ശ്രീലേഖയുമായി തര്‍ക്കത്തിനില്ല; വികെ പ്രശാന്ത് എംഎല്‍എ ഓഫീസ് ഒഴിയുന്നു; പുതിയ വാടക കെട്ടിടം കണ്ടെത്തി
Thiruvanathapuram, 07 ജനുവരി (H.S.) ആര്‍ ശ്രീലേഖയും വികെ പ്രശാന്ത് എംഎല്‍എയും തമ്മിലുള്ള ഓഫീസ് തര്‍ക്കത്തിന് പരിഹാരം. ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസ് ഒഴിയാന്‍ എംഎല്‍എ തിരുമാനിച്ചു. ഇനി ഒരു ചര്‍ച്ചയ്ക്കും തര്‍ക്കത
vk prasanth


Thiruvanathapuram, 07 ജനുവരി (H.S.)

ആര്‍ ശ്രീലേഖയും വികെ പ്രശാന്ത് എംഎല്‍എയും തമ്മിലുള്ള ഓഫീസ് തര്‍ക്കത്തിന് പരിഹാരം. ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസ് ഒഴിയാന്‍ എംഎല്‍എ തിരുമാനിച്ചു. ഇനി ഒരു ചര്‍ച്ചയ്ക്കും തര്‍ക്കത്തിനും ഇല്ലെന്നാണ് പ്രശാന്തിന്റെ നിലപാട്. മരുതംകുഴിയിലെ വാടക കെട്ടിടത്തിലേക്കാണ് ഓഫീസ് മാറുന്നത്.

നൂറുകണക്കിനു ആളുകള്‍ വരുന്ന ഇടമാണ് എംഎല്‍എ ഓഫിസെ്. അതിനുപറ്റിയ സ്ഥലത്തേക്കാണ് മാറുന്നതെന്ന് പ്രശാന്ത് പറഞ്ഞു. വിവാദങ്ങള്‍ക്ക് ഇനി സ്ഥാനമില്ല. വികസനത്തിനു വേണ്ടിയാണ് ജനം ഞങ്ങളെ തിരഞ്ഞെടുത്തത്. ഓഫിസില്‍ ജനം വരുന്നത് രാഷ്ട്രീയത്തിനല്ല. ഈ വിവാദങ്ങളെ വച്ചുകൊണ്ടു തനിക്കെതിരെ വ്യക്തിപരമായി അപവാദം പ്രചരിപ്പിക്കാന്‍ ശ്രമമുണ്ടായി. പുതിയ ഓഫിസിലേക്ക് ഉടന്‍ തന്നെ പ്രവര്‍ത്തനം മആറ്റുമെന്നും പ്രശാന്ത് പ്രതികരിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബിജെപി പിടിച്ചതിന് പിന്നാലെയാണ് ഓഫീസ് തര്‍ക്കമുണ്ടായത്. ശാസ്തമംഗലം വാര്‍ഡില്‍ നിന്നും വിജയിച്ച മുന്‍ ഡിജിപി

ആര്‍.ശ്രീലേഖ ഓഫീസിന് അവകാശവാദവുമായി രംഗത്ത് എത്തി. കോര്‍പറേഷന്‍ കെട്ടിടത്തില്‍ വാടകയ്ക്കു പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ് ഒഴിയണമെന്ന് ശ്രീലേഖ ഫോണില്‍ എംഎല്‍എയോട് ആവശ്യപ്പെട്ടു. കൗണ്‍സിലറുടെ തിട്ടൂരം അനുസരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു എംഎല്‍എ മറുപടി നല്‍കിയത്.

വിവാദമായതോടെ ഓഫിസ് മാറാന്‍ അഭ്യര്‍ഥിച്ചതു സൗഹൃദത്തിന്റെ പേരിലാണെന്നായിരുന്നു ശ്രീലേഖ മറുപടി നല്‍കിയത്. പിന്നാലെ എംഎല്‍എ ഓഫീസിലെ ഒരു മഉറിയില്‍ ഓഫീസ് തുറക്കുകയും എംഎല്‍എയുടെ ബോര്‍ഡിനു മുകളില്‍ ശ്രീലേഖയുടെ പേരെഴുതിയ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. അനാവശ്യമായ ഈ തര്‍ക്കം തുടരേണ്ട എന്ന തീരുമാനത്തിലാണ് ഓഫീസ് മാറാന്‍ പ്രശാന്ത് തീരുമാനിച്ചിരിക്കുന്നത്.

എംഎല്‍എ-കൗണ്‍സിലര്‍ അവകാശത്തര്‍ക്കത്തില്‍പെട്ട ശാസ്തമംഗലത്തെ കോര്‍പറേഷന്‍ വക കെട്ടിടം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫിസിനായി പണികഴിപ്പിച്ചതാണ്. ഓടു മേഞ്ഞ കെട്ടിടം വി.കെ.പ്രശാന്ത് മേയറായിരിക്കെയാണു പുതുക്കിപ്പണിതത്. താഴത്തെ നിലയില്‍ എംഎല്‍എ ഓഫിസ്, കൗണ്‍സിലര്‍ ഓഫിസ്, കണ്ടിജന്‍സി ജീവനക്കാരുടെ വിശ്രമമുറി, ശുചീകരണ സാമഗ്രികള്‍ സൂക്ഷിക്കാനുള്ള മുറി എന്നിവയാണുള്ളത്. മുകള്‍ നിലയില്‍ എച്ച്‌ഐ ഓഫിസ്. മൂന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാളുമുണ്ട്.

എംഎല്‍എ ഓഫിസ് രണ്ടായി വിഭജിച്ചിരിക്കുന്നു. റിസപ്ഷനും എംഎല്‍എയുടെ കാബിനും. റിസപ്ഷനില്‍ എംഎല്‍എയുടെ പിഎയും ഓഫിസ് ജീവനക്കാരു. റിസപ്ഷന്റെ അരികിലൂടെയാണ് കൗണ്‍സിലറുടെ ഓഫിസിലേക്കു കയറേണ്ടത്. ഓഫിസ് മുറിയും ശുചിമുറിയുമാണ് ഇവിടെയുള്ളത്. ബിജെപിയുടെ തന്നെ മധുസുദനന്‍നായര്‍ കൗണ്‍സിലറായിരിക്കേ ഓഫിസ് മുറിയില്‍ സൗകര്യമില്ലെന്ന പേരില്‍ ശുചിമുറിയില്‍ അലമാര വച്ച് അതിലാണ് ഓഫിസ് ഫയലുകള്‍ സൂക്ഷിച്ചിരുന്നത്. മധുസൂദനന്‍ നായര്‍ ഇതേ വാര്‍ഡിലെ താമസക്കാരനായതിനാലും എപ്പോഴും സ്‌കൂട്ടറില്‍ വാര്‍ഡിലൂടെ സഞ്ചരിക്കുന്നതിനാലും ഓഫിസ് സ്ഥിരമായി ഉപയോഗിച്ചിരുന്നില്ല. ആര്‍.ശ്രീലേഖ താമസിക്കുന്നതു വഴുതക്കാടാണ്.

---------------

Hindusthan Samachar / Sreejith S


Latest News