Enter your Email Address to subscribe to our newsletters

Palakkad, 08 ജനുവരി (H.S.)
പുതുവർഷത്തില്‍ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍ക്ക് അധിക സ്‌റ്റോപ്പ് അനുവദിച്ച് ഇന്ത്യൻ റെയില്‍വേ.
16 വ്യത്യസ്‌ത ട്രെയിനുകള്‍ക്കാണ് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിക്കാൻ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ യാത്രക്കാർക്ക് ഈ ട്രെയിനുകള്‍ സഹായകരമാവുകയും കൂടുതല്‍ മേഖലകള്‍ക്ക് പ്രയോജനകരമാവുകയും ചെയ്‌ത തീരുമാനം കേന്ദ്രമന്ത്രി ജോർജ് കുര്യനാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
16 ട്രെയിനുകള്‍ക്ക് അധിക സ്‌റ്റേഷനുകള്‍ അനുവദിച്ച നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌ണവിനും നന്ദി അറിയിച്ചുകൊണ്ടാണ് ജോർജ് കുര്യൻ വിവരം പുറത്തുവിട്ടിരിക്കുന്നത്. പൗരന്മാരുടെ യാത്രാസൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്തുമാണ് റെയില്‍വേ മന്ത്രാലയത്തിന്റെ പുതിയ നടപടിയെന്നാണ് അറിയിച്ചിരിക്കുന്നത്.
'നന്ദി മോദി നന്ദി! കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പേജ് അനുവദിച്ച് യാത്രക്കാരുടെ സൗകര്യം വർധിപ്പിച്ചതിന് ബഹു. റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്‌ണവ് ജിക്ക് ഹൃദയപൂർവ്വം നന്ദി' എന്നാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യൻ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
പുതുതായി അനുവദിച്ച സ്‌റ്റോപ്പുകള്‍ കൂടി വരുന്നതോടെ ചെറുകിട സ്‌റ്റേഷനുകളെ ആശ്രയിക്കുന്ന യാത്രക്കാർക്കും ദീർഘദൂര യാത്രക്കാർക്കും ഒരുപോലെ പ്രയോജനം ലഭിക്കുമെന്നതാണ് കാര്യം. സ്‌റ്റോപ്പുകള്‍ സംബന്ധിച്ച കൃത്യമായ സമയക്രമവും ഏതൊക്കെ ട്രെയിനുകള്‍ക്ക് എവിടെയൊക്കെയാണ് പുതിയ സ്‌റ്റോപ്പുകള്‍ എന്നതിന്റെ വിശദവിവരങ്ങളും ഉടൻ തന്നെ ഇന്ത്യൻ റെയില്‍വേ പുറത്തുവിടുമെന്നാണ് വിവരം.
ഈ മാറ്റം എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യൻ റെയില്‍വേ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഇത് നടപ്പാക്കല്‍ അധികം വൈകില്ലെന്നാണ് വിവരം. കേരളത്തിലൂടെ ഓടുന്ന പ്രധാന ട്രെയിനുകള്‍ അടക്കം മാറ്റം വരുന്നവയുടെ പട്ടികയില്‍ ഉണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. വടക്കൻ കേരളത്തിലും, തെക്കൻ-മധ്യ കേരളത്തിലും ഒരുപോലെ ഗുണകരമാവുന്ന നടപടിയാണ് റെയില്‍വേയുടേത് എന്ന് ട്രെയിനുകളും അനുവദിച്ചിരിക്കുന്ന സ്‌റ്റോപ്പുകളും വ്യക്തമാക്കുന്നുണ്ട്.
ട്രെയിനുകളും അനുവദിച്ച അധിക സ്‌റ്റോപ്പുകളും16127, 16128 ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്പ്രസ്: അമ്ബലപ്പുഴയില്‍ പുതിയ സ്‌റ്റോപ്പ്16325, 16325 നിലമ്ബൂർ റോഡ്-കോട്ടയം എക്‌സ്പ്രസ്: തുവ്വൂർ, വലപ്പുഴ സ്‌റ്റേഷനുകളില്‍ പുതിയ സ്‌റ്റോപ്പുകള്‍16327, 16328 മധുരൈ-ഗുരുവായൂർ എക്‌സ്പ്രസ്: ചെറിയനാട് സ്‌റ്റേഷനില്‍ പുതിയ സ്‌റ്റോപ്പ്16334 തിരുവനന്തപുരം സെൻട്രല്‍-വെരാവല്‍ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്‌റ്റേഷനുകളില്‍ പുതിയ സ്‌റ്റോപ്പുകള്‍.
16336 നാഗർകോവില്‍-ഗാന്ധിധാം വീക്ക്‌ലി എക്‌സ്പ്രസ്: പരപ്പനങ്ങാടി സ്‌റ്റേഷനില്‍ പുതിയ സ്‌റ്റോപ്പ്16341 ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസ്: പൂങ്കുന്നം സ്‌റ്റേഷനില്‍ പുതിയ സ്‌റ്റോപ്പ്16366 നാഗർകോവില്‍-കോട്ടയം എക്‌സ്പ്രസ്: ധനുവച്ചപുരം സ്‌റ്റേഷനില്‍ പുതിയ സ്‌റ്റോപ്പ്16609 തൃശൂർ-കണ്ണൂർ എക്‌സ്പ്രസ്: കണ്ണൂർ സൗത്ത് സ്‌റ്റേഷനില്‍ പുതിയ സ്‌റ്റോപ്പ്
16730 പുനലൂർ-മധുരൈ എക്‌സ്പ്രസ്: ബാലരാമപുരം സ്‌റ്റേഷനില്‍ പുതിയ സ്‌റ്റോപ്പ്16791 ടൂട്ടിക്കോറിൻ-പാലക്കാട് പാലരുവി എക്‌സ്പ്രസ്: കിളിക്കൊല്ലൂർ സ്‌റ്റേഷനില്‍ പുതിയ സ്‌റ്റോപ്പ്19259 തിരുവനന്തപുരം നോർത്ത്-ഭാവ്‌നഗർ എക്‌സ്പ്രസ്: വടകര സ്‌റ്റേഷനില്‍ പുതിയ സ്‌റ്റോപ്പ്22149, 22150 എറണാകുളം-പുണെ എക്‌സ്പ്രസ്: വടകര സ്‌റ്റേഷനില്‍ പുതിയ സ്‌റ്റോപ്പ്
16309, 16310 എറണാകുളം-കായംകുളം മെമു: ഏറ്റുമാനൂർ സ്‌റ്റേഷനില്‍ പുതിയ സ്‌റ്റോപ്പ്22475, 22476 ഹിസാർ-കോയമ്ബത്തൂർ എക്‌സ്പ്രസ്: തിരൂർ സ്‌റ്റേഷനില്‍ പുതിയ സ്‌റ്റോപ്പ്22651, 22652 ചെന്നൈ സെൻട്രല്‍-പാലക്കാട് എക്‌സ്പ്രസ്: കൊല്ലങ്കോട് സ്‌റ്റേഷനില്‍ പുതിയ സ്‌റ്റോപ്പ്66325, 66326 നിലമ്ബൂർ റോഡ്-ഷൊർണൂർ മെമു: തുവ്വൂർ സ്‌റ്റേഷനില്‍ പുതിയ സ്‌റ്റോപ്പ്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR