അട്ടപ്പാടിയിലെ സിപിഎം മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍ രാമകൃഷ്ണന്‍ ബിജെപിയില്‍
Attappadi , 08 ജനുവരി (H.S.) തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന് സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയ CPM മുൻ ഏരിയ സെക്രട്ടറി ബിജെപിയിലേക്ക്. പാലക്കാട്‌ അട്ടപ്പാടി ഏരിയ സെക്രട്ടറിയായിരുന്ന വി.ആർ.രാമകൃഷ്ണനാണ് ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചത്. തദ്ദേശ തിരഞ
അട്ടപ്പാടിയിലെ സിപിഎം മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍ രാമകൃഷ്ണന്‍ ബിജെപിയില്‍


Attappadi , 08 ജനുവരി (H.S.)

തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന് സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയ CPM മുൻ ഏരിയ സെക്രട്ടറി ബിജെപിയിലേക്ക്. പാലക്കാട്‌ അട്ടപ്പാടി ഏരിയ സെക്രട്ടറിയായിരുന്ന വി.ആർ.രാമകൃഷ്ണനാണ് ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ അഗളി പഞ്ചായത്തിൽ സിപിഎം വിമതനായി മത്സരിച്ചിരുന്നു. പിന്നാലെ അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീർ ഫോൺ വിളിച്ച് വധഭീഷണി മുഴക്കിയത് വിവാദമായിരുന്നു.

42 വര്‍ഷമായി അട്ടപ്പാടിയിലെ സിപിഎം സജീവ പ്രവര്‍ത്തകനും രണ്ട് ടേമുകളിലായി ആറു വര്‍ഷം അട്ടപ്പാടി ഏരിയ സെക്രട്ടറി, 12 വര്‍ഷം ജെല്ലിപ്പാറ ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം നാലര വര്‍ഷം മുന്‍പ് രാമകൃഷ്ണനെ സിപിഎം പ്രാദേശിക നേതൃത്വം പുറത്താക്കിയിരുന്നു.

അതേസമയം സമാനമായ ഒരു സംഭവത്തിൽ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നുകൊണ്ട് പ്രമുഖ ഇടതുപക്ഷ സഹയാത്രികനും ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യവുമായ റെജി ലൂക്കോസ് ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നു. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നീക്കങ്ങൾ സംസ്ഥാനത്ത് സജീവമാകുന്നതിനിടെയാണ് ഇടതുപക്ഷത്തിന് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് റെജി ലൂക്കോസിന്റെ ഈ മാറ്റം.

സിപിഎമ്മിനെതിരെ കടുത്ത വിമർശനം ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച റെജി ലൂക്കോസ്, സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. കഴിഞ്ഞ മുപ്പത്തഞ്ചു വർഷമായി ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്ന താൻ പാർട്ടി വിടാൻ പ്രേരിപ്പിച്ചത് സിപിഎമ്മിന്റെ നയവ്യതിയാനമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ സിപിഎം ഇപ്പോൾ വർഗീയ വിഭജനത്തിനാണ് ശ്രമിക്കുന്നതെന്നും, പഴയ ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടുപോയാൽ കേരളം വൈകാതെ ഒരു 'വൃദ്ധസദനമായി' മാറുമെന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തിലെ രാഷ്ട്രീയത്തിൽ എന്നും യുദ്ധപ്രഖ്യാപനങ്ങളാണ് നടക്കുന്നത്. എന്നാൽ പുതിയ തലമുറ വികസനമാണ് ആഗ്രഹിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ എന്നെ ഏറെ ആകർഷിച്ചു. ബിജെപി ദേശീയ നേതൃത്വം മുന്നോട്ടുവയ്ക്കുന്ന വികസന അജണ്ടകളാണ് എന്നെ ഈ പ്രസ്ഥാനത്തിലേക്ക് എത്തിച്ചത്. ഇനി മുതൽ ബിജെപിയുടെ ശബ്ദമായി ഞാൻ പ്രവർത്തിക്കും, റെജി ലൂക്കോസ് വ്യക്തമാക്കി.

രാഷ്ട്രീയ പോര് മുറുകുന്നു റെജി ലൂക്കോസിന്റെ പാർട്ടി മാറ്റം രാഷ്ട്രീയ കേരളത്തിൽ വലിയ അലയൊലികളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ കോൺഗ്രസ് നേതാവ് അബിൻ വർക്കി ഉൾപ്പെടെയുള്ളവർ റെജിക്കെതിരെ ട്രോളുകളുമായി രംഗത്തെത്തി. ചാനൽ ചർച്ചകളിൽ കഴിഞ്ഞ ദിവസം വരെ കോൺഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് അയക്കാൻ മത്സരിച്ച വ്യക്തിയാണ് ഇപ്പോൾ പെട്ടെന്ന് കാവി പുതച്ചിരിക്കുന്നതെന്ന് അബിൻ വർക്കി പരിഹസിച്ചു. അടുത്ത കമ്മ്യൂണിസ്റ്റ് കാവി കുട്ടൻ ആരാണ്? എന്നായിരുന്നു അബിന്റെ ചോദ്യം.

ബിജെപിയുടെ പ്രതീക്ഷ അമിത് ഷാ അടക്കമുള്ള കേന്ദ്ര നേതാക്കൾ വരും ദിവസങ്ങളിൽ കേരളം സന്ദർശിക്കാനിരിക്കെയാണ് ഈ രാഷ്ട്രീയ നീക്കം. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും, തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലങ്ങൾ നൽകുന്ന സൂചന ബിജെപിക്ക് അനുകൂലമാണെന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. റെജി ലൂക്കോസിനെപ്പോലെയുള്ള വ്യക്തിത്വങ്ങളുടെ കടന്നുവരവ് പാർട്ടിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുമെന്ന് ബിജെപി നേതൃത്വം കരുതുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഇടതു-വലതു നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്നും സൂചനയുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News