വന്ദേഭാരത് സ്ലീപ്പര്‍ ടിക്കറ്റിന് 2300 രൂപ; 17ന് ഫ്‌ളാഗ് ഓഫ്, 823 പേര്‍ക്ക് യാത്ര ചെയ്യാം,
Newdelhi, 08 ജനുവരി (H.S.) രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഈ മാസം 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 18നാകും പ്രതിദിന സര്‍വീസ് ആരംഭിക്കുക. പശ്ചിമ ബംഗാളിലെ ഹൗറയില്‍ നിന്ന് അസം തലസ്ഥാനമായ
Vande Bharat train


Newdelhi, 08 ജനുവരി (H.S.)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഈ മാസം 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്.

ജനുവരി 18നാകും പ്രതിദിന സര്‍വീസ് ആരംഭിക്കുക. പശ്ചിമ ബംഗാളിലെ ഹൗറയില്‍ നിന്ന് അസം തലസ്ഥാനമായ ഗുവാഹത്തിയിലേക്കാണ് ആദ്യ വന്ദേഭാരത് സ്ലീപ്പര്‍.

പിന്നാലെ വിവിധ സംസ്ഥാനങ്ങളിലേക്കായി 12 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ എത്തും. ഇതില്‍ കേരളവും പ്രതീക്ഷയിലാണ്.വന്ദേഭാരത് എക്‌സ്പ്രസില്‍ കിടന്ന് യാത്രയ്ക്ക് സൗകര്യമില്ല. അതുകൊണ്ടുതന്നെ രാത്രി യാത്ര സാധ്യമല്ല.

ഇതിന് പരിഹാരമായിട്ടാണ് വന്ദേഭാരത് സ്ലീപ്പര്‍ വരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് സ്ലീപ്പര്‍ ട്രെയിന്‍ വരുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലേക്കും ഇനിയും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വന്ദേഭാരത് സ്ലീപ്പറില്‍ 16 കോച്ചുകളാണുണ്ടാകുക. 823 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. 180 കിലോമീറ്റര്‍ വേഗതയില്‍ യാത്ര ചെയ്യാന്‍ സ്ലീപ്പറിന് സാധിക്കുമെങ്കിലും ഹൗറ-ഗുവാഹത്തി റൂട്ടില്‍ 120 മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ ആയിരിക്കും സര്‍വീസ്. ഹൗറയില്‍ നിന്ന് തുടങ്ങുന്ന ട്രെയിനില്‍ ബംഗാളി ഭക്ഷണവും ഗുവാഹത്തിയില്‍ നിന്നുള്ള ട്രെയിനില്‍ അസമീസ് ഭക്ഷണവും വിളമ്ബും.

ബെംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പറില്‍ 3 മണിക്കൂര്‍ ലാഭം11 ത്രീടയര്‍ കോച്ചുകളും രണ്ട് ടു ടയര്‍ കോച്ചുകളും ഒരു ഫസ്റ്റ് എസി കോച്ചുമാണ് വന്ദേഭാരത് സ്ലീപ്പറില്‍ ഉണ്ടാകുക. തേഡ് എസിയില്‍ 2300 രൂപയാകും ടിക്കറ്റ് നിരക്ക് എന്ന് പ്രതീക്ഷിക്കുന്നു. ടു ടയര്‍ എസിയില്‍ 3000 രൂപയും ഫസ്റ്റ് എസിയില്‍ 3600 രൂപയും ടിക്കറ്റ് നല്‍കേണ്ടി വരും. ഭക്ഷണം ഉള്‍പ്പെടെുള്ള ടിക്കറ്റ് നിരക്കാണിത് എന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

ഇടത്തരക്കാരെ ലക്ഷ്യമിട്ടാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം 12 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ് സര്‍വീസ് ആരംഭിക്കുക. അടുത്ത വര്‍ഷം മുതല്‍ എണ്ണം ഇരട്ടിയാക്കുമെന്ന് അശ്വനി വൈഷ്ണവ് പറഞ്ഞു. കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലേക്കെല്ലാം ഈ വര്‍ഷം തന്നെ വന്ദേഭാരത് സ്ലീപ്പര്‍ എത്തുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കുമായിരിക്കും കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ എന്ന് പ്രതീക്ഷിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് 858 കിലോമീറ്ററാണ്. ഈ റൂട്ടിലോടുന്ന അതിവേഗ ട്രെയിനില്‍ 15 മണിക്കൂര്‍ വേണ്ടിവരുന്നു.

എന്നാല്‍ വന്ദേഭാരത് സ്ലീപ്പര്‍ ഈ റൂട്ടില്‍ സര്‍വീസ് തുടങ്ങിയാല്‍ 12 മണിക്കൂര്‍ കൊണ്ട് ഓടിയെത്തുമെന്നാണ് പ്രതീക്ഷ. അതായത്, മൂന്ന് മണിക്കൂര്‍ ലാഭമാകും. നിലവില്‍ ബെംഗളൂരു-എറണാകുളം വന്ദേഭാരത് സര്‍വീസ് സമയം പരിശോധിച്ചാണ് ഈ നിഗമനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News