വന്ദേഭാരത് സ്ലീപ്പര്‍ വെറും 12 മണിക്കൂര്‍ കൊണ്ട് ബെംഗളൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്താം
Thiruvananthapuram, 08 ജനുവരി (H.S.) നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ബംഗാള്‍-അസം റൂട്ടില്‍ കേന്ദ്രസർക്കാർ ആദ്യ വന്ദേഭാരത് സ്ലീപ്പർ പ്രഖ്യാപിച്ചത്. കേരളത്തിലും ഈ വർഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി ജെ പി വളരെ അധികം പ്രതീക്ഷ ഇക്കുറി കേരളത്ത
Vande Bharat train


Thiruvananthapuram, 08 ജനുവരി (H.S.)

നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ബംഗാള്‍-അസം റൂട്ടില്‍ കേന്ദ്രസർക്കാർ ആദ്യ വന്ദേഭാരത് സ്ലീപ്പർ പ്രഖ്യാപിച്ചത്.

കേരളത്തിലും ഈ വർഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി ജെ പി വളരെ അധികം പ്രതീക്ഷ ഇക്കുറി കേരളത്തില്‍ പുലർത്തുന്നുണ്ട്. 34 ഓളം മണ്ഡലങ്ങള്‍ എ ക്ലാസ് മണ്ഡലങ്ങളാണെന്നാണ് പാർട്ടി നിരീക്ഷണം.

അതുകൊണ്ട് തന്നെ വോട്ടർമാരെ കൈയ്യിലെടുക്കാൻ പല പ്രഖ്യാപനങ്ങളും ബിജെപി കേരളത്തിലും നടത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. ഇതിൻ്റെ ഭാഗമായി നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കേരളത്തിലും വന്ദേഭാരത് സ്ലീപ്പർ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകള്‍.

കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കുകയും ചെയ്തിരുന്നു. വന്ദേഭാരത് സ്ലീപ്പർ തിരുവനന്തപുരം-ബെംഗളൂരു റൂട്ടിലാണ് പ്രതീക്ഷിക്കപ്പെടുന്നത്. ട്രെയിൻ പ്രഖ്യാപിച്ചാല്‍ അത് ഈ റൂട്ടില്‍ വലിയ ഗെയിം ചെയ്ഞ്ചർ ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബെഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രതിദിനം രണ്ട് ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്. കെ.എസ്.ആർ. ബെംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് (16526) കോട്ടയം റൂട്ടിലൂടേയും(പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം) മറ്റൊന്ന് മൈസൂരു-കൊച്ചുവേളി എക്സ്പ്രസ് (16315) ആലപ്പുഴ റൂട്ടിലൂടെയും (പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ) സർവീസ് നടത്തുന്നു.കൂടാതെ, യശ്വന്ത്പുർ-കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് (12257) (ചൊവ്വ, വ്യാഴം, ഞായർ), പ്രതിവാര യശ്വന്ത്പുർ-കൊച്ചുവേളി എ.സി. എക്സ്പ്രസ് (16561), ബെംഗളൂരു വഴിയുള്ള പ്രതിവാര ഹുബ്ബള്ളി-കൊച്ചുവേളി എസ്.എഫ്. എക്സ്പ്രസ് (12777), വെള്ളിയും ഞായറും ഓടുന്ന എസ്.എം.വി.ടി. ബെംഗളൂരു (ബയ്യപ്പനഹള്ളി)-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് (16320) എന്നിവയുള്‍പ്പെടെയുള്ള ട്രെയിനുകളും ഉണ്ട്.

റൂട്ടും സ്റ്റോപ്പുകളും അനുസരിച്ച്‌ ഈ ട്രെയിനുകള്‍ യാത്ര പൂർത്തിയാക്കാനെടുക്കുന്ന സമയം 15-17 മണിക്കൂറാണ്.വന്ദേഭാരത് സ്ലീപ്പർ ഞെട്ടിക്കുംനിലവില്‍ കൊച്ചിയില്‍ നിന്നും ബെംഗളൂരിലേക്ക് വന്ദേഭാരത് സർവ്വീസ് ഉണ്ട്. എട്ട് മണിക്കൂർ കൊണ്ടാണ് ഈ ട്രെയിൻ യാത്ര പൂർത്തിയാക്കുന്നത്. വന്ദേഭാരത് സ്ലീപ്പർ എത്തിയാല്‍ ഏകദേശം 12 മണിക്കൂ കൊണ്ട് സ്ലീപ്പർ യാത്ര പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.

2 സ്ലീപ്പർ റേക്കുകള്‍ ലഭിച്ചാല്‍ മാത്രമേ ഇരുവശങ്ങളിലേക്കും പ്രതിദിന സർവീസ് നടത്താൻ കഴിയൂ. രാജ്യത്ത് 12 വന്ദേഭാരത് സ്ലീപ്പറുകള്‍ സർവ്വീസ് നടത്തുമെന്നാണ് റെയില്‍ മന്ത്രി പ്രഖ്യാപിച്ചത്. അങ്ങനെയെങ്കില്‍ രണ്ട് സർവ്വീസുകള്‍ കേരളത്തിന് പ്രതീരക്ഷിക്കപ്പെടുന്നുണ്ട്. ഒന്ന് തിരുവനന്തപരം-ബെംഗളൂരു റൂട്ടിലോടുമ്ബോള്‍ മറ്റൊന്ന് തിരുവന്തപുരം ചെന്നൈ റൂട്ടിലായിരിക്കാനാണ് സാധ്യത.അത്യാധുനിക സൌകര്യങ്ങള്‍മികച്ച സുഖസൗകര്യങ്ങളും വേഗതയും സുരക്ഷയും വാഗ്ദാനം ചെയ്തുകൊണ്ടാണ് വന്ദേഭാരത് സ്ലീപ്പർ ട്രാക്കിലെത്തുന്നത്.

ഓരോ 16 കോച്ച്‌ ട്രെയിൻ സെറ്റിലും 11 എസി 3-ടയർ കോച്ചുകള്‍ (611 ബർത്തുകള്‍), 4 എസി 2-ടയർ കോച്ചുകള്‍ (188 ബർത്തുകള്‍), ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ച്‌ (24 ബർത്തുകള്‍) എന്നിവയുണ്ട്. ഏകദേശം 823 യാത്രക്കാരെ ഉള്‍ക്കൊള്ളാൻ ഈ ട്രെയിനിന് സാധിക്കും. എയറോഡൈനാമിക് ഡിസൈൻ, അതിവേഗ ആക്സിലറേഷൻ/ഡീസലറേഷൻ, റീജനറേറ്റീവ് ബ്രേക്കിംഗ്, വേഗത്തില്‍ സർവീസ് പുനരാരംഭിക്കാൻ ഇരുവശത്തുമുള്ള ഡ്രൈവർ ക്യാബിനുകള്‍ എന്നിവ പ്രധാന സവിശേഷതകളാണ്. മണിക്കൂറില്‍ 180 കിലോമീറ്റർ വരെ പരീക്ഷണ വേഗതയും ഏകദേശം 160 കിലോമീറ്റർ പ്രവർത്തന വേഗതയുമുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News