ആദിവാസികള്‍ക്ക് വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഉറപ്പാക്കണം; മന്ത്രി കേളുവിന് കത്തയച്ച് പ്രിയങ്ക ഗാന്ധി
wayanad, 07 ജനുവരി (H.S.) ദുര്‍ബല ഗോത്ര വിഭാഗങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നാവശ്യപ്പെട്ട് പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി ഒ.ആര്‍.കേളുവിന് പ്രിയങ്ക ഗാന്ധി എംപിയുടെ കത്ത്. പാര്‍ല
Priyanka Gandhi


wayanad, 07 ജനുവരി (H.S.)

ദുര്‍ബല ഗോത്ര വിഭാഗങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നാവശ്യപ്പെട്ട് പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി ഒ.ആര്‍.കേളുവിന് പ്രിയങ്ക ഗാന്ധി എംപിയുടെ കത്ത്. പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ താന്‍ ഉന്നയിച്ച ചോദ്യത്തിന് 2006 ലെ വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഇത് വരെ അനുവദിച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്.

2006 ലെ വനാവകാശ നിയമം പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗങ്ങളുടെ സവിശേഷമായ സാമൂഹിക-സാംസ്‌കാരിക സവിശേഷതകളെ അംഗീകരിക്കുകയും അവര്‍ക്ക് പ്രത്യേക അവകാശങ്ങളും വ്യവസ്ഥ ചെയ്യുന്നുണ്ട്. ആവാസവ്യവസ്ഥയുടെ അവകാശങ്ങള്‍ അംഗീകരിക്കേണ്ടത് നിര്‍ണായകമാണ്, ഇത് ഗോത്ര ജനതയുടെ ഭൂമിയുടെ അവകാശം സ്ഥിരീകരിക്കുക മാത്രമല്ല, അവരുടെ സാംസ്‌കാരിക രീതികളും പരമ്പരാഗത ഉപജീവന മാര്‍ഗങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നതായും കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയില്‍ വ്യക്തമാകുന്നതായി പ്രിയങ്ക ഗാന്ധി എംപി മന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിച്ചു.

നിലമ്പൂരിലെ ചോലനായ്ക്കരുടെ ഉന്നതി സന്ദര്‍ശിച്ചപ്പോള്‍, അവരുടെ ജ്ഞാനം, അവരുടെ സമത്വ മനോഭാവം, ചുറ്റുമുള്ള പരിസ്ഥിതിയെ അവര്‍ സംരക്ഷിക്കുന്നതില്‍ പുലര്‍ത്തുന്ന ആദരവ് എന്നിവ വളരെയധികം മതിപ്പുളവാക്കി. ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയില്‍ നിന്നും ഭൂമി, നദികള്‍, വനത്തിലെ സസ്യങ്ങളുടെ ഔഷധമൂല്യം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പരമ്പരാഗത അറിവില്‍ നിന്നും പൊതുസമൂഹത്തിനു ഏറെ പഠിക്കാനുണ്ടെന്നതാണ് മനസ്സിലായത്.

വനം കയ്യേറ്റം, വനനശീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികള്‍ അവരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്നത് ദുഃഖകരമാണ്. വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും ആവാസവ്യവസ്ഥയുടെ ശോഷണവും അവരുടെ ജീവിത രീതിക്ക് കാര്യമായ ഭീഷണി ഉയര്‍ത്തുന്നു. സര്‍ക്കാര്‍ സംരംഭങ്ങള്‍ പൂര്‍ണ വിജയത്തിലെത്താന്‍ കഴിയാത്തതിന്റെ ഒരു കാരണം പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധമില്ലായ്മയും ഈ പരമ്പരാഗത അവകാശങ്ങളുടെ ശോഷണവുമാണ്. ഗോത്ര വിഭാഗങ്ങളെ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണമെന്നും പ്രിയങ്ക ഗാന്ധി എംപി കത്തില്‍ സൂചിപ്പിക്കുന്നു.

---------------

Hindusthan Samachar / Sreejith S


Latest News