Enter your Email Address to subscribe to our newsletters

Thiruvananthapuram, 08 ജനുവരി (H.S.)
കേരളത്തിലെ തൊഴിലന്വേഷകര്‍ക്ക് സുവര്‍ണ്ണാവസരവുമായി സി- ഡിറ്റ് (സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി).
മീഡിയ കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്, ലൈറ്റിംഗ് ടെക്നീഷ്യന്‍, പ്രൊഡക്ഷന്‍ ഓര്‍ഗനൈസര്‍, അസോസിയേറ്റ് ക്യാമറ പേഴ്സണ്‍ എന്നീ തസ്തികകളിലേക്ക് സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ്, നേരിട്ടുള്ള നിയമനത്തിലൂടെയാണ് ഈ ഒഴിവുകള്‍ നികത്തുന്നത്. ആകെ അഞ്ച് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലായിരിക്കും നിയമനം. മീഡിയ കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്, ലൈറ്റിംഗ് ടെക്നീഷ്യന്‍, പ്രൊഡക്ഷന്‍ ഓര്‍ഗനൈസര്‍, അസോസിയേറ്റ് ക്യാമറ പേഴ്സണ്‍ എന്നീ തസ്തികകളിലേക്ക് ഓരോ ഒഴിവുകള്‍ വീതമാണുള്ളത്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 21,120 രൂപ മുതല്‍ 45,000 രൂപ വരെ ശമ്ബളം ലഭിക്കും. തസ്തിക അനുസരിച്ച് ശമ്ബളത്തില്‍ വ്യത്യാസമുണ്ട്. മീഡിയ കണ്ടന്റ് സ്ട്രാറ്റജിസ്റ്റിന് ഏകീകൃത ശമ്ബളമായി പ്രതിമാസം 32,140 രൂപ മുതല്‍ 34,190 രൂപ വരെയാണ് നല്‍കുക. ലൈറ്റിംഗ് ടെക്നീഷ്യന് 21,120 രൂപ മുതല്‍ 25,750 രൂപ വരെയും, പ്രൊഡക്ഷന്‍ ഓര്‍ഗനൈസര്‍ക്ക് 27,990 രൂപ മുതല്‍ 32,550 രൂപ വരെയും ശമ്ബളം ലഭിക്കും.
അസോസിയേറ്റ് ക്യാമറ പേഴ്സണ്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 35,000 രൂപ മുതല്‍ 45,000 രൂപ വരെയാണ് പ്രതിമാസ ശമ്ബളം. ഓരോ തസ്തികയ്ക്കും പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. മീഡിയ കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്, പ്രൊഡക്ഷന്‍ ഓര്‍ഗനൈസര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 40 വയസില്‍ കൂടുതല്‍ പ്രായം പാടില്ല.
ലൈറ്റിംഗ് ടെക്നീഷ്യന്‍, അസോസിയേറ്റ് ക്യാമറ പേഴ്സണ്‍ തസ്തികകളിലേക്ക് 50 വയസില്‍ കൂടാത്തവര്‍ക്ക് അപേക്ഷിക്കാം.മീഡിയ കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് തസ്തികയിലേക്ക് മാസ് കമ്മ്യൂണിക്കേഷനിലും ജേര്‍ണലിസത്തിലും ബിരുദാനന്തര ബിരുദവും, മീഡിയ കണ്ടന്റ് അനാലിസിസില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അല്ലെങ്കില്‍ ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയും, മീഡിയ കണ്ടന്റ് അനാലിസിസില്‍ നാല് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും വേണം.ലൈറ്റിംഗ് ടെക്നീഷ്യന്‍ തസ്തികയില്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും, ലൈറ്റിംഗില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റും, പ്രശസ്തമായ സ്റ്റുഡിയോകളിലോ സ്ഥാപനങ്ങളിലോ ക്യാമറ അസിസ്റ്റന്റോ ലൈറ്റ് അസിസ്റ്റന്റോ ആയി വീഡിയോഗ്രാഫിയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഉണ്ടായിരിക്കണം.
അല്ലെങ്കില്‍ പത്താം ക്ലാസ് പാസായവര്‍ക്ക്, അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം സഹിതം അപേക്ഷിക്കാവുന്നതാണ്.അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പ്രൊഡക്ഷന്‍ ഓര്‍ഗനൈസര്‍ തസ്തികയിലേക്ക്, ബിരുദവും പ്രശസ്തമായ സ്റ്റുഡിയോകളിലോ പ്രൊഡക്ഷന്‍ ഹൗസുകളിലോ വീഡിയോ പ്രൊഡക്ഷനില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റായി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍, പ്ലസ് ടു/തത്തുല്യ യോഗ്യതയും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും മതിയാകും.
അസോസിയേറ്റ് ക്യാമറ പേഴ്സണ്‍ തസ്തികയിലേക്ക് വീഡിയോഗ്രാഫിയില്‍ ഡിപ്ലോമയോടുകൂടിയ ബിരുദവും, ഡോക്യുമെന്ററികള്‍, ഷോര്‍ട്ട് വീഡിയോകള്‍, ഡോക്യൂ ഫിക്ഷനുകള്‍ മുതലായവയില്‍ ഡയറക്ടര്‍ ഓഫ് വീഡിയോഗ്രാഫറായി കുറഞ്ഞത് 10 വീഡിയോ പ്രൊഡക്ഷനുകളുടെ പരിചയവും, ഒപ്പം ക്യാമറ പേഴ്സണായി രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ആവശ്യമാണ്.
അല്ലെങ്കില്‍ വീഡിയോഗ്രാഫിയില്‍ സര്‍ട്ടിഫിക്കറ്റോടുകൂടിയ ബിരുദവും, ഇതേ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും, കുറഞ്ഞത് 12 വീഡിയോ പ്രൊഡക്ഷനുകളുടെ ഡയറക്ടര്‍ ഓഫ് വീഡിയോഗ്രാഫി പരിചയവും വേണം. ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ളതായിരിക്കണം.
ഓരോ പോസ്റ്റിലേക്കും അപേക്ഷാ ഫീസ് 300 രൂപയാണ് (ജിഎസ്ടി ഉള്‍പ്പെടെ).പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഫീസ് ഇളവുണ്ട്. ഇളവ് ലഭിക്കുന്നതിന്, യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട അധികാരികള്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷാ പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ ലിങ്ക് വഴി സി-ഡിറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് ഫീസ് അടയ്ക്കാവുന്നതാണ്.
ഫീസ് അടച്ചതിന് ശേഷം മാത്രമേ അപേക്ഷയുടെ അന്തിമ സമര്‍പ്പണം സാധ്യമാകൂ.എഴുത്ത് പരീക്ഷ, അഭിമുഖം, അല്ലെങ്കില്‍ ഇവ രണ്ടും വഴിയായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക. വിശദവിവരങ്ങള്‍ക്ക് സി-ഡിറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cdit.org സന്ദര്‍ശിക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR