Enter your Email Address to subscribe to our newsletters

Kerala, 08 ജനുവരി (H.S.)
രസകരമായ കാസ്റ്റിങ് കോളുമായി 'പ്രേംപാറ്റ' സിനിമയുടെ പോസ്റ്റർ പുറത്ത്. ഒരു എൻഎസ്എസ് ക്യാംപിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാന്റിക് യൂത്ത് എന്റർടെയ്നർ ആണ് 'പ്രേംപാറ്റ' സംവിധാനം ചെയ്യുന്നത് ആമിർ പള്ളിക്കലാണ്. കഥ, തിരക്കഥ, സംഭാഷണം ലിജീഷ് കുമാർ. എൻഎസ്എസ് ക്യാംപിലേക്ക് ആളെ ആവശ്യമുണ്ട് എന്ന പേരിലാണ് ഇപ്പോൾ 'പ്രേംപാറ്റ'യുടെ കാസ്റ്റിങ് പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്. കോഴിക്കോട് അമലാപുരിയിലെ സിറ്റി ഹൗസിൽ ജനുവരി 14 ബുധനാഴ്ച രാവിലെ 10 മണി മുതലാണ് ഓഡിഷൻ നടക്കുന്നത്. 17 മുതൽ 22 വരെ സ്ക്രീൻ ഏജ് തോന്നിക്കുന്ന എല്ലാ ജെൻഡർ വിഭാഗത്തിലുള്ളവർക്കും ഓഡിഷനിലേക്ക് ക്ഷണമുണ്ട്.
സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറില്‍ ആമിര്‍ പള്ളിക്കല്‍ നിര്‍മിക്കുന്ന പ്രേംപാറ്റ സെന്‍ട്രല്‍ പിക്‌ചേഴ്സ് ആണ് തിയേറ്ററുകളില്‍ എത്തിക്കുക.സാഫ് ബോയ്, ഹനാൻ ഷാ, അശ്വിൻ വിജയൻ, ടിസ് തോമസ്, ഇന്നസെന്റ് തുടങ്ങി മലയാള സിനിമയുടെ പുതിയ ട്രെൻഡ് സെറ്റേഴ്സെല്ലാം ചിത്രത്തിൽ അണിനിരക്കുന്നു. ഇവർക്കൊപ്പം സൈജു കുറുപ്പ് , സിദ്ദിഖ്, മംമ്ത മോഹൻദാസ്, രാജേഷ് മാധവൻ, സഞ്ജു ശിവ്റാം, ഇർഷാദ് അലി, സുജിത് ശങ്കർ തുടങ്ങി താരങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട് 'പ്രേംപാറ്റ'യിൽ.
സംഗീത സംവിധായകൻ അങ്കിത് മേനോൻ സഹനിർമാതാവാകുന്ന 'പ്രേംപാറ്റ'യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസി. നരൻ, പുലിമുരുകൻ, മല്ലൂസിംഗ്, രാമലീല, തുടരും പോലെയുള്ള സിനിമകളിലൂടെ മലയാളിക്ക് സുപരിചിതനായ ഷാജി കുമാറാണ് ഛായാഗ്രഹണം. ഒരു കോളേജ് ക്യാംപസിന്റെ പശ്ചാത്തലത്തിൽ പറയുന്ന പ്രേമകഥയാണ് 'പ്രേം പാറ്റ'. അങ്കിത് മേനോന്റെ സംഗീതത്തിന് പാട്ടുകൾ എഴുതുന്നത് മുഹ്സിൻ പരാരിയും, സുഹൈൽ എം കോയയുമാണ്. പ്രേമലു, സൂപ്പർ ശരണ്യ തുടങ്ങിയ സിനിമകളിലൂടെ സുപരിചിതനായ ആകാശ് വർഗീസ് ജോസഫ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. 'ലോക'യിലെ വില്ലനിൽ നിന്ന് സാൻഡി മാസ്റ്റർ ഈ സിനിമയിലൂടെ വീണ്ടും കൊറിയോഗ്രാഫറാകുന്നു. 'മാർക്കോ'ക്ക് ശേഷം കലൈ കിംഗ്സൺ സ്റ്റണ്ട് മാസ്റ്റർ ആകുന്ന സിനിമ എന്ന പ്രത്യേകതയും 'പ്രേംപാറ്റ'യ്ക്കുണ്ട്.
ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ഇന്ദുലാൽ കാവീട്. കോസ്റ്റ്യൂം സമീറ സനീഷ്. സൗണ്ട് ഡിസൈനർ വിഷ്ണു സുജാതൻ. മേക്കപ്പ് സുധി സുരേന്ദ്രൻ. ചീഫ് അസോസിയേറ്റ് സുഹൈൽ എം. പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലം. എസ് എഫ് എക്സ് ഗണേഷ് ഗംഗാധരൻ. കളറിസ്റ്റ് ശ്രീക് വാര്യർ. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് രോഹിത് കെ സുരേഷ്. ടൈറ്റിൽ ആൻഡ് പോസ്റ്റേഴ്സ് യെല്ലോ ടൂത്ത്സ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. പബ്ലിസിറ്റി മാഡിസം ഡിജിറ്റൽ. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR