‍ പ്ലാസകള്‍ 2 മാസത്തേക്കു അടച്ചിടണമെന്ന നിര്‍ദേശം നടപ്പാക്കാത്തതിനെയാണു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തിയത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ വിദഗ്ധസമിതി രൂപീകരിച്ച് വായുമലിനീകരണത്തിന്റെ പ്രധാന കാരണങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു. 'വിദഗ്ധരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഉടന്‍ തന്നെ യോഗം ചേരണം. വിവിധ മേഖലകളില്‍നിന്നുള്ള വിദഗ്ധരെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് അവരുടെ കണ്ടെത്തലുകള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാകുന്ന തരത്തില്‍ പ്രസിദ്ധീകരിക്കണം'- കോടതി നിര്‍ദേശിച്ചു.

മലിനീകരണത്തിന്റെ കാരണം ചൂണ്ടിക്കാട്ടി വിദഗ്ധരുടെ ഉള്‍പ്പെടെ പല നിരീക്ഷണങ്ങളും ലേഖനങ്ങളും വരുന്നുണ്ടെന്നും ചിലര്‍ തങ്ങള്‍ക്കു മെയിലില്‍ അയച്ചു തരാറുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 'വലിയ വാഹനങ്ങളാണു മലിനീകരണത്തിന്റെ പ്രധാന ഉറവിടം. നിര്‍മാണ പ്രവര്‍ത്തനങ്ങളും മലിനീകരണമുണ്ടാക്കുന്നു. അതിന് എങ്ങനെ പരിഹാരം കണ്ടെത്തുന്നുമെന്നതാണു പ്രധാന ചോദ്യം. ടോള്‍ ബൂത്തുകള്‍ താല്‍ക്കാലികമായി അടച്ചിടുന്ന കാര്യത്തില്‍ 2 മാസം കഴിഞ്ഞു നടപടിയെടുക്കാമെന്ന സിഎക്യുഎമ്മിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല'- കോടതി വ്യക്തമാക്കി.

വായുമലിനീകരണത്തിന്റെ പേരില്‍ കര്‍ഷകരെ അനാവശ്യമായി കുറ്റപ്പെടുത്തരുതെന്നു കോടതി പറഞ്ഞു. കോവിഡ് കാലത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോഴും പാടത്തു തീയിട്ടിരുന്നു. പക്ഷേ, അന്തരീക്ഷം സാധാരണ നിലയിലായിരുന്നു എന്നും കോടതി പറഞ്ഞു.

വായുമലിനീകരണം കുറയ്ക്കാന്‍ സമ്പന്നരും കുറച്ചൊക്കെ ത്യാഗം സഹിക്കേണ്ടി വരുമെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു. ആഡംബരക്കാറുകളോടുള്ള ഭ്രമം ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറണമെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News