ബോഡി ഷെയ്മിംഗ് അടക്കമുളള അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്ക് മറുപടി നല്‍കി നടി സ്നേഹ ശ്രീകുമാർ
Kochi, 08 ജനുവരി (H.S.) ബോഡി ഷെയ്മിംഗ് അടക്കമുളള അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്ക് മറുപടി നല്‍കി നടി സ്നേഹ ശ്രീകുമാർ. പിണ്ഡോദരി മോളേ എന്നും വീർത്ത കവിളും ഉരുണ്ട് പരന്നിരിക്കുന്ന ഒരുത്തിയെന്നുമടക്കമുളള അധിക്ഷേപ പരാമർശങ്ങളാണ് സത്യഭാമ നടത്തിയ
Sneha sreekumar


Kochi, 08 ജനുവരി (H.S.)

ബോഡി ഷെയ്മിംഗ് അടക്കമുളള അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്ക് മറുപടി നല്‍കി നടി സ്നേഹ ശ്രീകുമാർ. പിണ്ഡോദരി മോളേ എന്നും വീർത്ത കവിളും ഉരുണ്ട് പരന്നിരിക്കുന്ന ഒരുത്തിയെന്നുമടക്കമുളള അധിക്ഷേപ പരാമർശങ്ങളാണ് സത്യഭാമ നടത്തിയത്.

ആർഎല്‍വി രാമകൃഷ്ണനെ ജാതി അധിക്ഷേപം നടത്തിയതിനെതിരെ നേരത്തെ സ്നേഹ പ്രതികരിച്ചിരുന്നു.ഇതിനെ തുടർന്നാണ് സ്നേഹയെയും അധിക്ഷേപിച്ച്‌ സത്യഭാമ വീഡിയോയുമായി രംഗത്ത് എത്തിയത്. അതിന് പിന്നാലെ ''നല്ല കുടുംബത്തില്‍ നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല.ഓവർ സ്മാർട്ട് കളിക്കുമ്ബോള്‍ ആളും തരവും നോക്കി കളിക്കണം.

എന്നെ പറഞ്ഞതിനുള്ള മറുപടി മാത്രമേ ഞാൻ കൊടുത്തിട്ടുള്ളൂ'' എന്നും സത്യഭാമ ഫേസ്ബുക്കില്‍ കുറിച്ചു.സ്നേഹ ശ്രീകുമാറിന്റെ പ്രതികരണം ഇങ്ങനെ: '' ഇവര്‍ക്കൊരു മറുപടി കൊടുക്കേണ്ട എന്നാണ് ആദ്യം തോന്നിയത്.

ഇവരിത് ചെയ്യുന്നത് ഒരു വട്ടമോ രണ്ട് വട്ടമോ അല്ല. ഇവര്‍ക്ക് എന്തോ പ്രശ്‌നമുണ്ട്. അല്ലാതെ ഇങ്ങനെയൊന്നും സംസാരിക്കാന്‍ പറ്റില്ല. സാധാരണ മനുഷ്യര്‍ക്ക് ഒരു നിലവാരം വിട്ട് താഴേക്ക് സംസാരിക്കാന്‍ പറ്റില്ല. ആ രീതിയില്‍ മറുപടി കൊടുക്കാന്‍ താല്‍പര്യമില്ലെന്ന് കരുതി വിട്ടതാണ്.

തന്നെ ആളുകള്‍ അറിയുന്നത് മണ്ഡോദരി എന്ന പേരിലാണ്. അതില്‍ അഭിമാനമുണ്ട്. മറിമായം എന്ന ഷോ 15 വര്‍ഷമായി വിജയകരമായി കൊണ്ട് പോകുന്നു. അതിനോട് ആളുകള്‍ക്ക് ഇത്രത്തോളം സ്‌നേഹമുണ്ട് എന്ന് ഈ രണ്ട് ദിവസം കൊണ്ട് അറിഞ്ഞു. ലോകത്തുളള സകല മലയാളികളും തനിക്ക് വേണ്ടി സംസാരിച്ചു.

കലാമണ്ഡലം സത്യഭാമയെ നേരത്തെ പരിചയമില്ല. ആര്‍എല്‍വി രാമകൃഷ്ണന് എതിരെ ഒരു പരാമര്‍ശം നടത്തിയപ്പോഴാണ് ഇവരെ അറിയുന്നത്. താന്‍ മാത്രമല്ല കേരള സമൂഹവും. നിയമനടപടിയെ കുറിച്ച്‌ ആലോചിച്ചില്ല. തന്നെ കുറിച്ച്‌ അവര്‍ പറഞ്ഞതൊന്നും സത്യമല്ല. താന്‍ കലാമണ്ഡലത്തില്‍ അഡ്മിഷന് വേണ്ടി ഒരിക്കലും പോയിട്ടില്ല.

ഓട്ടന്‍തുളളലും കഥകളിയും ഗുരുക്കന്മാരുടെ വീട്ടില്‍ പോയി പഠിച്ചതാണ്.ഇന്ത്യന്‍ കള്‍ച്ചറല്‍ മിനിസ്ട്രിയുടെ സ്‌കോളര്‍ഷിപ്പോട് കൂടിയാണ് പഠിച്ചത്. പ്രൊഫഷണലായി കലാമണ്ഡലത്തിലടക്കം തുളളല്‍ അവതരിപ്പിച്ചിട്ടുണ്ട്. അക്കാഡമിക്കലി പഠിച്ചത് അഭിനയം തന്നെയാണ്. എംഎ, എംഫില്‍ തിയറ്റര്‍ ആര്‍ട്‌സ് ആണ് പഠിച്ചത്.

പഠിച്ച വിഷയത്തില്‍ തന്നെയാണ് ഉപജീവന മാര്‍ഗം കണ്ടെത്തിയത്.ഞാന്‍ പഠിച്ചത് കണക്കാണ് അത് കൊണ്ട് അഭിനയിച്ച്‌ കൂട എന്നൊന്നും പറയാനൊക്കില്ല. ഞാനിപ്പോള്‍ ബിസിനസ്സ് ചെയ്യുന്നുണ്ട്. അത് അക്കാഡമിക്കലി പഠിച്ചിട്ടല്ല. വിജയകരമായിട്ടാണ് അത് ചെയ്യുന്നത്. അവര്‍ക്ക് എന്തോ പ്രശ്‌നമുണ്ടെന്നാണ് തോന്നുന്നത്. അതാകാം ഇങ്ങനെയൊക്കെ സംസാരിക്കുന്നത്'', സ്‌നേഹ ശ്രീകുമാര്‍ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News