Enter your Email Address to subscribe to our newsletters

Thiruvanathapuram, 08 ജനുവരി (H.S.)
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് 16 സീറ്റുകള്‍ ആവശ്യപ്പെടാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനം. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് യൂവനേതാക്കളെ പരിഗണിക്കണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മണ്ഡലവും അവിടെ പരിഗണിക്കേണ്ടവരുടെ പേരുകളും അടക്കമാണ് പട്ടിക നല്‍കിയിരിക്കുന്നത്. ഇതില്‍ പ്രധാനം ബലാത്സംഗക്കേസില്‍ കോണ്‍ഗ്രസില്‍ നിന്നടക്കം പുറത്തായ രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം പാലക്കാട് മണ്ഡലത്തില്‍ മറ്റൊരു പേരും യൂത്ത് കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ .യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഒജി ജനീഷിനെ കൊടുങ്ങല്ലൂരില്‍ മത്സരിപ്പിക്കണം എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയലിനെ ചെങ്ങന്നൂരില്‍ മത്സരിപ്പിക്കണം. അബിന്‍ വര്‍ക്കി - ആറന്‍മുള, കെഎം അഭിജിത്ത് - കൊയിലാണ്ടി/ നാദാപുരം, ആരൂര്‍ - ജിന്‍ഷാദ് ജിനാസ്, തൃശൂര്‍ - ശ്രീലാല്‍ ശ്രീധര്‍, തൃക്കരിപ്പൂര്‍ - ജോമോന്‍ ജോസ് എന്നിവരെ പരിഗണിക്കണം. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായ ജയഘോഷിനെ പരിഗണിക്കണം എന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
7 മണഡലങ്ങളുടെ പേരോ സ്ഥാനാര്‍ത്ഥികളുടെ പട്ടികയോ നല്‍കിയിട്ടില്ല. പരമാവധി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ അവസരം നല്‍കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും പതിവുളള കാര്യമാണ് യൂത്ത് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതില്‍ എത്രയെണ്ണം കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കും എന്നാണ് ഇനി അറിയേണ്ടത്.
---------------
Hindusthan Samachar / Sreejith S