Enter your Email Address to subscribe to our newsletters

Kannur, 08 ജനുവരി (H.S.)
തലായിലെ സിപിഎം പ്രവർത്തകൻ ലതേഷ് വധത്തില്‍ ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം കഠിന തടവ്. ഒന്നു മുതല്‍ ഏഴുവരെയുള്ള പ്രതികളെയാണ് തലശ്ശേരി കോടതി ശിക്ഷിച്ചത്.
സുമിത്ത് എന്ന കുട്ടൻ,എകെ പ്രജീഷ് ബാബു എന്ന പ്രജി, നിതിൻ എന്ന നിത്തു, കെ സനല്‍, ശ്രീജേഷ് എന്ന കുട്ടൻ,സജീഷ് എന്ന ജീഷു,ജയേഷ് എന്നിവരെയാണ് ശിക്ഷിച്ചത്.
2008 ഡിസംബർ 31-നാണ് തലശ്ശേരി തലായില്‍ വെച്ച് ലതേഷിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ഉള്‍പ്പെട്ട 9 മുതല്‍ 12 വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. എട്ടാം പ്രതി വിചാരണ കാലയളവില്‍ മരണപ്പെട്ടിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് 1 നടന്ന കൊലപാതകത്തില്‍ വർഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ വിധി വരുന്നത്.
ആക്രമണത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ മോഹന്‍ലാല്‍ എന്ന ലാലുവിനും ഗുരുതരമായി പരിക്കേറ്റു. ബോംബേറില്‍ പരിക്കേറ്റ സന്തോഷ്, സുരേഷ്, മജീദ് എന്നിവർ ചികിത്സയിലായിരുന്നു. 64 സാക്ഷികളില്‍ 30 പേരെ വിസ്തരിച്ചു.
തലായിയിലെ കെ ലതേഷിനെ വെട്ടിക്കൊന്ന കേസില്‍ ആർഎസ്‌എസ്- ബിജെപി സംഘത്തെ കോടതി ശിക്ഷിച്ചതിലൂടെ അവരുടെ ക്രിമിനല്‍ മുഖം ഒന്നുകൂടി വെളിപ്പെട്ടുവെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ് പ്രസ്‌താവനയില്‍ പറഞ്ഞു.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആർഎസ്‌എസ്-ബിജെപിക്കാരായ ക്രമിനല്‍ സംഘത്തിനാണ് 35 വർഷം തടവുശിക്ഷയും പിഴയും വിധിച്ചത്.
മത്സ്യത്തൊഴിലാളി യൂണിയൻ നേതാവെന്ന നിലയിലും സിപിഐ എം തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗമെന്ന നിലയിലും നാടിന്റെ പ്രീയപ്പെട്ടവനായിരുന്നു തലായിയിലെ കെ ലതേഷ്. 2008 ഡിസംബർ 31ന് വൈകിട്ടാണ് ചക്യത്തുമുക്ക് കടപ്പുറത്ത് വച്ച് ആ ചെറുപ്പക്കാരനെ വെട്ടിക്കൊന്നത്. ആർഎസ്‌എസിന്റെ അന്നത്തെ അക്രമണത്തില്‍ മറ്റ് നാല് സിപിഐ എം പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചാണ് കൊലപാതകം നടത്തിയത്. ജില്ലയില്‍ ഒരുകാലത്ത് ഏകപക്ഷീയമായി ആർഎസ്‌എസ് നടത്തിയ അക്രമ പരന്പരയില്‍ ഒന്നിലാണ് ഇപ്പോള്‍ കോടതി വിധിയുണ്ടായത്. നീതിനിർവഹണം കൃത്യമായി നടന്നാല്‍ ആർഎസ്‌എസിന്റെ ചോരക്കളിയെല്ലാം നീതിപീഠത്തിന് മുന്നില്‍ എത്തി ശിക്ഷിക്കപ്പെടുക തന്നെ ചെയ്യമെന്നതിന്റെ ഉദഹാരണം കൂടിയാണ് ലതേഷ് വധക്കേസ് വിധിയെന്നും കെ കെ രാഗേഷ് പറഞ്ഞു..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR