ചാര വൃത്തിക്ക് കുട്ടികള്‍; റിക്രൂട്ട് ചെയ്യുന്നത് പാക് ചാരസംഘടന; നാല്‍പ്പതോളം കുട്ടികള്‍ നിരീക്ഷണത്തില്‍
New delhi, 07 ജനുവരി (H.S.) ഇന്ത്യയില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ പാകിസ്ഥാന്റെ പുതി തന്ത്രം. കുട്ടികളെ ഉപയോഗിച്ച ചാരപ്പണി നടത്താനാണ് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ പദ്ധതിയിട്ടത്. ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ നിന്ന് 15 വയസുള്ള
teen spy


New delhi, 07 ജനുവരി (H.S.)

ഇന്ത്യയില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ പാകിസ്ഥാന്റെ പുതി തന്ത്രം. കുട്ടികളെ ഉപയോഗിച്ച ചാരപ്പണി നടത്താനാണ് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ പദ്ധതിയിട്ടത്. ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ നിന്ന് 15 വയസുള്ള ഒരു കുട്ടിയെ പിടികൂടിയതോടെയാണ് ഈ കുട്ടി ചാരശൃംഖല കണ്ടെത്തിയത്.

പതിനാലിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഐഎസ്ഐയാണ് കെണിയില്‍ വീഴ്ത്തിയത്. ഇത്തരത്തില്‍ നാല്‍പ്പതോളം കുട്ടികളെ രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ സുരക്ഷാസേനയുടെ കര്‍ശനം നിരീക്ഷണത്തിലാണ്. ഇതില്‍ 25 പേര്‍ ജമ്മുവില്‍ നിന്നുള്ളവരാണ്. മറ്റുള്ളവര്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും.

ചില ആപ്പുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചാണ് കുട്ടികളെ ഐഎസ്ഐ കെണിയില്‍ വീഴ്ത്തിയത്. ഇത്തരം ആപ്പുകളിലൂടെ കുട്ടികളുടെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. കൂടാതെ ചെറിയ രീതിയില്‍ പണം നല്‍കിയും ഭയപ്പെടുത്തിയുമാണ് തങ്ങള്‍ക്കൊപ്പം ചേര്‍ക്കുന്നത്. സൈന്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ചിത്രീകരിക്കുക, സുരക്ഷാ വാഹനങ്ങളുടെ നീക്കങ്ങള്‍, തീവ്രവാദ ഗ്രൂപ്പുകള്‍ക്കുള്ള സഹായം എന്നിവയ്‌ക്കെല്ലാം ഈ കുട്ടി ചാരന്‍മാരെ ഉപയോഗിച്ചിട്ടുണ്ട്.

ആദ്യം പിടിയിലായ കുട്ടികളുടെ ഫോണ്‍ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവിരങ്ങള്‍ പുറത്തുവന്നത്. പാകിസ്ഥാനിലെ പ്രധാന തീവ്രവാദ സംഘടനകളുമായി എല്ലാം കുട്ടി ബന്ധപ്പെട്ടിരുന്നു.സൈന്യത്തിന്റെ സുപ്രധാന സ്ഥലങ്ങള്‍ കുട്ടി ചിത്രീകരിച്ച് ഇവര്‍ക്ക് അയച്ച് നല്‍കിയിട്ടുമുണ്ട്. ഈ ഫോണുകളെല്ലാം തീവ്രവാദി സംഘങ്ങളുടെ പൂര്‍ണ നിരീക്ഷണത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ കുട്ടികള്‍ കെണിയില്‍ വീണിട്ടുണ്ടോ എന്ന് പ്രത്യേക പരിശോധന നടത്തുകയാണ് സൈന്യം.

ഡോക്ടര്‍മാരുടെ തീവ്രവാദ ശൃംഖല പുറത്തുവന്നതിനു പിന്നാലെയാ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ കുട്ടികളെ ഉപയോഗിച്ച് തീവ്രവാദ ചാരപ്രവര്‍ത്തനം നടത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്. കുട്ടിയുടെ ഫോണ്‍ സ്‌കാന്‍ ചെയ്ത അന്വേഷണ സംഘം ഞെട്ടിപ്പോയിരുന്നു. തീവ്രവാദ ഗ്രൂപ്പുകളുടെ മുന്നണി സംഘടനകളുമായും ഐഎസ്ഐ ബന്ധമുള്ള ഏജന്‍സികളുമായും കുട്ടി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പത്താന്‍കോട്ടിലെ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് ദല്‍ജിന്ദര്‍ സിങ് ധില്ലന്‍ പറഞ്ഞു. 'പാകിസ്താനെ അടിസ്ഥാനമാക്കിയുള്ള ഏജന്‍സികളാണ് കുട്ടിയെ കെണിയില്‍ വീഴ്ത്തിയത്. അവരുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ സൈന്യത്തിന്റെ സുപ്രധാന സ്ഥലങ്ങള്‍ കുട്ടി ചിത്രീകരിച്ചിട്ടുണ്ട്.' ഉദ്യോഗസ്ഥന്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News